നാലരവര്‍ഷം വരെ ദൈര്‍ഘ്യം; പാരാമെഡിക്കല്‍ ബാച്ച്‌ലര്‍ പ്രോഗ്രാമുകള്‍ക്ക് അപേക്ഷിക്കാം


പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (പി.ജി.ഐ.എം.ഇ.ആര്‍.), ചണ്ഡീഗഢ് 2022- '23 ല്‍ നടത്തുന്ന വിവിധ കോഴ്സുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു

പ്രതീകാത്മക ചിത്രം | Photo:gettyimages.in 

പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (പി.ജി.ഐ.എം.ഇ.ആര്‍.), ചണ്ഡീഗഢ് 2022- '23 ല്‍ നടത്തുന്ന, വിവിധ പാരാമെഡിക്കല്‍ ബാച്ച്ലര്‍ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം. കോഴ്‌സുകളുടെ ദൈര്‍ഘ്യം മൂന്നുമുതല്‍ നാലരവര്‍ഷംവരെ ആയിരിക്കും. എല്ലാ പ്രോഗ്രാമുകളുടെയും പ്രതിവര്‍ഷ ട്യൂഷന്‍ ഫീസ് 250 രൂപയാണ്.

*ബാച്ച്ലര്‍ ഇന്‍ മെഡിക്കല്‍ ലബോറട്ടറി സയന്‍സ്

*ബി.എസ്സി. മെഡിക്കല്‍ റേഡിയോളജി ആന്‍ഡ് ഇമേജിങ് ടെക്‌നോളജി, റേഡിയോതെറാപ്പി ടെക്‌നോളജി, ഓപ്പറേഷന്‍ തിയേറ്റര്‍ ടെക്‌നോളജി, മെഡിക്കല്‍ ടെക്‌നോളജി പെര്‍ഫ്യൂഷണിസ്റ്റ്, എംബാമിങ് ആന്‍ഡ് മോര്‍ച്ചറി സയന്‍സ്, ബാച്ച്ലര്‍ ഓഫ് ഓഡിയോളജി ആന്‍ഡ് സ്പീച്ച് ലാംഗ്വേജ് പത്തോളജി, മെഡിക്കല്‍ ടെക്‌നോളജി (ഡയാലിസിസ് തെറാപ്പി ടെക്‌നോളജി), മെഡിക്കല്‍ ആനിമേഷന്‍ ആന്‍ഡ് ഓഡിയോ വിഷ്വല്‍ ക്രിയേഷന്‍

*ബാച്ച്ലര്‍ ഓഫ് ഒപ്റ്റോ മെട്രി, ഫിസിയോതെറാപ്പി, പബ്ലിക് ഹെല്‍ത്ത്

പ്രവേശനത്തിന് പൊതുവേ പ്ലസ് ടു/ഡിപ്ലോമ യോഗ്യത വേണം. പഠിച്ചിരിക്കേണ്ട വിഷയങ്ങള്‍ സംബന്ധിച്ച വ്യവസ്ഥയുമുണ്ട്. പ്രോഗ്രാമിനനുസരിച്ച് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്‌സ്, കംപ്യൂട്ടര്‍ സയന്‍സ്, സ്റ്റാറ്റിസ്റ്റിക്‌സ്, ഇലക്ട്രോണിക്‌സ്, സൈക്കോളജി, ഇംഗ്ലീഷ്, സയന്‍സ് ഗ്രൂപ്പ് വേണ്ടി വരും. ചിലതിന് വൊക്കേഷണല്‍ കോഴ്‌സ് ആകാം.

യോഗ്യതാപരീക്ഷയിലെ മാര്‍ക്കുവ്യവസ്ഥ, പ്രായപരിധി, ഡിപ്ലോമ യോഗ്യതയുടെ അടിസ്ഥാനത്തില്‍ അപേക്ഷിക്കുന്നവര്‍ പ്ലസ് ടു തലത്തില്‍ പഠിച്ചിരിക്കേണ്ട വിഷയങ്ങള്‍, എന്‍.ഐ.ഒ.എസ്. വിദ്യാര്‍ഥികള്‍ പ്ലസ് ടു തലത്തില്‍ പഠിച്ചിരിക്കേണ്ട വിഷയങ്ങള്‍, തുടങ്ങിയ വിവരങ്ങള്‍ www.pgimer.edu.in ല്‍ ഉള്ള പ്രോസ്പക്ടസില്‍ ലഭിക്കും (ഇന്‍ഫര്‍മേഷന്‍ ഫോര്‍ കാന്‍ഡിഡേറ്റ്‌സിലെ പ്രോഗ്രാം പ്രവേശന വിജ്ഞാപന ലിങ്കില്‍). പ്രവേശനപരീക്ഷയുണ്ട്. ജൂലായ് ഏഴുവരെ അപേക്ഷിക്കാം.

Content Highlights: Applications are invited for paramedical bachelor programs in PGIMER

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
നരേന്ദ്രമോദി, നിതീഷ് കുമാര്‍

2 min

ചിലത് കാണാനിരിക്കുന്നതേയുള്ളൂവെന്ന് നിതീഷ് കുമാര്‍; മോദിയെ തളര്‍ത്തുമോ 2024?

Aug 12, 2022


priya varghees

1 min

റിസര്‍ച്ച് സ്‌കോര്‍ ഏറ്റവും കുറവ്; പ്രിയ വര്‍ഗീസിന്റെ വിവാദ നിയമനത്തില്‍ നിര്‍ണായക രേഖ പുറത്ത്

Aug 13, 2022


IN DEPTH

11:43

ഷെയര്‍ മാര്‍ക്കറ്റിലെ വിജയമന്ത്രം; ഓഹരി രാജാവ് വിടപറയുമ്പോള്‍ | Rakesh Jhunjunwala

Aug 14, 2022

Most Commented