പ്രതീകാത്മക ചിത്രം | Photo: gettyimages.in
ബെംഗളൂരു, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സസ് (നിംഹാന്‍സ്) 2021-'22ലെ പിഎച്ച്.ഡി. പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം.
ബയോഫിസിക്‌സ്, ബയോസ്റ്റാറ്റിസ്റ്റിക്‌സ്, ക്ലിനിക്കല്‍ സൈക്കോളജി, ക്ലിനിക്കല്‍ സൈക്കോ ഫാര്‍മക്കോളജി ആന്‍ഡ് ടോക്‌സിക്കോളജി, ഹ്യൂമണ്‍ ജനറ്റിക്‌സ്, മെന്റല്‍ ഹെല്‍ത്ത് എജ്യൂക്കേഷന്‍, ന്യൂറോകെമിസ്ട്രി, ന്യൂറോ ഇമേജിങ് ആന്‍ഡ് ഇന്റര്‍വന്‍ഷണല്‍ റേഡിയോളജി, ന്യൂറോളജി, ന്യൂറോളജിക്കല്‍ റീഹാബിലിറ്റേഷന്‍, ന്യൂറോ മൈക്രോബയോളജി, ന്യൂറോപതോളജി, ന്യൂറോ ഫിസിയോളജി, ന്യൂറോ വൈറോളജി, നഴ്‌സിങ്, സൈക്യാട്രിക് സോഷ്യല്‍ വര്‍ക്ക്, സൈക്യാട്രി, ഹിസ്റ്ററി ഓഫ് സൈക്യാട്രി, മെന്റല്‍ ഹെല്‍ത്ത് റീഹാബിലിറ്റേഷന്‍, സ്പീച്ച് പത്തോളജി ആന്‍ഡ് ഓഡിയോളജി, ഇന്റഗ്രേറ്റീവ് മെഡിസില്‍, സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട് ഇന്‍ ഡിസാസ്റ്റര്‍ മാനേജ്മന്റ് തുടങ്ങിയ മേഖലകളിലാണ് അവസരം.
പ്രോഗ്രാമിനനുസരിച്ച് എം.ബി.ബി.എസ്., ബി.ഡി.എസ്., എം.ഡി., ഡി.എന്‍.ബി., ഡി.പി.എം., എം.ഫാം., ഫാം.ഡി.,എം.പി.ടി., എം.ഒ.ടി., മാസ്റ്റേഴ്‌സ് ഇന്‍ പ്രോസ്തറ്റിക്‌സ് ആന്‍ഡ് ഓര്‍ത്തോട്ടിക്‌സ്, നിശ്ചിത വിഷയങ്ങളില്‍ എം.ഫില്‍, എം.എസ്സി., എം.ടെക്./എം.ഇ., ബി.ടെക്./ ബി.ഇ., ബി.എന്‍.വൈ.എസ്., ഉള്‍പ്പെടെ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം.
ഡിസംബര്‍ 28-ന് പ്രവേശന പരീക്ഷ നടക്കും. അപേക്ഷാഫോം www.nimhans.ac.in ല്‍ പ്രോഗ്രാം ലിങ്കില്‍ ലഭ്യമാണ്. ഫീസ് ഓണ്‍ലൈനായി ഡിസംബര്‍ എട്ടുവരെ അടയ്ക്കാം. പരമാവധി മൂന്ന് പ്രോഗ്രാമുകള്‍ക്കുവരെ ഒരാള്‍ക്ക് അപേക്ഷിക്കാം. പൂരിപ്പിച്ച അപേക്ഷ ഡിസംബര്‍ 15-നകം സ്ഥാപനത്തില്‍ ലഭിക്കണം.
Content Highlights: applications are invited for Ph.d programme in NIMHANS
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..