
-
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (നിസര്‍) ഭുവനേശ്വര്‍; യൂണിവേഴ്സിറ്റി ഓഫ് മുംബൈഡിപ്പാര്ട്ട്മെന്റ് ഓഫ് ആറ്റമിക് എനര്ജിസെന്റര് ഫോര്‍ എക്സലന്‍സ് ഇന്‍ ബേസിക് സയന്‍സസ് (യു.എം.ഡി.എ.ഇ.സി.ഇ.ബി.എസ്.) മുംബൈ എന്നിവയിലെ ബേസിക് സയന്‍സസിലെ (ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്സ്) അഞ്ച് വര്‍ഷ ഇന്റഗ്രേറ്റഡ്, എം.എസ്സി. പ്രോഗ്രാം പ്രവേശനത്തിന് നടത്തുന്ന നാഷണല്‍ എന്‍ട്രന്‍സ് സ്ക്രീനിങ് ടെസ്റ്റി (നെസ്റ്റ്) ന് ചൊവ്വാഴ്ച വൈകീട്ട് 6.30 മുതല്‍ അപേക്ഷിക്കാം.
സ്കോളര്‍ഷിപ്പ്
ആണവോര്‍ജ മന്ത്രാലയത്തിന്റെ ദിശ പദ്ധതി പ്രകാരം വര്‍ഷം സ്കോളര്‍ഷിപ്പായി 60,000 രൂപയും സമ്മര്‍ ഇന്റണ്‍ഷിപ്പില്‍ പങ്കെടുക്കുന്നതിനായി 20,000 രൂപയും ലഭിക്കും. ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ഇന്‍സ്പയര്‍ ഷീ (സ്കോളര്‍ഷിപ്പ് ഫോര്‍ ഹയര്‍ എജുക്കേഷന്‍) അര്‍ഹത നേടുന്നവര്‍ക്ക് ഇതേ മൂല്യമുള്ള സ്കോളര്‍ഷിപ്പ് ഡി.എസ്.ടി.യില്‍ നിന്നും ലഭിക്കും.
യോഗ്യത
പ്ലസ് ടു പരീക്ഷ സയന്‍സ് സ്ട്രീമില്‍ പഠിച്ച് 2018ലോ 2019ലോ ജയിച്ചവരോ 2020ല്‍ അഭിമുഖീകരിക്കുന്നവരോ ആയിരിക്കണം. പ്ലസ് ടു പരീക്ഷയില്‍ മൊത്തത്തില്‍ 60 ശതമാനം മാര്‍ക്ക് നേടണം.
പരീക്ഷ
ഓണ്‍ലൈന്‍, കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ ജൂണ്‍ ആറിന് രാവിലെയും ഉച്ചയ്ക്കും രണ്ടു സെഷനിലായി നടത്തും. പരീക്ഷയ്ക്ക് അഞ്ച് ഭാഗങ്ങളിലായി ഒബ്ജക്ടീവ് ടൈപ്പ്, മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങള്‍ ഉണ്ടാകും. ആദ്യഭാഗം 30 മാര്‍ക്കുള്ള ജനറല്‍ സെക്ഷനായിരിക്കും. ഈ ഭാഗത്ത് ഉത്തരം തെറ്റിയാലും നെഗറ്റീവ് മാര്‍ക്കിങ് ഉണ്ടാകില്ല. രണ്ട് മുതല്‍ അഞ്ച് വരെയുള്ള സെക്ഷനുകളില്‍ ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്സ് എന്നിവയിലെ ചോദ്യങ്ങളായിരിക്കും. ഓരോ സെക്ഷനും പരമാവധി മാര്‍ക്ക് 50. ഉത്തരം തെറ്റിയാല്‍ മാര്‍ക്കു നഷ്ടപ്പെടുന്ന ചില ചോദ്യങ്ങള്‍ ഈ ഭാഗങ്ങളില്‍ ഉണ്ടാകാം. ഒന്നില്‍ക്കൂടുതല്‍ ശരിയുത്തരം വരാവുന്ന ചോദ്യങ്ങളും പ്രതീക്ഷിക്കാം. ഒരു തെറ്റുത്തരവും രേഖപ്പെടുത്താതെ എല്ലാ ശരിയുത്തരങ്ങളും രേഖപ്പെടുത്തിയാലേ ഇവയ്ക്ക് മാര്‍ക്ക് കിട്ടുകയുള്ളൂ. ചേരാനാഗ്രഹിക്കുന്ന സ്ഥാപനത്തിന്റെ ആവശ്യകത കൂടി പരിഗണിച്ച് വേണമെങ്കില്‍ ഇവയില്‍ നാലു സെക്ഷനും ശ്രമിക്കാം. മികച്ച സ്കോര്‍ ഉള്ള മൂന്നു സെക്ഷനുകളുടെയും ജനറല്‍ സെക്ഷന്റെയും സ്കോര്‍ പ്രോസ്പക്ടസ് വ്യവസ്ഥ പ്രകാരം പരിഗണിച്ചാണ് അന്തിമ മെറിറ്റ് പട്ടിക തയ്യാറാക്കുക. രണ്ടു സ്ഥാപനങ്ങള്‍ക്കും പ്രത്യേകം പ്രവേശനപ്പട്ടികകള് ഉണ്ടാകും.
സിലബസ്, അപേക്ഷ
മുന്‍ വര്‍ഷങ്ങളിലെ ചോദ്യപ്പേപ്പര്‍, പരീക്ഷയുടെ സിലബസ് എന്നിവയ്ക്കും ഓണ്‍ലൈന്‍ അപേക്ഷയ്ക്കും www.nestexam.in സന്ദര്‍ശിക്കുക
അവസാനത്തീയതി
ഏപ്രില്‍ മൂന്ന്. കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങള്‍: ആലപ്പുഴ, എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട്, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, പത്തനംതിട്ട, തിരുവനന്തപുരം, തൃശ്ശൂര്‍. അപേക്ഷിക്കുമ്പോള്‍ മുന്‍ഗണന നിശ്ചയിച്ച് അഞ്ച് കേന്ദ്രങ്ങള്‍ നല്‍കാം.
Content Highlights: Application invited for NEST 2020
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..