ഇന്റഗ്രേറ്റഡ് ബി.എ.-എം.എ. ക്രിമിനോളജി പ്രോഗ്രാമിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു


ഏതെങ്കിലും സ്ട്രീമില്‍ 55 ശതമാനം മാര്‍ക്കോടെ പ്ലസ്ടു/തുല്യപരീക്ഷ ജയിച്ചവര്‍ക്ക് അപേക്ഷിക്കാം. മാര്‍ക്ക് അടിസ്ഥാനമാക്കിയാണ് പ്രവേശനം.

പ്രതീകാത്മക ചിത്രം | Photo:gettyimages.in

നാഷണല്‍ ഫൊറന്‍സിക് സയന്‍സ് സര്‍വകലാശാല ഗാന്ധിനഗര്‍ കാമ്പസിലെ സ്‌കൂള്‍ ഓഫ് ഫൊറന്‍സിക് സൈക്കോളജി ഇന്റഗ്രേറ്റഡ് ബി.എ.-എം.എ. ക്രിമിനോളജി പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. കുറ്റകൃത്യങ്ങളുടെ കാരണങ്ങളെപ്പറ്റിയും പ്രത്യാഘാതങ്ങളെപ്പറ്റിയും അവബോധം സൃഷ്ടിക്കുക, ക്രിമിനല്‍ ജസ്റ്റിസ് സംവിധാനത്തിന്റെ ഘടനയും പ്രവര്‍ത്തനവും പരിചയപ്പെടുത്തുക എന്നിവ പ്രോഗ്രാം ലക്ഷ്യമിടുന്നു.

പോലീസ്, ജയിലുകള്‍, പ്രൊബേഷന്‍ സര്‍വീസസ്, പ്രൈവറ്റ് ഡിറ്റക്ടീവ്, സെക്യൂരിറ്റി മാനേജ്മെന്റ് എന്നിവ ഉള്‍പ്പെടെയുള്ള ക്രിമിനോളജി/ക്രിമിനല്‍ ജസ്റ്റിസ് മേഖലകളില്‍ തൊഴില്‍ കണ്ടെത്താന്‍ സഹായകരമായ പ്രോഗ്രാം ബാങ്കുകളിലെ ഫ്രോഡ് ഡിറ്റക്റ്റീവ് ഓഫീസര്‍മാര്‍, കൗണ്‍സലര്‍മാര്‍, എന്‍.ജി.ഒ.കള്‍ എന്നീസ്ഥാനങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്കും ക്രിമിനോളജി മേഖലയില്‍ ഉന്നതപഠനത്തിനും ഗവേഷണത്തിനും സജ്ജമാക്കുന്നു.

പഠനവിഷയങ്ങളില്‍ ക്രിമിനോളജി, ഫൊറന്‍സിക് സയന്‍സ്, ഫൊറന്‍സിക് വിക്ടിമോളജി, ക്രിമിനല്‍ ലോ, ഫൊറന്‍സിക് മെഡിസിന്‍, പോലീസ് അഡ്മിനിസ്‌ട്രേഷന്‍, പെനോളജി ആന്‍ഡ് കറക്ഷന്‍സ്, വിക്റ്റിമോളജി, ക്രൈംസീന്‍ മാനേജ്‌മെന്റ്, പോലീസ് ഇന്‍വെസ്റ്റിഗേഷന്‍, ക്രിമിനല്‍ പ്രൊഫൈലിങ്, ക്രൈം പ്രിവന്‍ഷന്‍, ഔട്ട്‌ഡോര്‍ ട്രെയിനിങ്, സി.ജെ.എസ്. സ്ഥാപനസന്ദര്‍ശനം, അവിടെ ഇന്റേണ്‍ഷിപ്പ്, പ്രോജക്ട് വര്‍ക്ക് എന്നിവ ഉള്‍പ്പെടുന്നു.

ഏതെങ്കിലും സ്ട്രീമില്‍ 55 ശതമാനം മാര്‍ക്കോടെ പ്ലസ്ടു/തുല്യപരീക്ഷ ജയിച്ചവര്‍ക്ക് അപേക്ഷിക്കാം. മാര്‍ക്ക് അടിസ്ഥാനമാക്കിയാണ് പ്രവേശനം. പ്രോഗ്രാം വിശദാംശങ്ങള്‍ https://www.nfsu.ac.in (സ്‌കൂള്‍സ് > സ്‌കൂള്‍ ഓഫ് ഫൊറന്‍സിക് സൈക്കോളജി > ബി.എ.-എം.എ. ക്രിമിനോളജി) ല്‍ ലഭിക്കും. അപേക്ഷ https://admission.nfsu.ac.in വഴി ജൂലായ് 20 വരെ നല്‍കാം.

Content Highlights: applications invited for b.a -m.a criminology courses in national forensic sciences university

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022


Civic Chandran

1 min

ലൈംഗിക പ്രകോപനമുണ്ടാക്കുന്ന വസ്ത്രംധരിച്ചു; സിവിക് ചന്ദ്രന്‍ കേസില്‍ പരാതിനിലനില്‍ക്കില്ലെന്ന് കോടതി

Aug 17, 2022


satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022

Most Commented