പ്രതീകാത്മക ചിത്രം | Photo: gettyimages.in
പഞ്ചാബ് സര്‍വകലാശാലയുടെ അഫിലിയേഷനുള്ള ഗവണ്മെന്റ് കോളേജ് ഓഫ് ആര്‍ട്ട്, ചണ്ഡീഗഢ്; ബാച്ചിലര്‍ ഓഫ് ഫൈന്‍ ആര്‍ട്സ് (ബി.എഫ്.എ.), ഭിന്നശേഷി വിഭാഗക്കാര്‍ക്കായി നടത്തുന്ന ഡിപ്ലോമ ഇന്‍ ഫൈന്‍ ആര്‍ട്സ് ഫോര്‍ ദിവ്യാംഗ് (ഡി.എഫ്.എ.ഡി.) എന്നീ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം.
രണ്ടു പ്രോഗ്രാമുകളും നാലുവര്‍ഷം ദൈര്‍ഘ്യമുള്ളതാണ്. അപ്ലൈഡ് ആര്‍ട്ട്, പെയിന്റിങ്, ഗ്രാഫിക്സ് (പ്രിന്റ് മേക്കിങ്), സ്കള്‍പ്ചര്‍ എന്നീ സവിശേഷമേഖലകളില്‍ പ്രോഗ്രാം ലഭ്യമാണ്. ബി.എഫ്.എ.യ്ക്ക് ഓരോ സവിശേഷമേഖലയിലും 15 വീതം സീറ്റുണ്ട് (മൊത്തം 60). ഇതില്‍ ആറുവീതം സീറ്റുകള്‍ (മൊത്തം 24 സീറ്റ്) അഖിലേന്ത്യാതലത്തില്‍ നികത്തും. ഡി.എഫ്.എ.ഡി.ക്ക് ഓരോ സവിശേഷമേഖലയിലും ഒരു സീറ്റുണ്ട്.
പ്ലസ്ടു/തത്തുല്യ പരീക്ഷ, മൊത്തത്തില്‍ 40 ശതമാനം മാര്‍ക്ക് (പട്ടിക/ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 35 ശതമാനം) വാങ്ങി ജയിച്ചവര്‍ക്ക് ബി.എഫ്.എ.യ്ക്ക് അപേക്ഷിക്കാം. കുറഞ്ഞത് 35 ശതമാനം മാര്‍ക്കോടെ പത്താംക്ലാസ്/സെക്കന്‍ഡറി സ്കൂള്‍തല പരീക്ഷ ജയിച്ച ഭിന്നശേഷി വിഭാഗക്കാര്‍ക്ക് ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷിക്കാം. യോഗ്യതാ പരീക്ഷാഫലം കാത്തിരിക്കുന്നവര്‍ക്കും ബന്ധപ്പെട്ട പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം.
ജൂലായ് 11-നും 17-നുമിടയ്ക്ക് അഭിരുചിപരീക്ഷ നടത്തും. ജനറല്‍ നോളജ്, ഒബ്ജക്ട് ഡ്രോയിങ്, കോമ്പസിഷന് എന്നിങ്ങനെ മൂന്നുഭാഗങ്ങള്‍ ബി.എഫ്.എ. അഭിരുചിപരീക്ഷയ്ക്ക് ഉണ്ടാകും. ഡിപ്ലോമ അഭിരുചിപരീക്ഷയ്ക്ക് ഒബ്ജക്ട് ഡ്രോയിങ്, കോമ്പസിഷന് എന്നീ ഭാഗങ്ങളിലെ ചോദ്യങ്ങളുണ്ടാകും. അപേക്ഷ gcart.edu.in വഴി ജൂലായ് ഒന്നുവരെ നല്‍കാം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..