CUSAT
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) കേരള പോലീസ് അക്കാദമിയുടെ സഹകരണത്തോടെ ആരംഭിക്കുന്ന എം.എസ്സി. ഫൊറൻസിക് സയൻസ് കോഴ്സിലേക്ക് അപേക്ഷിക്കാം. 15 സീറ്റുകളിലേക്കാണ് പ്രവേശനം. ഈ സീറ്റുകൾ കൂടാതെ കേരള പോലീസ് അക്കാദമി സ്പോൺസർ ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർ (5), ഭിന്നശേഷി (1), ഇ.ഡബ്ള്യു.എസ്. (2), ട്രാൻസ്ജെൻഡർ (2) വിഭാഗങ്ങൾക്ക് സംവരണം ചെയ്ത സീറ്റുകളുണ്ട്.
യോഗ്യത
55 ശതമാനത്തിൽ കുറയാത്ത മാർക്ക്/ഗ്രേഡോടെ ബി.എസ്സി./ബി.വോക്. ഫൊറൻസിക് സയൻസ്, ബി.വോക്. അപ്ലൈഡ് മൈക്രോ ബയോളജി ആൻഡ് ഫൊറൻസിക് സയൻസ്, ബി.എസ്സി. സുവോളജി/ബോട്ടണി/കെമിസ്ട്രി/ഫിസിക്സ്/മൈക്രോബയോളജി/മെഡിക്കൽ മൈക്രോബയോളജി/ബയോകെമിസ്ട്രി/മെഡിക്കൽ ബയോടെക്നോളജി/ബയോടെക്നോളജി/ജനറ്റിക്സ്/കംപ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്നോളജി, ബി.ടെക്. കംപ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്നോളജി, ബി.സി.എ. ബിരുദമുള്ളവർക്ക് അപേക്ഷിക്കാം.
അവസാന തീയതി: ഒക്ടോബർ 26. കൂടുതൽ വിവരങ്ങൾക്കും അപേക്ഷയ്ക്കും www.cusat.ac.in സന്ദർശിക്കുക.
Content Highlights: Apply now for MSc Forensic Science at CUSAT
വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..