പ്രതീകാത്മക ചിത്രം | Photo-Gettyimages
ഹൈദരാബാദ് നൾസാർ യൂണിവേഴ്സിറ്റി ഓഫ് ലോ, മാനേജ്മെൻറ് സ്റ്റഡീസ് വിഭാഗം നടത്തുന്ന, രണ്ടുവർഷ, ഫുൾ ടൈം, മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (എം.ബി.എ.) പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം.
സവിശേഷ മേഖലകൾ
നിയമം, മാനേജ്മെൻറ് എന്നിവയുടെ സംയോജനം അടിസ്ഥാനമാക്കി നടത്തുന്ന പ്രോഗ്രാമിൽ, കോർപ്പറേറ്റ് ഗവർണൻസ്, ഇന്നൊവേഷൻ ആൻഡ് സസ്റ്റെയിനബിലിറ്റി മാനേജ്മെൻറ്, ഫിനാൽഷ്യൽ സർവീസസ് ആൻഡ് കാപ്പിറ്റൽ മാനേജ്മെൻറ്, ഓപ്പറേഷൻ ആൻഡ് സിസ്റ്റംസ് മാനേജ്മെൻറ്, മാർക്കറ്റിങ് മാനേജ്മെന്റ്, ഹ്യൂമൺ റിസോഴ്സ് മാനേജ്മെൻറ്, ബിസിനസ് റഗുലേഷൻസ്, കോർട്ട് മാനേജ്മെൻറ്, ബിസിനസ് അനലറ്റിക്സ് എന്നീ സവിശേഷമേഖലകൾ ലഭ്യമാണ്.
യോഗ്യത
കുറഞ്ഞത് 50 ശതമാനം മാർക്ക് മൊത്തത്തിൽ വാങ്ങി, ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകർക്ക് കോമൺ അഡ്മിഷൻ ടെസ്റ്റിൽ (കാറ്റ് 2022) കുറഞ്ഞത് 70 പെർസന്റൈൽ സ്കോർ വേണം. യോഗ്യതാപ്രോഗ്രാമിന്റെ അന്തിമവർഷത്തിൽ പഠിക്കുന്നവർക്കും അപേക്ഷിക്കാം.
പ്രവേശന പരീക്ഷ
ഫെബ്രുവരി 19-ന്, സ്ഥാപനം നടത്തുന്ന നൾസർ മാനേജ്മെൻറ് എൻട്രൻസ് ടെസ്റ്റ് (എൻമെറ്റ്) വഴിയും പ്രവേശനം നേടാം. ലാംഗ്വേജ് എബിലിറ്റി ആൻഡ് ലോജിക്കൽ റീസണിങ്, (30 ശതമാനം വെയ്റ്റേജ്), ഡേറ്റ ഇൻറർപ്രറ്റേഷൻ ആൻഡ് ക്വാണ്ടിറ്റേറ്റീവ് എബിലിറ്റി (40 ശതമാനം), ബിസിനസ് ആപ്റ്റിറ്റ്യൂഡ് (30 ശതമാനം) എന്നീ മേഖലകളിൽനിന്ന് ചോദ്യങ്ങൾ ഉണ്ടാകും.
മോക് ടെസ്റ്റ്
പരീക്ഷയ്ക്കുമുമ്പായി മോക് ടെസ്റ്റുകൾ സൈറ്റിൽ ലഭ്യമാക്കും. കാറ്റ്/എൻമെറ്റ് സ്കോർ പരിഗണിച്ച് അപേക്ഷകരെ ഗ്രൂപ്പ് ഡിസ്കഷൻ, പേഴ്സണൽ ഇൻറർവ്യൂ എന്നിവയ്ക്കായി ഷോർട്ട് ലിസ്റ്റ് ചെയ്യും. സ്റ്റേറ്റ്മെൻറ് ഓഫ് പർപ്പസും (എസ്.ഒ.പി.) അപേക്ഷകർ നൽകണം.
എൻമെറ്റ്/കാറ്റ് സ്കോർ, എസ്.ഒ.പി., പേഴ്സണൽ ഇൻറർവ്യൂ, ഗ്രൂപ്പ് ഡിസ്കഷൻ എന്നിവയ്ക്ക് യഥാക്രമം 50, 10, 20, 20 ശതമാനത്തിൽ വെയ്റ്റേജ് നൽകി അന്തിമ സെലക്ഷൻ ലിസ്റ്റ് തയ്യാറാക്കും. അപേക്ഷ ഫെബ്രുവരി മൂന്നുവരെ apply.nalsar.ac.in/asm-form വഴി നൽകാം.
Content Highlights: applications are invited for mba course in nalsar university of law
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..