-
നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഹോട്ടല്‍ മാനേജ്മെന്റ് & കാറ്ററിങ് ടെക്നോളജി (എന്‍. സി.എച്ച്.എം.സി.ടി.) ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ സര്‍വകലാശാലയുമായി ചേര്‍ന്ന് ഹോട്ടല്‍ മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ നടത്തുന്ന എം.എസ്സി. ഹോസ്പിറ്റാലിറ്റി അഡ്മിനിസ്ട്രേഷന് പ്രാഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. നോയിഡ, ന്യൂഡല്‍ഹി (പുസ), ബെംഗളുരു, ചെന്നെ, ലഖ്നൗ, കൊല്‍ക്കത്ത എന്നിവിടങ്ങളിലെ ഹോട്ടല്‍ മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകളിലാണ് പ്രോഗ്രാം നടത്തുന്നത്.
യോഗ്യത
എന്‍.സി.എച്ച്.എം.സി.ടി. നടത്തുന്ന ജോയന്റ് എന്‍ട്രന്‍സ് എക്സാമിനേഷന് (ജെ.ഇ.ഇ.) വഴിയാണ് പൊതുവേ പ്രവേശനം. പ്രവൃത്തി പരിചയമുള്ളവര്‍ക്കും വ്യവസായമേഖല സ്പോണ്സര് ചെയ്യുന്നവര്‍ക്കുമായി നേരിട്ടുള്ള പ്രവേശനവും പ്രോഗ്രാമില്‍ ലഭ്യമാണ്. ജെ.ഇ.ഇ. വഴി പ്രവേശനം തേടുന്നവര്‍ക്കു വേണ്ട യോഗ്യതാ വ്യവസ്ഥയയ്ക്കനുസരിച്ച് എന്‍.സി.എച്ച്.എം.സി.ടി.- ഇഗ്നോ നടത്തുന്ന ഹോസ്പിറ്റാലിറ്റി ഹോട്ടല്‍ അഡ് മിനിസ്ട്രേഷന് ബാച്ചിലര്‍ ബിരുദമോ അംഗീകൃത സര്‍വകലാശാലയില്‍നിന്ന് എ.ഐ.സി.റ്റി.ഇ. അംഗീകൃത സ്ഥാപനത്തില്‍ പഠിച്ചുനേടിയ ഹോട്ടല്‍ മാനേജ്മെന്റിലെ ബാച്ചിലേഴ്സ് ബിരുദമോ നേടിയിരിക്കണം. ഈ പ്രോഗ്രാമുകളില്‍ അന്തിമ വര്‍ഷത്തില്‍ സെമസ്റ്ററില്‍ പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം. 2020 ഒക്ടോബര്‍ 31-നകം അവര്യോഗ്യത നേടണം.
പരീക്ഷാഘടന
രണ്ടുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ജോയന്റ് എന്‍ട്രന്‍സ് എക്സാമിനേഷന് മേയ് 16ന് (ശനി), ബെംഗളൂരു, ചന്നൈ, നോയിഡ, കൊല്‍ക്കത്ത, ലഖ്നൗ, മുംബൈ എന്നീ കേന്ദ്രങ്ങളില്‍ വെച്ച് നടത്തും. പരീക്ഷയ്ക്ക് 100 മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങളുണ്ടാകും. ഫുഡ് ബിവറേജസ് മാനേജ്മെന്റ്, ഫെ സിലിറ്റി പ്ലാനിങ്. സ്ട്രാറ്റജിക് മാനേജ്മെന്റ്, ഹമണ് റിസോഴ്സ് ഡെവലപ്മെന്റ്, ടൂറിസം മാര്‍ക്കറ്റിങ്, ആപ്ലിക്കേഷന്‍ ഓഫ് കംപ്യൂട്ടേഴ്സസ്, കമ്യൂണിക്കേഷന്‍ സ്റ്റില്‍സ് ഇന്‍ ഇംഗ്ലീഷ്, ജനറല്‍ ന്യൂമറിക് ആപ്റ്റിറ്റിയൂഡ് ഐ.ക്യൂ. എന്നീ വിഷയങ്ങളില്‍നിന്ന് 10 വീതവും ചോദ്യങ്ങളും, ഫ്രണ്ട് ഓഫീസ് മാനേജ്മെന്റ്, അക്കൊമഡേഷന് മാനേജ്മെന്റ്, റവന്യൂ മാനേജ്മെന്റ്, ഫുഡ് ബിവറേജസ് കോസ്റ്റ് കണ്ട്രോള് എന്നിവയില്‍നിന്ന് 5 വീതവും ചോദ്യങ്ങള്‍ ഉണ്ടാകും, ഓരോ ശരിയുത്തരത്തിനും ഒരു മാര്‍ക്ക്. ഉത്തരം തെറ്റിയാല്‍ കാല്‍മാര്‍ക്കുവീതം നഷ്ടപ്പെടും.
അപേക്ഷ
www.thirms.gov.in എന്ന വെബ്സൈറ്റില്‍ ന്യൂ രജിസ്ട്രേഷന് വഴി നല്‍കാം. ഇന്‍ഫര്‍മേഷന്‍ ബ്രോഷര്‍, ഏപ്രില്‍ 17 വരെ, http://thims.gov.in/ IMSApplyonline.htm എന്ന ലിങ്കില്‍നിന്ന് ഡൗണ്‍ലോഡു ചെയെടുക്കാം. അപേക്ഷാഫീസ്, ജനറല്‍/ ഒ.ബി.സി. വിഭാഗക്കാര്‍ക്ക് 900 രൂപയും ഇ.ഡബ്ല്യു.എസ്. വിഭാഗക്കാര്‍ക്ക് 700 രൂപയും, പട്ടിക/ ഭിന്നശേഷിക്കാര്‍ക്ക് 450 രൂപയുമാണ്. നോയിഡയിലാ ഡല്‍ഹിയിലോ മാറാവുന്ന രീതിയില്‍, എന്‍.സി.എച്ച്.എം.സി.ടി. എന്ന പേരിലെടുത്ത ഡിമാന്‍ഡ് ഡ്രാഫ്റ്റായി അപേക്ഷാഫീസ് അടയ്ക്കണം.
പൂരിപ്പിച്ച - ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റ്ഔട്ട് എടുക്കണം. പ്രിന്റ്ട്ടും ഫീസിലേക്കുള്ള ഡി.ഡിയും മറ്റുരേഖകളും, ഏപ്രില്‍ 22-നകം ലഭിക്കത്തക്കവിധം, നോയിഡ, എന്‍.സി.എച്ച്.എം.സി.റ്റി. ഓഫീസിലേക്ക് അയയ്ക്കണം, കവറിനുപുറത്ത് നിശ്ചിത രേഖപ്പെടുത്തല്‍ നടത്തിയിരിക്കണം. പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ്, മേയ് 11 മുതല്‍ ഡൗണ്ലോഡുചെയെടുക്കാം. അലോട്ട്മെന്റിന്റ സമയക്രമം ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനില്‍ നല്‍കിയിട്ടുണ്ട്.
പ്രവേശനപരീക്ഷ വഴി അഡ്മിഷന് നേടാന്‍ വേണ്ട യോഗ്യത ബിരുദം കുറഞ്ഞത് 55% മാര്‍ക്കോ ടെ നേടുകയാണ്. അതിനുശേഷം 3 സ്റ്റാര്‍/ ഉയര്‍ന്ന - സ്റ്റാര്‍ റേറ്റിങ് ഹോട്ടലില്‍ കുറഞ്ഞത് മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയം ഉള്ളവരെ നേരിട്ട് പ്രവശനത്തിന് പരിഗണിക്കും. ഇതേ യോഗ്യതയുള്ള വ്യവസായമേഖല സ്പോണ്സര് ചെയ്യുന്നവരെയും നേരിട്ടുള്ള പ്രവേശനത്തിനായി പരിഗണിക്കും. ഇവര്‍ ഏപ്രില്‍ 22നകം അപേക്ഷിക്കണം. അപേക്ഷാഫീസില്ല. വിശദാംശങ്ങള്‍ ഇന്‍ഫര്‍മേഷന്‍ ബ്രോഷറില്‍ ലഭിക്കും.
Content Highlights: Apply now for MSc in Hospitality Administration at National Hotel Management Institutes
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..