വിളമ്പാന്‍ പഠിക്കാം, ഉണ്ടാക്കാനും: തൊഴിലധിഷ്ഠിത കോഴ്‌സുകളുമായി ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്


ഡോ. എസ്. രാജൂകൃഷ്ണന്‍

എല്ലാ പ്രോഗ്രാമുകളുടെയും ദൈര്‍ഘ്യം 12 മാസമാണ്. ഇതില്‍ ഒമ്പതുമാസം ക്ലാസും മൂന്നുമാസം ഇന്‍ഡസ്ട്രിയല്‍ എക്സ്പോഷര്‍ ട്രെയിനിങ്ങും ആയിരിക്കും

Representational Image | Pic Credit: Getty Images

വിനോദസഞ്ചാര-അതിഥിസത്കാര മേഖലകളില്‍ സാധ്യതകളുള്ള തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ (ടൂറിസം വകുപ്പിന്റെ കീഴില്‍) സംയുക്തസംരഭമായ ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് അപേക്ഷ ക്ഷണിച്ചു.

കാമ്പസുകള്‍
തിരുവനന്തപുരം, കൊല്ലം, കോട്ടയം, തൊടുപുഴ, ചേര്‍ത്തല, കളമശ്ശേരി, തൃശ്ശൂര്‍, പെരിന്തല്‍മണ്ണ, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍, ഉദുമ, പാലക്കാട് എന്നിവടങ്ങളിലാണ് ഇന്‍സ്റ്റിറ്റ്യൂട്ട് കേന്ദ്രങ്ങളുള്ളത്.

കോഴ്സുകള്‍
13 കേന്ദ്രങ്ങളിലായി ആറ് സവിശേഷ മേഖലകളിലെ കോഴ്സുകളാണ് ഉള്ളത്. ഫ്രണ്‍ഡ് ഓഫീസ് ഓപ്പറേഷന്‍ (അതിഥികളുടെ സ്വീകരണ മേഖലയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍), ഫുഡ് ആന്‍ഡ് ബിവറേജ് സര്‍വീസ് (ആഹാരം, പാനീയങ്ങള്‍ എന്നിവയുടെ വിളമ്പല്‍), ഹോട്ടല്‍ അക്കമഡേഷന്‍ ഓപ്പറേഷന്‍ (അതിഥികളുടെ താമസകാലത്തെ സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട പoനം), ഫുഡ് പ്രൊഡക്ഷന്‍ (ആഹാരം ഉണ്ടാക്കുന്നതിന്റെ ശാസ്ത്രം), ബേക്കറി ആന്‍ഡ് കണ്‍ഫക്ഷണറി (കേക്ക്, ബ്രഡ്, പേസ്റ്റ്റി തടങ്ങിയവ തയ്യാറാക്കല്‍), കാനിങ് ആന്‍ഡ് ഫുഡ് പ്രിസര്‍വേഷന്‍ (ഭക്ഷണപദാര്‍ഥങ്ങള്‍ കേടുവരാതെ സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട പഠനം) എന്നിവയാണ് അവ. എല്ലാ പ്രോഗ്രാമുകളുടെയും ദൈര്‍ഘ്യം 12 മാസമാണ്. ഇതില്‍ ഒമ്പതുമാസം ക്ലാസും മൂന്നുമാസം ഇന്‍ഡസ്ട്രിയല്‍ എക്സ്പോഷര്‍ ട്രെയിനിങ്ങും ആയിരിക്കും.

അപേക്ഷ
www.fcikerala.org വഴി ഓഗസ്റ്റ് ആറിന് വൈകീട്ട് അഞ്ചുവരെ നല്‍കാം.

Content Highlights: Apply now for professional courses at Food Craft Institute

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


hotel

1 min

ഹോട്ടലിലെ ഭക്ഷണസാധനങ്ങള്‍ ശൗചാലയത്തില്‍; ഫോട്ടോയെടുത്ത ഡോക്ടര്‍ക്ക് മര്‍ദനം, മൂന്നുപേര്‍ അറസ്റ്റില്‍

May 16, 2022

More from this section
Most Commented