പ്രതീകാത്മക ചിത്രം | Photo-Gettyimage
കേരളസര്‍ക്കാര്‍ ശാസ്ത്രസാങ്കേതികവകുപ്പിന്റെ കീഴിലെ സ്വയംഭരണ ഗവേഷണസ്ഥാപനമായ തിരുവനന്തപുരം തോന്നയ്ക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി, വൈറല്‍ ഡയഗ്നോസിസ് ആന്‍ഡ് മോളിക്യുലാര്‍, വൈറോളജി മേഖലയിലെ വൊളന്ററി ട്രെയിനിഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം.
മൂന്നുമാസമാണ് പ്രോഗ്രാം ദൈര്‍ഘ്യം. മെഡിക്കല്‍/ഡെന്റല്‍/വെറ്ററിനറി ബിരുദധാരികള്‍/ബിരുദാനന്തര ബിരുദധാരികള്‍, മെഡിക്കല്‍ ലബോറട്ടറി ടെക്നോളജി മാസ്റ്റേഴ്സ് ഫസ്റ്റ് ക്ലാസ് ബിരുദക്കാര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം.
യോഗ്യത: ബിരുദം നേടിയത് ഒരുവര്‍ഷത്തിനുള്ളില്‍ ആകണം. അപേക്ഷാഫോം www.iav.kerala.gov.in-ല്‍നിന്ന് ഡൗണ്‍ലോഡു ചെയ്തെടുക്കാം. പൂരിപ്പിച്ച അപേക്ഷ mail.iav@kerala.gov.in എന്ന ഇ-മെയില്‍ വിലാസത്തില്‍ നവംബര്‍ ഏഴിന് വൈകീട്ട് അഞ്ചിനകം ലഭിക്കണം. പ്രോഗ്രാം 15-ന് തുടങ്ങും.
Content Highlights: applications invited for training in virology institute
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..