പ്രതീകാത്മക ചിത്രം | Photo:gettyimages.in
ഐ.ഐ.എം. റോത്തക് പഞ്ചവത്സര ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇന്‍ ലോ (ഐ.പി.എല്‍.) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ബിസിനസ് മാനേജ്മന്റ്, ലോ, ഗവര്‍ണന്‍സ് എന്നീ വിഷയങ്ങള്‍ ഉള്‍പ്പെടുന്ന ഇന്റര്‍-ഡിസിപ്ലിനറി സ്വഭാവമുള്ളതാണ് പാഠ്യപദ്ധതി. വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഇന്റഗ്രേറ്റഡ് ബി.ബി.എ.-എല്‍എല്‍.ബി. ബിരുദം ലഭിക്കും. എക്‌സിറ്റ് ഓപ്ഷന്‍ ഇല്ല.
പ്ലസ്ടു ജയിച്ചിരിക്കണം. 10, 12 ക്ലാസുകളില്‍ 60 ശതമാനം മാര്‍ക്ക് (പട്ടിക/ഭിന്നശേഷിക്കാര്‍ക്ക് 55 ശതമാനം) നേടിയിരിക്കണം. പ്രായം 2022 ജൂലായ് 31-ന് 20 വയസ്സ് കവിയരുത്. ജൂണില്‍ പന്ത്രണ്ടാംക്ലാസ് യോഗ്യത നേടുമെന്നു പ്രതീഷിക്കുന്നവര്‍ക്കും അപേക്ഷിക്കാം.
അപേക്ഷ https://www.iimrohtak.ac.in ലെ പ്രോഗ്രാം ലിങ്ക് വഴി മേയ് 15 വരെ നല്‍കാം. അപേക്ഷാഫീസ് 3890 രൂപ. അപേക്ഷകരെ ക്ലാറ്റ് റാങ്ക് പരിഗണിച്ച് ഇന്റര്‍വ്യൂവിന് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യും. ഇന്റര്‍വ്യൂ ജൂലായ് മൂന്നാംവാരമുണ്ടാവും. ക്ലാറ്റ് സ്‌കോര്‍ (45 ശതമാനം വെയ്‌റ്റേജ്), ഇന്റര്‍വ്യൂ (15 ശതമാനം), 10, 12 ക്ലാസുകളിലെ മികവ് (40 ശതമാനം-20 ശതമാനം വീതം) എന്നിവ പരിഗണിച്ച് റാങ്ക് പട്ടിക തയ്യാറാക്കും. വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് എന്നിവ കാണുക.
Content Highlights: applications are invited for integrated law courses
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..