ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാല | ഫോട്ടോ:ബി.മുരളീകൃഷ്ണൻ
ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയില്‍ ബി. എ. (ഡാന്‍സ് - മോഹിനിയാട്ടം) പ്രോഗ്രാമുകള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. സര്‍വ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലാണ് പ്രോഗ്രാമുകള്‍ നടത്തുന്നത്. ആറ് സെമസ്റ്ററുകളിലായി നടത്തപ്പെടുന്ന പ്രോഗ്രാമിന്റെ ദൈര്‍ഘ്യം മൂന്ന് വര്‍ഷമാണ്.
പ്രവേശനം എങ്ങനെ?
യോഗ്യത: പ്ലസ് ടു/വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി അഥവാ തത്തുല്യ അംഗീകൃത യോഗ്യതയുള്ളവര്‍ക്ക് (രണ്ട് വര്‍ഷം) അപേക്ഷിക്കാം. അഭിരുചി നിര്‍ണ്ണയ പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. പ്രായം 2022 ജൂണ്‍ ഒന്നിന് 22 വയസ്സില്‍ കൂടുതല്‍ ആകരുത്.
ചോയ്‌സ് ബേസ്ഡ് ക്രെഡിറ്റ് ആന്റ് സെമസ്റ്റര്‍ സമ്പ്രദായത്തിലായിരിക്കും ബിരുദ പ്രോഗ്രാമുകള്‍ നടത്തപ്പെടുക. യു.ജി.സി. നിര്‍ദ്ദേശ പ്രകാരം തയ്യാറാക്കിയ ഫലാധിഷ്ഠിത വിദ്യാഭ്യാസ സമ്പ്രദായം (ഒ.ബി.ടി.എല്‍.ഇ. സ്‌കീം) പ്രകാരമാണ് സര്‍വ്വകലാശാലയുടെ ബിരുദ പാഠ്യപദ്ധതികള്‍ തയ്യാറാക്കിയിരിക്കുന്നത്.
അപേക്ഷ എങ്ങനെ?
സര്‍വ്വകലാശാല വെബ്‌സൈറ്റ് (www.ssus.ac.in) വഴി അപേക്ഷ സമര്‍പ്പിക്കണം. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റ് കോപ്പിയും നിര്‍ദ്ദിഷ്ട യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ (എസ്.എസ്.എല്‍.സി.,പ്ലസ്ടു), സംവരണാനുകൂല്യം തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, അപേക്ഷ ഫീസായി ഓണ്‍ലൈന്‍ വഴി, ബിരുദ പ്രോഗ്രാമുകള്‍ക്ക് 50 രൂപ (എസ്.സി, എസ്.ടി വിദ്യാര്‍ത്ഥികള്‍ക്ക് 10/- രൂപ), ഡിപ്ലോമ കോഴ്‌സുകള്‍ക്ക് 300/- രൂപ (എസ്.സി, എസ്.ടി വിദ്യാര്‍ത്ഥികള്‍ക്ക് 100/-രൂപ) അടച്ച രസീത് എന്നിവ അതാത് ക്യാമ്പസുകളിലെ വകുപ്പ് അദ്ധ്യക്ഷന്‍മാര്‍ക്ക് ജൂലൈ 23ന് മുന്‍പായി സമര്‍പ്പിക്കേണ്ടതാണ്. പ്രൊസ്‌പെക്ടസ് സര്‍വ്വകലാശാലയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഓണ്‍ലൈന്‍ അപേക്ഷകള്‍ ജൂലൈ 15 വരെ
അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 15. ബി. എ. (ഡാന്‍സ്) പ്രോഗ്രാമിലേക്കുളള അഭിരുചി പരീക്ഷ, ഭരതനാട്യം - ഓഗസ്റ്റ് മൂന്ന്, നാല്; മോഹിനിയാട്ടം - ഓഗസ്റ്റ് നാല്, അഞ്ച് എന്നീ തീയതികളില്‍ നടക്കും. ഓഗസ്റ്റ് 12ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. അഭിമുഖം ഓഗസ്റ്റ് 17 ന് നടക്കും. ഓഗസ്റ്റ് 22ന് ക്ലാസ്സുകള്‍ ആരംഭിക്കും. ഈ അദ്ധ്യയന വര്‍ഷത്തെ പ്രവേശന നടപടികള്‍ സെപ്റ്റംബര്‍ 21ന് അവസാനിക്കും.
വിശദ വിവരങ്ങള്‍ക്കും പ്രോസ്പക്ടസിനുമായി www.ssus.ac.in സന്ദര്‍ശിക്കുക.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..