പ്രതീകാത്മക ചിത്രം | Photo: gettyimages.in
കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകളിൽ 2020-21 അധ്യയനവർഷം ആരംഭിക്കുന്ന ബി.എഡ്. കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.
കാലിക്കറ്റ് ബി.എഡ്. പ്രവേശനം
കാലിക്കറ്റ് സർവകലാശാല ബി.എഡ്. പ്രവേശനത്തിന് ഒക്ടോബർ 12 വരെ അപേക്ഷിക്കാം. വിദ്യാർഥികൾക്ക് 15 ഓപ്ഷനുകൾ നൽകാം. പുറമേ എയ്‌ഡഡ് കോളേജുകളിലെ കമ്യൂണിറ്റി ക്വാട്ട സീറ്റുകളിൽ പ്രവേശനം ആഗ്രഹിക്കുന്നവർക്ക് ഒരു ഓപ്ഷൻ അധികമായി നൽകാവുന്നതാണ്. സ്പോർട്സ് ക്വാട്ട വിഭാഗത്തിലുള്ളവരുടെ റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത് തിരുവനന്തപുരം കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലാണ്. വിവരങ്ങൾക്ക്: 0494 2407016, https://www.uoc.ac.in/
കണ്ണൂർ സർവകലാശാല ബി.എഡ്. ഏകജാലക പ്രവേശനം
സർവകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകൾ, ടീച്ചർ എജുക്കേഷൻ സെന്ററുകൾ എന്നിവിടങ്ങളിലെ ദ്വിവർഷ ബി.എഡ്. കോളേജുകളിലേക്കുള്ള 2020-21 അധ്യയനവർഷത്തെ ഏകജാലക പ്രവേശനത്തിന് ഒക്ടോബർ 22 വരെ ഓൺലൈനായി അപേക്ഷിക്കാം. രജിസ്ട്രേഷൻ സംബന്ധമായ വിവരങ്ങളും പ്രോസ്പെക്ടസും www.admission.kannuruniversity.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
Content Highlights: Apply now for BEd Courses at Kannur and Calicut University
വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..