ഗവേഷണ വിദ്യാര്‍ഥികള്‍ക്ക് യു.കെ.യിലെ ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ രണ്ടുമുതല്‍ നാലുമാസംവരെ ഗവേഷണത്തിന് അവസരം. 2021 ഏപ്രില്‍-ഡിസംബര്‍ കാലയളവില്‍ ഫെല്ലോഷിപ്പ് ഉപയോഗപ്പെടുത്താം.
അപേക്ഷകര്‍ ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനത്തില്‍ ഗവേഷണം നടത്തുന്നവരാവണം. 2017 ഇന്‍സ്‌പെയര്‍ ബാച്ച് ഗവേഷകര്‍ക്ക് സയന്‍സ്, ടെക്നോളജി, എന്‍ജിനിയറിങ്, മാത്തമാറ്റിക്സ് (സ്റ്റം), ലൈഫ് സയന്‍സസ് വിഷയങ്ങളില്‍ അപേക്ഷിക്കാം. ഇന്‍സ്‌പെയര്‍ വിദഗ്ധാംഗങ്ങളല്ലാത്ത ലൈഫ് സയന്‍സസില്‍ രണ്ടാം/മൂന്നാം വര്‍ഷത്തില്‍ ഗവേഷണം നടത്തുന്നവര്‍, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് സോഷ്യല്‍ സയന്‍സസ് റിസര്‍ച്ച് (ഐ.സി.എസ്.എസ്.ആര്‍.) ഡോക്ടറല്‍ ഫെലോ, സോഷ്യല്‍ സയന്‍സസ് മേഖലയില്‍ രണ്ടാംവര്‍ഷത്തിലോ മൂന്നാംവര്‍ഷത്തിലോ ഫുള്‍ടൈം ഗവേഷണം നടത്തുന്നവര്‍ എന്നിവരും അപേക്ഷിക്കാന്‍ അര്‍ഹരാണ്.
അപേക്ഷാ ലിങ്ക് ഉള്‍പ്പെടുന്ന വിജ്ഞാപനം www.online-inspire.gov.in ല്‍ ഫെലോഷിപ്പ് ലിങ്കിലുണ്ട്. അപേക്ഷ ഓഗസ്റ്റ് 16 രാത്രി 10.30 വരെ നല്‍കാം.
Content Highlights: Apply now for Newton-Bhabha Fund PhD Placement Programme 2020
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..