പ്രതീകാത്മക ചിത്രം
ബെംഗളൂരു ഡോ. ബി.ആർ. അംബേദ്കർ സ്കൂൾ ഓഫ് ഇക്കണോമിക്സ് (ബേസ്) യൂണിവേഴ്സിറ്റി, ഇക്കണോമിക്സിലെ മൂന്ന് ഫുൾ ടൈം റെസിഡൻഷ്യൽ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
*ഇംഗ്ലീഷ് ഭാഷാവിഷയമായും മാത്തമാറ്റിക്സ് കോർവിഷയമായും പഠിച്ച്, പ്ലസ്ടു/തത്തുല്യ പരീക്ഷ, മൊത്തത്തിൽ 65 ശതമാനം മാർക്കു വാങ്ങി (പട്ടികവിഭാഗക്കാർക്ക് 60 ശതമാനം) ജയിച്ചവർക്ക് അഞ്ചുവർഷത്തെ ഇൻറഗ്രേറ്റഡ് എം.എസ്സി. ഇക്കണോമിക്സ് പ്രോഗ്രാം പ്രവേശനത്തിന് അർഹതയുണ്ട്.
*കുറഞ്ഞത് 55 ശതമാനം മാർക്ക് (പട്ടികവിഭാഗക്കാർക്ക് 50 ശതമാനം) മൊത്തത്തിൽ വാങ്ങി, ഇക്കണോമിക്സിൽ ബി.എസ്സി. (ഓണേഴ്സ്)/ബി.എ. (ഓണേഴ്സ്) അല്ലെങ്കിൽ മാത്തമാറ്റിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ്/ഇക്കണോമെട്രിക്സ് മേജർ കോഴ്സുകളായെടുത്ത് ഇക്കണോമിക്സ് ബി.എ./ബി.എസ്സി. ബിരുദം നേടിയവർക്ക് രണ്ടുവർഷ എം.എസ്സി. ഇക്കണോമിക്സ്, എം.എസ്സി. ഫൈനാൻഷ്യൽ ഇക്കണോമിക്സ് പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാം.
ഇൻറഗ്രേറ്റഡ് എം.എസ്സി. ഇക്കണോമിക്സ് പ്രോഗ്രാം പ്രവേശനം സി.യു.ഇ.ടി. യു.ജി.യും എം.എസ്സി. ഇക്കണോമിക്സ്, എം.എസ്സി ഫൈനാൻഷ്യൽ ഇക്കണോമിക്സ് പ്രോഗ്രാമുകളിലെ പ്രവേശനം സി.യു.ഇ.ടി. പി.ജി.യും അടിസ്ഥാനമാക്കിയാണ്. ബേസ് പ്രവേശനം ആഗ്രഹിക്കുന്നവർ ബാധകമായ പരീക്ഷയ്ക്ക് ഡോ. ബി.ആർ. അംബേദ്കർ സ്കൂൾ ഓഫ് ഇക്കണോമിക്സ് (ബേസ്) യൂണിവേഴ്സിറ്റി തിരഞ്ഞെടുത്ത് അപേക്ഷിക്കണം. കൂടാതെ സ്ഥാപനത്തിലേക്ക് പ്രത്യേകം അപേക്ഷിക്കുകയും വേണം.
ബേസ് അപേക്ഷ base.ac.in വഴി ജൂൺ ആറുവരെ നൽകാം. വിവരങ്ങൾക്ക്: www.base.ac.in
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..