സെന്റർ ഫോർ ഡി.എൻ.എ. ഫിംഗർ പ്രിന്റിങ് ആൻഡ് ഡയഗ്നോസ്റ്റിക്സ് (സി.ഡി.എഫ്.ഡി.)
മോഡേണ്‍ ബയോളജിയുടെ മുന്‍നിര മേഖലകളിലെ അടിസ്ഥാനപരവും പ്രയോഗാത്മകവുമായ ഗവേഷണങ്ങള്‍ നടത്തുന്ന ഹൈദരാബാദിലെ സെന്റര്‍ ഫോര്‍ ഡി.എന്‍.എ. ഫിംഗര്‍ പ്രിന്റിങ് ആന്‍ഡ് ഡയഗ്നോസ്റ്റിക്സ് (സി.ഡി.എഫ്.ഡി.), റിസര്‍ച്ച് സ്കോളേഴ്സ് പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
സെല്‍ ആന്‍ഡ് മോളിക്യുളാര്‍ ബയോളജി, കംപ്യൂട്ടേഷണല്‍ ബയോളജി, ഡിസീസ് ബയോളജി, ജനറ്റിക്സ്, മോളിക്യുളാര്‍ മൈക്രോബയോളജി, ഇമ്യൂണോളജി തുടങ്ങിയ മേഖലകളിലാണ് അവസരം. പ്രവേശനം ലഭിക്കുന്നവര്‍ക്ക് മണിപ്പാല്‍ അക്കാദമി ഓഫ് ഹയര്‍ എജ്യുക്കേഷന്‍, റീജണല്‍ സെന്റര്‍ ഫോര്‍ ബയോടെക്നോളജി എന്നിവയില്‍ ഒന്നില്‍ പിഎച്ച്.ഡി.ക്ക് രജിസ്റ്റര്‍ ചെയ്യാം.
യോഗ്യത: സയന്‍സ്, ടെക്നോളജി, അഗ്രിക്കള്‍ച്ചര്‍ തുടങ്ങിയവയില്‍ ഏതെങ്കിലും ബ്രാഞ്ചിലെ മാസ്റ്റേഴ്സ് ബിരുദമോ എം.ബി.ബി.എസ്. ബിരുദമോ വേണം. സി.എസ്.ഐ.ആര്./യു.ജി.സി./ഡി.ബി.ടി./ഐ.സി.എം.ആര്./ഇന്‍സ്പെയര്‍/ജസ്റ്റ്/യു.ജി.സി.-ആര്.ജി.എന്‍.എഫ്. എന്നിവയിലൊന്നിന്റെയോ സമാനമായ പരീക്ഷ വഴിയോ ഉള്ള സാധുവായ ഫെലോഷിപ്പ് വേണം. അഭിമുഖത്തിന് പരിഗണിക്കപ്പെടാന്‍ ഫെലോഷിപ്പ് നിര്‍ബന്ധമാണ്. അപേക്ഷ cdfd.org.in/rsp/ വഴി ഏപ്രില്‍ 26 വരെ നല്‍കാം. യോഗ്യതാപരീക്ഷാഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.
Content Highlights: application invites centre for DNA fingerprinting and diagnostics
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..