പ്രതീകാത്മക ചിത്രം
എജ്യുക്കേഷണൽ പോളിസി, പ്ലാനിങ് ആൻഡ് അഡ്മിനിസ്‌ട്രേഷൻ മേഖലകളിലെ പി.എച്ച്ഡി. (ഫുൾ ടൈം/പാർട്ട് ടൈം), ഇന്റഗ്രേറ്റഡ് എം.ഫിൽ-പി.എച്ച്ഡി. എന്നിവയിലെ പ്രവേശനത്തിന്, ന്യൂഡൽഹി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷണൽ പ്ലാനിങ് ആൻഡ് അഡ്മിനിസ്ട്രേഷൻ (എൻ.ഐ.ഇ.പി.എ.) അപേക്ഷ ക്ഷണിച്ചു.
55 ശതമാനം മാർക്കോടെ (പട്ടിക/ഒ.ബി.സി./ഭിന്നശേഷി വിഭാഗക്കാർക്ക് 50 ശതമാനം)/തത്തുല്യ ഗ്രേഡോടെ, സോഷ്യൽ സയൻസസ്/അനുബന്ധ വിഷയത്തിൽ മാസ്റ്റേഴ്‌സ് ബിരുദം വേണം. മറ്റു മേഖലകളിൽ മാസ്റ്റേഴ്സ് ബിരുദമുള്ള, അധ്യാപന പരിചയമോ, എജ്യുക്കേഷണൽ പോളിസി, പ്ലാനിങ് ആൻഡ് അഡ്മിനിസ്‌ട്രേഷൻ മേഖലയിലെ പ്രവൃത്തിപരിചയമോ ഉള്ളവരെ പരിഗണിക്കും. യു.ജി.സി.-ജെ.ആർ.എഫ്. ഉള്ളവർക്ക് മുൻഗണനയുണ്ട്. യോഗ്യതാപരീക്ഷ അന്തിമഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.
എൻ.ഐ.ഇ.പി.എ.യിൽനിന്ന് എം.ഫിൽ ബിരുദമുള്ളവർ, ഉയർന്നനിലവാരമുള്ള പ്രസിദ്ധീകരണങ്ങളുള്ള സോഷ്യൽ സയൻസസ്/അനുബന്ധ മേഖലയിൽ എം.ഫിൽ ഉള്ളവർ എന്നിവരെയും ഫുൾ-ടൈം പിഎച്ച്.ഡി. പ്രവേശനത്തിന് പരിഗണിക്കും.
പാർട്ട് ടൈം പി.എച്ച്ഡി.പ്രവേശനത്തിന്, എജ്യുക്കേഷണൽ പോളിസി, പ്ലാനിങ് ആൻഡ് അഡ്മിനിസ്‌ട്രേഷൻ മേഖലയിലോ ടീച്ചിങ്/റിസർച്ച് മേഖലയിലോ കുറഞ്ഞത് അഞ്ചു വർഷത്തെ പ്രവൃത്തിപരിചയമുള്ള ഒരു സീനിയർ ലവൽ വിദ്യാഭ്യാസ ഉദ്യോഗസ്ഥനായിരിക്കണം.
പിഎച്ച്.ഡി. (ഫുൾ ടൈം), ഇന്റഗ്രേറ്റഡ് എം.ഫിൽ-പിഎച്ച്.ഡി. എന്നിവയിൽ പ്രവേശനം നേടുന്നവർക്ക് എൻ.ഐ.ഇ.പി.എ. ഫെലോഷിപ്പിന് അർഹതയുണ്ട്.
അപേക്ഷ www.niepa.ac.in ൽ ഉള്ള എം.ഫിൽ-പിഎച്ച.്ഡി. > അഡ്മിഷൻ ലിങ്കിലെ ഗൂഗിൾ ഫോം വഴി നൽകാം. പ്രോസ്പെക്ടസും ഈ ലിങ്കിൽ കിട്ടും. അപേക്ഷാ പ്രിന്റ് ഔട്ടും അനുബന്ധ രേഖകളും 2022 മേയ് 16-നകം സ്ഥാപനത്തിൽ ലഭിക്കണം.
Content Highlights: application invites for Ph.D in educational policy, planning and administration
വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..