പ്രതീകാത്മക ചിത്രം | Photo: gettyimages.in
അലഹാബാദ് മോത്തിലാൽ നെഹ്രു നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി സ്കൂൾ ഓഫ് മാനേജ്മെൻ്റ് സ്റ്റഡീസ്, 2023-'24ൽ നടത്തുന്ന ഫുൾ ടൈം മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (എം.ബി.എ.) പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം.
യോഗ്യത: കുറഞ്ഞത് മൂന്നുവർഷം ദൈർഘ്യമുള്ള കോഴ്സിലൂടെ നേടിയ, ഏതെങ്കിലും വിഷയത്തിലെ ബാച്ചിലർ ബിരുദം/തത്തുല്യ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. യോഗ്യതാ പ്രോഗ്രാമിൽ കുറഞ്ഞത് 60 ശതമാനം മാർക്ക്/സി.പി.ഐ. 6.5 (പട്ടിക/ഭിന്നശേഷിക്കാർക്ക് 55 ശതമാനം/6.0). യോഗ്യതാ കോഴ്സ് അവസാന പരീക്ഷ അഭിമുഖീകരിക്കാൻ പോകുന്നവർ, യോഗ്യതാ കോഴ്സ് അവസാനപരീക്ഷ അഭിമുഖീകരിച്ച് ഫലം കാത്തിരിക്കുന്നവർ എന്നിവർക്ക് വ്യവസ്ഥകൾക്കു വിധേയമായി അപേക്ഷിക്കാം.
2022-ലെ കാറ്റ്/മാറ്റ് സ്കോർ, ജൂലായ് 2022-ഫെബ്രുവരി 2023-ലെ ജി.മാറ്റ്/സി.മാറ്റ്/എ.ടി.എം.എ. സ്കോർ/എക്സ്.എ.ടി. 2023 സ്കോർ വേണം.
അപേക്ഷ ഏപ്രിൽ 21 വരെ academics.mnnit.ac.in/fresh_mba വഴി നൽകാം. തുടർന്ന് അപേക്ഷയുടെ പ്രിൻറ് ഔട്ട് എടുത്ത് അനുബന്ധ രേഖകൾ സഹിതം, ‘ദി ഹെഡ്, സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ്, മോത്തിലാൽ നെഹ്രു നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി അലഹാബാദ്, പ്രയാഗ് രാജ്, ഉത്തർപ്രദേശ്-211004’ എന്ന വിലാസത്തിലേക്ക് അയക്കണം
അർഹരായരുടെ പട്ടിക മേയ് 10-ന് പ്രസിദ്ധപ്പെടുത്തും. ജി.ഡി., പി.ഐ. എന്നിവ മേയ് 27, 28 തീയതികളിൽ നടക്കും. അന്തിമ സെലക്‌ഷൻ പട്ടിക ജൂൺ ഒമ്പതിന്
Content Highlights: applications are invited for full time mba courses in nit
വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..