സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് പരീക്ഷ 31 വിഷയങ്ങളില്‍;അപേക്ഷിക്കേണ്ട അവസാന തീയതി ഏപ്രില്‍ 20


ഒ.എം.ആര്‍. അധിഷ്ഠിതമായിരിക്കും പരീക്ഷ.

പ്രതീകാത്മക ചിത്രം | ഫോട്ടോ:വിജേഷ് വിശ്വം

യര്‍സെക്കന്‍ഡറി അധ്യാപകരാകാനും വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി നോണ്‍ വൊക്കേഷണല്‍ അധ്യാപകരാകാനും എല്‍.ബി.എസ്. സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി വഴി നടത്തുന്ന അര്‍ഹത നിര്‍ണയ പരീക്ഷയായ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (സെറ്റ്) മൊത്തം 31 വിഷയങ്ങളില്‍ നടത്തും.

വിഷയങ്ങള്‍

ഇംഗ്ലീഷ്, മലയാളം, ഹിന്ദി, അറബിക്, കന്നട, സംസ്‌കൃതം, തമിഴ്, ഉറുദു, മാത്തമാറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, ജിയോളജി, ഹോം സയന്‍സ്, ജ്യോഗ്രഫി, സൈക്കോളജി, ബയോടെക്‌നോളജി, കൊമേഴ്‌സ്, ഇക്കണോമിക്‌സ്, ഗാന്ധിയന്‍ സ്റ്റഡീസ്, ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി, ജേണലിസം, മ്യൂസിക്, ഫിലോസഫി, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യല്‍ വര്‍ക്ക്, സോഷ്യോളജി, ആന്ത്രോപ്പോളജി എന്നീ വിഷയങ്ങളിലാണ് സെറ്റ് നടത്തുന്നത്.

യോഗ്യത

അപേക്ഷാര്‍ഥിക്ക് ബന്ധപ്പെട്ട വിഷയത്തില്‍ 50 ശതമാനം മാര്‍ക്കോടെയുള്ള (പട്ടിക/ഭിന്നശേഷിക്കാര്‍ക്ക് 45 ശതമാനം)/തത്തുല്യ ഗ്രേഡ് ഉള്ള മാസ്റ്റേഴ്‌സ് ബിരുദം വേണം. കൂടാതെ ഏതെങ്കിലും വിഷയത്തില്‍ ബി.എഡും വേണം. എന്നാല്‍, ആന്ത്രോപ്പോളജി, കൊമേഴ്‌സ്, ഗാന്ധിയന്‍ സ്റ്റഡീസ്, ജിയോളജി, ഹോം സയന്‍സ്, ജേണലിസം, മ്യൂസിക്, ഫിലോസഫി, സൈക്കോളജി, സോഷ്യല്‍ വര്‍ക്ക്, സോഷ്യോളജി, സ്റ്റാറ്റിസ്റ്റിക്‌സ് വിഷയങ്ങള്‍ തിരഞ്ഞെടുക്കുന്നവര്‍ക്ക് സെറ്റ് അഭിമുഖീകരിക്കാന്‍ ബി.എഡ്. നിര്‍ബന്ധമില്ല. മറ്റു ചില വിഷയങ്ങള്‍ക്ക് വ്യവസ്ഥകളില്‍ ചില ഇളവുകള്‍ നല്‍കിയിട്ടുണ്ട്. വിവരങ്ങള്‍ lbscentre.kerala.gov.in -ലെ പ്രോസ്‌പെക്ടസില്‍ ലഭിക്കും.

പരീക്ഷത്തീയതി പിന്നീട്

പരീക്ഷാത്തീയതി പിന്നീട് പ്രഖ്യാപിക്കും. അപേക്ഷിക്കാന്‍ ഉയര്‍ന്ന പ്രായപരിധി ഇല്ല. രണ്ടുമണിക്കൂര്‍ വീതം ദൈര്‍ഘ്യമുള്ള ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളുള്ള രണ്ടു പേപ്പര്‍ ഉള്‍പ്പെടുന്നതാണ് പരീക്ഷ. പേപ്പര്‍ l എല്ലാവര്‍ക്കും പൊതുവായാണ്. ഇതില്‍ ഭാഗം-എ.യില്‍ ജനറല്‍ നോളജ്, ഭാഗം-ബി.യില്‍ ആപ്റ്റിറ്റിയൂഡ് ഇന്‍ ടീച്ചിങ് അടിസ്ഥാനമാക്കി ഒരു മാര്‍ക്കിന്റെ 60 വീതം ചോദ്യങ്ങള്‍. പേപ്പര്‍ II, തിരഞ്ഞെടുക്കുന്ന വിഷയം അടിസ്ഥാനമാക്കിയുള്ള ഒരുമാര്‍ക്കിന്റെ 120 ചോദ്യങ്ങള്‍. മാത്തമാറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ് എന്നിവയ്ക്ക് ഒന്നര മാര്‍ക്കിന്റെ 80 ചോദ്യങ്ങള്‍ ഉണ്ടാകും. രണ്ടു പേപ്പറിലും ഉത്തരം തെറ്റിയാല്‍ മാര്‍ക്ക് നഷ്ടമാവില്ല. ഒ.എം.ആര്‍. അധിഷ്ഠിതമായിരിക്കും പരീക്ഷ.

യോഗ്യത നേടാന്‍

ഓരോ പേപ്പറിലും 40 വീതവും രണ്ടു പേപ്പറിനുംകൂടി 48-ഉം ശതമാനം മാര്‍ക്ക് വേണം. ഒ.ബി.സി.ക്കാര്‍ക്ക് ഇത് യഥാക്രമം 35 ശതമാനം, 45 ശതമാനം വീതവും പട്ടിക/ഭിന്നശേഷിക്കാര്‍ക്ക് 35 ശതമാനം, 40 ശതമാനം എന്നിങ്ങനെയുമാണ്.

അപേക്ഷ

lbscentre.kerala.gov.in വഴി ഏപ്രില്‍ 20-ന് വൈകീട്ട് അഞ്ചുവരെ നല്‍കാം. പി.ജി. ബിരുദമുള്ള ബി.എഡ്. കോഴ്‌സ് അവസാനവര്‍ഷത്തില്‍ പഠിക്കുന്നവര്‍ ബി. എഡ്. ബിരുദമുള്ള അവസാനവര്‍ഷ പി.ജി. കോഴ്‌സില്‍ പഠിക്കുന്നവര്‍ എന്നിവര്‍ക്കും അപേക്ഷിക്കാം.

Content Highlights: applications are invited for set exam


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
temple

1 min

ഓസ്‌ട്രേലിയയില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കുനേരെ ആക്രമണം; പ്രതിഷേധമറിയിച്ച് ഇന്ത്യ

Jan 26, 2023


adani

2 min

നഷ്ടം കോടികള്‍: നിയമനടപടിയെന്ന് അദാനി; ഭീഷണിയല്ലാതെ ചോദ്യങ്ങള്‍ക്കുത്തരമുണ്ടോയെന്ന് ഹിന്‍ഡെന്‍ബര്‍ഗ്

Jan 27, 2023


Anil Antony

4 min

ഈ പോക്കിന്‌ കോണ്‍ഗ്രസിന് ഭാവി വിദൂരമാണ്, ഒപ്പമുള്ളവരെ കാണുമ്പോള്‍ രാഹുലിനോട് സഹതാപം- അനില്‍ ആന്റണി

Jan 25, 2023

Most Commented