രാജീവ് ഗാന്ധി നാഷണല്‍ ഏവിയേഷന്‍ യൂണിവേഴ്‌സിറ്റിയില്‍ വ്യോമയാന കോഴ്‌സുകള്‍


രണ്ടുവര്‍ഷത്തെ പഠനവും ഏവിയേഷന്‍/എയര്‍ കാര്‍ഗോ കമ്പനികളിലെ ഒരുവര്‍ഷത്തെ അപ്രന്റിസ്ഷിപ്പ് പരിശീലനവും ഉള്‍പ്പെടുന്നതാണ് പാഠ്യപദ്ധതി.

രാജീവ് ഗാന്ധി ഏവിയേഷൻ യൂണിവേഴ്‌സിറ്റി | Photo-rgnau.ac.in

രാജീവ് ഗാന്ധി നാഷണല്‍ ഏവിയേഷന്‍ യൂണിവേഴ്‌സിറ്റി (അമേഠി, ഉത്തര്‍പ്രദേശ്) 2022-23ല്‍ നടത്തുന്ന ബിരുദ, പി.ജി. ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ കീഴിലുള്ള കേന്ദ്ര സര്‍വകലാശാല, വ്യോമയാന മേഖലയിലെ പഠനം, ഗവേഷണം എന്നിവ പ്രോത്സാഹിപ്പിക്കാനും നിലവാരമുള്ള മാനവവിഭവശേഷി സൃഷ്ടിക്കാനും ലക്ഷ്യമിടുന്നു.

ബി.എം.എസ്.

ബാച്ച്ലര്‍ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് (ബി.എം.എസ്.) ഇന്‍ ഏവിയേഷന്‍ സര്‍വീസസ് ആന്‍ഡ് എയര്‍ കാര്‍ഗോ പ്രോഗ്രാം,

ലോജിസ്റ്റിക്‌സ് സെക്ടര്‍ സ്‌കില്‍ കൗണ്‍സില്‍ സഹകരണത്തോടെ നടത്തുന്ന അപ്രന്റിസ്ഷിപ്പ് അധിഷ്ഠിതമായ മൂന്നുവര്‍ഷ പ്രോഗ്രാമാണ്.

രണ്ടുവര്‍ഷത്തെ പഠനവും ഏവിയേഷന്‍/എയര്‍ കാര്‍ഗോ കമ്പനികളിലെ ഒരുവര്‍ഷത്തെ അപ്രന്റിസ്ഷിപ്പ് പരിശീലനവും ഉള്‍പ്പെടുന്നതാണ് പാഠ്യപദ്ധതി. അപ്രന്റിസ് പരിശീലന കാലത്ത് പ്രതിമാസം ഏകദേശം 9000 രൂപ സ്‌റ്റൈപ്പെന്‍ഡ് ലഭിക്കുന്നു.

യോഗ്യത: പ്ലസ്ടു/തത്തുല്യ പരീക്ഷ, മൊത്തം 50 ശതമാനം മാര്‍ക്കോടെ, മാത്തമാറ്റിക്‌സ്/കൊമേഴ്‌സ് സ്ട്രീമില്‍ ജയിച്ചിരിക്കണം. ഉയര്‍ന്ന പ്രായപരിധി എല്ലാ വിഭാഗക്കാര്‍ക്കും 31.7.2022-ന് 21 വയസ്സ് ആയിരിക്കും.

പി.ജി. ഡിപ്ലോമ

ഒന്നരവര്‍ഷം ദൈര്‍ഘ്യമുള്ള എയര്‍പോര്‍ട്ട് ഓപ്പറേഷന്‍സ് പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ പ്രോഗ്രാം, ജി.എം.ആര്‍. ഏവിയേഷന്‍ അക്കാദമിയുടെ സഹകരണത്തോടെയാണ് നടത്തുന്നത്. 12 മാസത്തെ ക്ലാസ്‌റൂം പരിശീലനവും ജി.എം.ആര്‍. എയര്‍പോര്‍ട്ടില്‍ ആറുമാസത്തെ ഇന്റേണ്‍ഷിപ്പും ഉള്‍പ്പെടുന്നതാണ് കോഴ്‌സ്. യോഗ്യത: 55 ശതമാനം മാര്‍ക്കോടെ (പട്ടികവിഭാഗക്കാര്‍ക്ക് 50 ശതമാനം) ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി, 31.7.2022-ന് 25 വയസ്സ്.

അപേക്ഷ

www.rgnau.ac.in വഴി ജൂലായ് 29-ന് വൈകീട്ട് അഞ്ചുവരെ നല്‍കാം. യോഗ്യതാ പ്രോഗ്രാമിന്റെ അന്തിമ പരീക്ഷാഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. യോഗ്യതാ പരീക്ഷാ മാര്‍ക്ക്, ഓണ്‍ലൈന്‍ പേഴ്‌സണല്‍ ഇന്റര്‍വ്യൂ എന്നിവ അടിസ്ഥാനമാക്കിയാകും തിരഞ്ഞെടുപ്പ്.


Content Highlights: applications are invited for aviation courses in rajiv gandhi national aviation university

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
amazon

2 min

4799 രൂപയുടെ ഹാന്‍ഡ്ബാഗ് 1047 രൂപയ്ക്ക് വാങ്ങാം; ഹാന്‍ഡ്ബാഗുകള്‍ക്ക് ഗംഭീര ഓഫറുകള്‍

Aug 9, 2022


16:50

ഐക്യപ്പെടാന്‍ ചൈന, പുതിയ ഓപ്പറേഷനുമായി അമേരിക്ക; തായ്‌വാനില്‍ സംഭവിക്കുന്നതെന്ത്?| In- Depth

Aug 9, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022

Most Commented