പ്രതീകാത്മക ചിത്രം | Photo: PTI
ബോർഡർ സെക്യൂരിറ്റി ഫോഴ്സിൽ കോൺസ്റ്റബിൾ (ട്രേഡ്സ്മാൻ) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. പുരുഷന്മാർക്ക് 1220 ഒഴിവും വനിതകൾക്ക് 64 ഒഴിവുമാണുള്ളത്. ശമ്പളം: 21,700-69,100 രൂപ.
ട്രേഡുകൾ : കോബ്ലർ, ടെയ്‌ലർ, കുക്ക്, വാട്ടർ കാരിയർ, വാഷർമാൻ, ബാർബർ, സ്വീപ്പർ, വെയ്റ്റർ.
യോഗ്യത: പത്താംക്ലാസ്/തത്തുല്യമാണ് അടിസ്ഥാനയോഗ്യത. കോബ്ലർ, ടെയ്‌ലർ, വാഷർമാൻ, ബാർബർ, സ്വീപ്പർ ട്രേഡുകളിലേക്ക് അപേക്ഷിക്കുന്നവർക്ക് ബന്ധപ്പെട്ട ട്രേഡിൽ പ്രാവീണ്യം വേണം. ഇത് തെളിയിക്കുന്നതിന് ട്രേഡ് ടെസ്റ്റ് നടത്തും.
കുക്ക്, വാട്ടർ കാരിയർ, വെയ്റ്റർ ട്രേഡുകളിലേക്ക് അപേക്ഷിക്കുന്നവർക്ക് ഫുഡ് പ്രൊഡക്‌ഷൻ/കിച്ചണിൽ നാഷണൽ സ്കിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ അംഗീകരിച്ച നാഷണൽ സ്കിൽസ് ക്വാളിഫിക്കേഷൻസ് ഫ്രെയിംവർക്ക് ലെവൽ-I കോഴ്സ് ചെയ്തവരാകണം.
അപേക്ഷ: ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. വിജ്ഞാപനം www.rectt.bsf.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. വിജ്ഞാപനം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം അപേക്ഷിക്കണം.
ശാരീരികയോഗ്യത
- പുരുഷൻ: ഉയരം-165 സെ.മീ. (എസ്.ടി. വിഭാഗക്കാർക്ക് 160 സെ.മീ.), നെഞ്ചളവ് 75-80 സെ.മീ.
- വനിത: ഉയരം-155 സെ.മീ. (എസ്.ടി. വിഭാഗക്കാർക്ക് 148 സെ.മീ.).
Content Highlights: applications are invited for bsf constable positions
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..