നിയമത്തിലും മറ്റുവിഷയങ്ങളുമായി ചേര്‍ന്നുള്ള ഇന്റര്‍ഡിസിപ്ലിനറി മേഖലയിലും ഗാന്ധിനഗറിലെ ഗുജറാത്ത് നാഷണല്‍ ലോ യൂണിവേഴ്‌സിറ്റിയില്‍ ഗവേഷണം നടത്താം. മാനേജ്‌മെന്റ്, കൊമേഴ്‌സ്, സോഷ്യല്‍ വര്‍ക്ക്, സോഷ്യോളജി, പൊളിറ്റിക്കല്‍ സയന്‍സ്, ഹിസ്റ്ററി, ഇക്കണോമിക്‌സ്, ഫിസിക്‌സ്, ബോട്ടണി എന്നീ വിഷയങ്ങളും നിയമവും ചേര്‍ന്നുള്ള ഗവേഷണ അവസരമാണ് ഇന്റര്‍ ഡിസിപ്ലിനറി മേഖലയിലുള്ളത്.
അപേക്ഷാര്‍ഥിക്ക് 55 ശതമാനം മാര്‍ക്കോടെ (സംവരണ വിഭാഗക്കാര്‍ക്ക് 50 ശതമാനം) മാസ്റ്റേഴ്‌സ് ബിരുദമോ തുല്യ പ്രൊഫഷണല്‍ ബിരുദമോ ഉണ്ടായിരിക്കണം. എം.ഫില്‍ ബിരുദധാരികള്‍ക്കും അപേക്ഷിക്കാം.
പ്രവേശനപരീക്ഷ, പ്രസന്റേഷന്‍ എന്നിവ ഉണ്ടാവും. പരീക്ഷയ്ക്ക് റിസര്‍ച്ച് മെത്തഡോളജി ആന്‍ഡ് ഇംഗ്ലീഷ്, ഡൊമൈന്‍ വിജ്ഞാനം എന്നിവയില്‍നിന്ന് മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളുള്ള രണ്ടുപേപ്പര്‍ ഉണ്ടാകും. യോഗ്യതനേടാന്‍ 50 ശതാനം മാര്‍ക്കു വാങ്ങണം. യു.ജി.സി. നെറ്റ് യോഗ്യതയുള്ളവരെ പ്രവേശനപരീക്ഷയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
15 മിനിറ്റാണ് പ്രസന്റേഷന്‍ സമയം. കൂടുതല്‍ വിവരങ്ങളും അപേക്ഷ നല്‍കാനുള്ള ലിങ്കും https://gnlu.ac.in ല്‍. (അക്കാദമിക്, പിഎച്ച്.ഡി. ലിങ്കുകള്‍). പാര്‍ട്ട്ടൈം ഗവേഷണത്തിനും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റ് ഔട്ടും അനുബന്ധരേഖകളും ഓഗസ്റ്റ് 31-നകം സര്‍വകലാശാലയില്‍ ലഭിക്കണം.
Content Highlights: Apply now for PhD Program at Gujarat National Law University
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..