ഐടി പ്രൊഫഷണലാകാം, നേടാം മികച്ച വരുമാനം; എം.സി.എ പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം 


മള്‍ട്ടിപ്പിള്‍ ചോയ്‌സ് രീതിയില്‍ 120 ഒബ്ജക്ടീവ്  ചോദ്യങ്ങളാണ് ഉണ്ടാവുക. 

-

തിരുവനന്തപുരം: കേരളത്തിലെ എ.ഐ.സി.ടി.ഇ. അംഗീകാരമുള്ള 41 വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 2022-'23 അധ്യയനവര്‍ഷത്തെ മാസ്റ്റര്‍ ഓഫ് കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്(എം.സി.എ.) പ്രവേശനത്തിന് 10 മുതല്‍ ജൂണ്‍ ഒന്നുവരെ അപേക്ഷിക്കാം.

യോഗ്യത

ബിസിഎ, ബിഎസ്സി കംപ്യൂട്ടര്‍ സയന്‍സ്/ഐറ്റി, ബിടെക്, ബിഎ, ബിഎസ്സി, ബികോം, ബിവോക് എന്നിവയില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദം. പ്ലസ്ടുവിലോ ബിരുദത്തിലോ കണക്ക് വിഷയം പഠിച്ചത് അഭികാമ്യം. കണക്ക് പഠിച്ചിട്ടില്ലാത്തവര്‍ നിര്‍ദിഷ്ട ബ്രിജ് കോഴ്‌സ് പാസായിരിക്കണം .

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് കേന്ദ്രങ്ങളില്‍ ജൂണ്‍ '12-ന് രാവിലെ 10 മുതല്‍ 12 വരെ എല്‍.ബി.എസ്.സെന്റര്‍ ഡയറക്ടര്‍ പ്രവേശനപ്പരീക്ഷ നടത്തും. ഏകജാലക സംവിധാനം വഴി ആണ് പ്രവേശനം

അപേക്ഷാഫീസ് 1200 രൂപ ( SC/ST- 600) . 120 മിനിറ്റാണ് സമയം . മള്‍ട്ടിപ്പിള്‍ ചോയ്‌സ് രീതിയില്‍ 120 ഒബ്ജക്ടീവ് ചോദ്യങ്ങളാണ് ഉണ്ടാവുക.

  • കമ്പ്യൂട്ടര്‍ സയന്‍സ് -50
  • മാത്സ് & സ്റ്റാറ്റിസ്റ്റിക്‌സ്- 25
  • ക്വാണ്ടിറ്റേറ്റിവ് ആപ്റ്റിറ്റിയൂഡ് & ലോജിക്കല്‍ എബിലിറ്റി -25
  • ഇംഗ്ലിഷ് -15
  • പൊതുവിജ്ഞാനം- 5 ,എന്നിങ്ങനെയായിരിക്കും ചോദ്യങ്ങള്‍
വിവരങ്ങള്‍ക്ക് 0471-2560363, 364.

വിശദ വിവരങ്ങള്‍ക്കും പ്രോസ്‌പെക്ടസ് കാണുന്നതിനും www.lbscentre.kerala.gov.in


Content Highlights: application invites for MCA entrance test 2022 by LBS Kerala

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


07:00

ജയിലില്‍ 'അറിവി'ന്റെ 31 വര്‍ഷങ്ങള്‍; പേരറിവാളന്റെ കഥ

May 19, 2022

More from this section




Most Commented