പ്രതീകാത്മക ചിത്രം | Photo:gettyimages.in
ചെന്നൈ അണ്ണാ സര്‍വകലാശാലയുടെ ഡിപ്പാര്‍ട്ടുമെന്റുകളില്‍ എം.എസ്‌സി. കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. മാത്തമാറ്റിക്‌സ്, മെറ്റീരിയല്‍സ് സയന്‍സ്, മെഡിക്കല്‍ ഫിസിക്‌സ്, അപ്ലൈഡ് കെമിസ്ട്രി, അപ്ലൈഡ് ജിയോളജി, ഇലക്ട്രോണിക് മീഡിയ, മള്‍ട്ടിമീഡിയ (വിഷ്വല്‍ കമ്യൂണിക്കേഷന്‍ സ്‌പെഷ്യലൈസേഷന്‍) എന്നിവയിലാണ് പ്രോഗ്രാമുകള്‍.
കോളേജ് ഓഫ് എന്‍ജിനിയറിങ് ഗിണ്ടി കാമ്പസില്‍ എല്ലാ പ്രോഗ്രാമുകളും നടത്തുന്നുണ്ട്. മാത്തമാറ്റിക്‌സ് പ്രോഗ്രാം മദ്രാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാമ്പസിലും നടത്തുന്നു.
യോഗ്യത: നിശ്ചിതവിഷയത്തിലെ ബി.എസ്സി. മാത്തമാറ്റിക്‌സ്: മാത്തമാറ്റിക്സ്/അപ്ലൈഡ് സയന്‍സ്. മെറ്റീരിയല്‍സ് സയന്‍സ്, മെഡിക്കല്‍ ഫിസിക്‌സ്: രണ്ടിനും ഫിസിക്‌സ് (മാത്തമാറ്റിക്‌സ് ആന്‍സിലിയറി വിഷയമായി പഠിച്ചിരിക്കണം)/അപ്ലൈഡ് സയന്‍സ്. അപ്ലൈഡ് കെമിസ്ട്രി: കെമിസ്ട്രി/അപ്ലൈഡ് സയന്‍സ്. അപ്ലൈഡ് ജിയോളജി: ജിയോളജി/അപ്ലൈഡ് ജിയോളജി. ഇലക്്‌ട്രോണിക് മീഡിയ, മള്‍ട്ടിമീഡിയ (വിഷ്വല്‍ കമ്യൂണിക്കേഷന്‍ സ്‌പെഷ്യലൈസേഷന്‍): ബി.എസ്സി./ബി.സി.എ./ബി.ഇ./ബി.ടെക്. അല്ലെങ്കില്‍ മീഡിയാ കമ്പോണന്റുള്ള ബി.എ. (ജേണലിസം), ബി.വി.എ., ബി.എഫ്.ടി., ബി.വി.സി., ബി.എം.എം.സി., ബി.എം.എം., ബി.ഡിസ്. പോലെയുള്ള ബാച്ച്ലര്‍ ബിരുദം.
പ്രവേശനം ജൂണ്‍ നാലിന് ചെന്നൈ, കോയമ്പത്തൂര്‍, തിരുച്ചിറപ്പള്ളി, തിരുനെല്‍വേലി എന്നീ കേന്ദ്രങ്ങളില്‍ നടത്തുന്ന പ്രവേശനപരീക്ഷകള്‍ വഴിയാണ്. അപേക്ഷ admissions.annauniv.edu/cfa/ വഴി മേയ് 11 വരെ നല്‍കാം.
Content Highlights: applications are invited for m.sc course in anna university
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..