അമൃത സര്‍വകലാശാല ബിരുദ-ബിരുദാനന്തര കോഴ്സുകളിലേക്ക് അപേക്ഷിക്കാം


Amrita Vishwa Vidyapeetham | Photo: www.amrita.edu

അമൃത വിശ്വവിദ്യാപീഠം സര്‍വകലാശാലയുടെ കീഴിലുള്ള കൊച്ചി കാമ്പസിലെ അമൃത സ്‌കൂള്‍ ഓഫ് നാനോസയന്‍സ് ആന്‍ഡ് മൊളിക്യൂലാര്‍ മെഡിസിന്‍ വിഭാഗത്തില്‍ ബി.എസ്‌സി., എം.ടെക്., എം.എസ്‌സി., കോഴ്സുകളിലേക്കും അമൃത - അമേരിക്കയിലെ അരിസോണ സര്‍വകലാശാലകള്‍ ചേര്‍ന്ന് നടത്തുന്ന എം.എസ്‌സി. - എം.എസ്., എം.ടെക്. - എം.എസ്. ഡ്യൂവല്‍ ഡിഗ്രി കോഴ്സുകളിലേക്കും അപേക്ഷ ക്ഷണിച്ചു.

ബി.എസ്‌സി. പ്രോഗ്രാം: ബി.എസ്‌സി. ഓണേഴ്‌സ് വിത്ത് റിസര്‍ച്ച് ഇന്‍ മോളിക്കുലാര്‍ മെഡിസിന്‍ (നാല് വര്‍ഷ ബിരുദ കോഴ്‌സ്)
യോഗ്യത:
ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ ഒന്നിച്ച് കൂട്ടുമ്പോള്‍ കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ ലഭ്യമായ പ്ലസ് വണ്‍ അല്ലെങ്കില്‍ പ്ലസ് ടു വിജയം. കോഴ്സിന്റെ ഭാഗമായി, ഉയര്‍ന്ന മാര്‍ക്കില്‍ വിജയിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് നാല് വര്‍ഷ ഇന്റഗ്രേറ്റഡ് പിഎച്ച്. ഡി. ചെയ്യുവാനുള്ള അവസരം ലഭിക്കും.

എം. എസ്സി പ്രോഗ്രാമുകള്‍: നാനോബയോടെക്നോളജി, മൊളിക്യൂലാര്‍ മെഡിസിന്‍, നാനോ ഇലക്ട്രോണിക്സ് ആന്‍ഡ് നാനോ എന്‍ജിനീയറിങ് (രണ്ട് വര്‍ഷം)
യോഗ്യത: എം.എസ്സി (നാനോബയോടെക്‌നോളജി): അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ മോളിക്കുലര്‍ ബയോളജി, മെഡിക്കല്‍ ബയോടെക്നോളജി, മെഡിക്കല്‍ മൈക്രോബയോളജി, മൈക്രോബയോളജി, ബയോമെഡിക്കല്‍ സയന്‍സസ്, ബയോടെക്നോളജി, ബോട്ടണി, സുവോളജി, മെഡിക്കല്‍ ജെനറ്റിക്സ്, ബയോകെമിസ്ട്രി, ബയോഇന്‍ഫര്‍മാറ്റിക്സ്, ഹെല്‍ത്ത് ഇന്‍ഫര്‍മാറ്റിക്സ്, ക്ലിനിക്കല്‍ റിസര്‍ച്ച്, ഫുഡ് സയന്‍സ് ആന്‍ഡ് ന്യുട്രീഷ്യന്‍, എന്‍വയന്‍മെന്റല്‍ സയന്‍സ്, എന്‍വയന്‍മെന്റല്‍ ഹെല്‍ത്ത് സയന്‍സസ്, അപ്ലൈഡ് ബയോളജി, അപ്ലൈഡ് സൈക്കോളജി, നഴ്‌സിംഗ്, അലൈഡ് ഹെല്‍ത്ത് സയന്‍സസ്, അഗ്രിക്കള്‍ച്ചര്‍, ഹോര്‍ട്ടിക്കള്‍ച്ചര്‍, സെറികള്‍ച്ചര്‍, ഫോറസ്റ്ററി എന്നിവയില്‍ അല്ലെങ്കില്‍ ഏതെങ്കിലും ബയോസയന്‍സ് കോഴ്‌സുകളില്‍ നേടിയ ബിരുദം അഥവാ തത്തുല്യം.

എം. എസ് സി (മോളിക്യൂലാര്‍ മെഡിസിന്‍): അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ മോളിക്യൂലാര്‍ മെഡിസിന്‍, മോളിക്യൂലാര്‍ ബയോളജി, മെഡിക്കല്‍ ബയോടെക്‌നോളജി, മെഡിക്കല്‍ മൈക്രോബയോളജി, മൈക്രോബയോളജി, ബയോടെക്നോളജി, ബോട്ടണി, സുവോളജി, ബയോമെഡിക്കല്‍ സയന്‍സസ്, മെഡിക്കല്‍ ജെനറ്റിക്സ്, ബയോകെമിസ്ട്രി, ബയോഇന്‍ഫര്‍മാറ്റിക്സ്, ഹെല്‍ത്ത് ഇന്‍ഫര്‍മാറ്റിക്സ്, ക്ലിനിക്കല്‍ റിസര്‍ച്ച്, ഫുഡ് സയന്‍സ് ആന്‍ഡ് ന്യുട്രീഷ്യന്‍, എന്‍വയന്‍മെന്റല്‍ സയന്‍സ്, എന്‍വയോണ്‍മെന്റല്‍ ഹെല്‍ത്ത് സയന്‍സസ്, അപ്ലൈഡ് ബയോളജി, അപ്ലൈഡ് സൈക്കോളജി, നഴ്‌സിംഗ്, അലൈഡ് ഹെല്‍ത്ത് സയന്‍സസ്, അഗ്രിക്കള്‍ച്ചര്‍, ഹോര്‍ട്ടിക്കള്‍ച്ചര്‍, സെറികള്‍ച്ചര്‍, ഫോറസ്റ്ററി, പ്രോസ്‌തെറ്റിക്‌സ്, ഓര്‍ത്തോടിക്‌സ്, ഫിസിയോതെറാപ്പി അല്ലെങ്കില്‍ ഏതെങ്കിലും ബയോസയന്‍സ് കോഴ്‌സുകളില്‍ നേടിയ ബിരുദം അഥവാ തത്തുല്യം.

എം.എസ്‌സി. (നാനോ ഇലക്ട്രോണിക്‌സ് & നാനോ എഞ്ചിനീയറിംഗ്): അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ നാനോടെക്‌നോളജി/ ഫിസിക്‌സ് / കെമിസ്ട്രി / മെറ്റീരിയല്‍ സയന്‍സ് / അപ്ലൈഡ് സയന്‍സ് / ഇലക്ട്രോണിക്‌സ് / ഫിസിക്‌സ് വിത്ത് കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് / മാത്തമാറ്റിക്‌സ് / ബയോടെക്‌നോളജി എന്നിവയില്‍ അല്ലെങ്കില്‍ ഏതെങ്കിലും മറ്റീരിയല്‍ സയന്‍സ് കോഴ്‌സുകളില്‍ നേടിയ ബി. എസ് സി ബിരുദം അഥവാ തത്തുല്യം.

എം. ടെക്. പ്രോഗ്രാമുകള്‍: നാനോബയോടെക്നോളജി, മൊളിക്യൂലാര്‍ മെഡിസിന്‍, നാനോ ഇലക്ട്രോണിക്സ് ആന്‍ഡ് നാനോ എന്‍ജിനീയറിങ് (രണ്ട് വര്‍ഷം)

എം. ടെക് നാനോബയോടെക്‌നോളജി: അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ നാനോടെക്‌നോളജി, ബയോ എന്‍ജിനീയറിങ്, ബയോടെക്നോളജി, ജനറ്റിക് എന്‍ജിനീയറിങ്, ബയോമെഡിക്കല്‍ എന്‍ജിനീയറിങ്, കെമിക്കല്‍ എന്‍ജിനീയറിങ്, ഫുഡ് പ്രോസസ്സ് എന്‍ജിനീയറിങ്, ബയോഇന്‍ഫര്‍മാറ്റിക്സ്, അഗ്രിക്കള്‍ച്ചറല്‍ എന്‍ജിനീയറിങ്, അഗ്രിക്കള്‍ച്ചര്‍ ആന്‍ഡ് ഇറിഗേഷന്‍ എന്‍ജിനീയറിങ്, ഫാര്‍മസ്യൂട്ടിക്കല്‍ എന്‍ജിനീയറിങ്, ഫുഡ് ടെക്നോളജി എന്നിവയില്‍ അല്ലെങ്കില്‍ ഏതെങ്കിലും ബയോഎന്‍ജിനീയറിങ് കോഴ്‌സുകളില്‍ നേടിയ ബി. ഇ./ബി. ടെക്. അഥവാ തത്തുല്യ ബിരുദം.

അല്ലെങ്കില്‍,

അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും കുറഞ്ഞത് 60% മാര്‍ക്കോടെ, മോളിക്കുലര്‍ ബയോളജി, മെഡിക്കല്‍ ബയോടെക്നോളജി, മെഡിക്കല്‍ മൈക്രോബയോളജി, മൈക്രോബയോളജി, ബയോമെടിക്കിള്‍ സയന്‍സസ്, ബയോടെക്നോളജി, ഫിസിക്‌സ്, കെമിസ്ട്രി, മെറ്റീരിയല്‍ സയന്‍സ്, എന്‍വെയന്‍മെന്റല്‍ സയന്‍സ്, മെഡിക്കല്‍ ഫിസിക്‌സ്, മെഡിക്കല്‍ ജെനറ്റിക്സ്, ബയോകെമിസ്ട്രി, ബയോഇന്‍ഫര്‍മാറ്റിക്സ്, ഫുഡ് സയന്‍സ് ആന്‍ഡ് ന്യുട്രീഷന്‍, അലൈഡ് ഹെല്‍ത്ത് സയന്‍സസ് അല്ലെങ്കില്‍ ഏതെങ്കിലും ബയോസയന്‍സ് കോഴ്‌സുകളില്‍ നേടിയ എം.എസ്‌സി അഥവാ തത്തുല്യ ബിരുദം.

അല്ലെങ്കില്‍,

അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ, മെഡിസിന്‍, ഡെന്റിസ്റ്റ്റി, വെറ്റിനറി, ആയുര്‍വേദ, ഹോമിയോപ്പതി, ഫാര്‍മസി ശാഖകളില്‍ നേടിയ പ്രൊഫഷണല്‍ ബിരുദം അഥവാ തത്തുല്യ ബിരുദം.

എം. ടെക് മോളിക്യൂലാര്‍ മെഡിസിന്‍: അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ മോളിക്യൂലാര്‍ മെഡിസിന്‍, ബയോടെക്‌നോളജി, ജനറ്റിക് എന്‍ജിനീയറിങ്, ബയോമെഡിക്കല്‍ എന്‍ജിനീയറിങ, ഫുഡ് പ്രോസസ്സ് എന്‍ജിനീയറിങ്, ബയോ ഇന്‍ഫര്‍മാറ്റിക്‌സ്, അഗ്രിക്കള്‍ച്ചറല്‍ എഞ്ചിനീയറിംഗ്, അഗ്രിക്കള്‍ച്ചര്‍ ആന്‍ഡ് ഇറിഗേഷന്‍ എന്‍ജിനീയറിങ്, ഫാര്‍മസ്യൂട്ടിക്കല്‍ എന്‍ജിനീയറിങ, ഫുഡ് ടെക്നോളജി എന്നിവയില്‍ അല്ലെങ്കില്‍ ഏതെങ്കിലും ബയോഎന്‍ജിനീയറിങ് കോഴ്‌സുകളില്‍ നേടിയ ബി.ഇ./ ബി.ടെക്. അഥവാ തത്തുല്യ ബിരുദം.

അല്ലെങ്കില്‍,

അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും കുറഞ്ഞത് 60% മാര്‍ക്കോടെ, മോളിക്കുലര്‍ ബയോളജി, മെഡിക്കല്‍ ബയോടെക്നോളജി, മൈക്രോബയോളജി, ബിയോമെഡിക്കല്‍ സയന്‍സസ്, ബോട്ടണി, സുവോളജി, മെഡിക്കല്‍ ജെനറ്റിക്സ്, ബയോകെമിസ്ട്രി, ബയോഇന്‍ഫര്‍മാറ്റിക്സ്, ഫുഡ് സയന്‍സ് ആന്‍ഡ് ന്യുട്രീഷന്‍, എന്‍വെയന്‍മെന്റല്‍ ഹെല്‍ത്ത് സയന്‍സസ്, അലൈഡ് ഹെല്‍ത്ത് സയന്‍സസ്, അപ്ലൈഡ് സൈക്കോളജി, നഴ്‌സിംഗ്, അലൈഡ് ഹെല്‍ത്ത് സയന്‍സസ്, ഫാര്‍മസ്യൂട്ടിക്കല്‍ കെമിസ്ട്രി, അഗ്രികള്‍ച്ചര്‍, ഹോര്‍ട്ടികള്‍ച്ചര്‍, സെറികള്‍ച്ചര്‍ എന്നിവയില്‍ അല്ലെങ്കില്‍ ഏതെങ്കിലും ബയോസയന്‍സ് കോഴ്‌സുകളില്‍ നേടിയ എം. എസ് സി അഥവാ തത്തുല്യ ബിരുദം.

അല്ലെങ്കില്‍,

അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ, മെഡിസിന്‍, ഡെന്റിസ്റ്റ്റി, വെറ്റിനറി, ആയുര്‍വേദ, ഹോമിയോപ്പതി, ഫാര്‍മസി, യുനാനി ശാഖകളില്‍ നേടിയ പ്രൊഫഷണല്‍ ബിരുദം അഥവാ തത്തുല്യ ബിരുദം.

എം.ടെക്. പ്രോഗ്രാം: നാനോ ഇലക്ട്രോണിക്‌സ് & നാനോ എന്‍ജിനീയറിങ്

നാനോ ശാസ്ത്രസാങ്കേതികത ഉപയോഗിച്ചുകൊണ്ടുള്ള അത്യാധുനിക ഇലക്ട്രോണിക്‌സ് ഉപകരണങ്ങളുടെ രൂപകല്‍പനയാണ് പഠന വിഷയം.

യോഗ്യത: അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ നാനോടെക്നോളജി / ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ്/ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് /കെമിക്കല്‍ എന്‍ജിനീയറിങ്/എയ്‌റോനോട്ടിക്‌സ് എന്‍ജിനീയറിങ്/ പോളിമര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ് / എനര്‍ജി ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ എന്‍ജിനീയറിങ് / മെക്കാനിക്കല്‍ എന്‍ജിനീയറിങ് / മെക്കാട്രോണിക്‌സ് എന്‍ജിനീയറിങ്/ മെറ്റീരിയല്‍ സയന്‍സ് എന്‍ജിനീയറിങ് / മെറ്റല്ലേര്‍ജിക്കല്‍ എന്‍ജിനീയറിങ് / ന്യൂക്ലിയര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ്/ ബയോമെഡിക്കല്‍ എന്‍ജിനീയറിങ്/ ബയോടെക്‌നോളജി എന്നിവയില്‍ അല്ലെങ്കില്‍ ഏതെങ്കിലും ബന്ധപ്പെട്ട എന്‍ജിനീയറിങ് കോഴ്‌സുകളില്‍ നേടിയ ബി.എസ്.സി ഓണേഴ്സ്/ ബി. ഇ./ബി. ടെക്. അഥവാ തത്തുല്യ ബിരുദം.

അല്ലെങ്കില്‍

അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും കുറഞ്ഞത് 60% മാര്‍ക്കോടെ, നാനോടെക്‌നോളജി/ ഫിസിക്‌സ്/ കെമിസ്ട്രി / മെറ്റീരിയല്‍ സയന്‍സ്/ അപ്ലൈഡ് സയന്‍സ് /ഇലക്ട്രോണിക്‌സ് /ബയോടെക്‌നോളജി /ബയോമെഡിക്കല്‍ സയന്‍സ് എന്നിവയില്‍ അല്ലെങ്കില്‍ ഏതെങ്കിലും ബന്ധപ്പെട്ട സയന്‍സ് കോഴ്‌സുകളില്‍ നേടിയ എം.എസ്‌സി അഥവാ തത്തുല്യ എം.എസ്‌സി ബിരുദം

അമൃത- അരിസോണ സര്‍വ്വകലാശാല ഡ്യൂവല്‍ ഡിഗ്രി പ്രോഗ്രാം:

എം. എസ്‌സി, എം.എസ്. ഡിഗ്രി പ്രോഗ്രാമുകള്‍ (രണ്ടു വര്‍ഷം അഥവാ നാല് സെമസ്റ്റര്‍ ദൈര്‍ഘ്യം): എം.എസ് സി. (നാനോബയോടെക്നോളജി) + എം. എസ്. (സെല്ലുലാര്‍ ആന്‍ഡ് മോളിക്കുലാര്‍ മെഡിസിന്‍)

എം. എസ് സി. (മോളിക്കുലാര്‍ മെഡിസിന്‍) + എം.എസ്. (സെല്ലുലാര്‍ ആന്‍ഡ് മോളിക്കുലാര്‍ മെഡിസിന്‍)

എം. ടെക്. (നാനോബയോടെക്നോളജി) + എം.എസ്. (സെല്ലുലാര്‍ ആന്‍ഡ് മോളിക്കുലാര്‍ മെഡിസിന്‍)

എം. ടെക്. (മോളിക്കുലാര്‍ മെഡിസിന്‍) + എം.എസ്. (സെല്ലുലാര്‍ ആന്‍ഡ് മോളിക്കുലാര്‍ മെഡിസിന്‍)

കോഴ്സിന്റെ ഭാഗമായി കുറഞ്ഞ ഫീസില്‍ ഒരു വര്‍ഷം വരെ അമേരിക്കയിലെ അരിസോണ സര്‍വ്വകലാശാലയില്‍ പഠിക്കുവാന്‍ അവസരമുണ്ട്. ഡ്യൂവല്‍ ഡിഗ്രി കോഴ്സ് വിജയകരമായി പൂര്‍ത്തീകരിക്കുന്നവര്‍ക്ക് അമൃത സര്‍വ്വകലാശാലയുടെ ഡിഗ്രിക്കൊപ്പം അമേരിക്കയിലെ പബ്ലിക് സര്‍വ്വകലാശാലയായ അരിസോണ നല്‍കുന്ന ഡിഗ്രിയും ലഭിക്കുമെന്നതാണ് ഈ കോഴ്സിന്റെ പ്രത്യേകത.

അവസാന തിയതി ഏപ്രില്‍ 10

ഈ കോഴ്‌സുകളിലേയ്ക്കുള്ള പ്രവേശനത്തിന് എന്‍ട്രന്‍സ് പരീക്ഷ ഇല്ല; പകരം ഓണ്‍ലൈന്‍ അഭിമുഖം ആയിരിക്കും. ഓണ്‍ലൈനായി വേണം അപേക്ഷിക്കുവാന്‍. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തിയതി ഏപ്രില്‍ 10. കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.amrita.edu/nano ഇ മെയില്‍: researchsecretary@aims.amrita.edu. ഫോണ്‍: 0484 2858750

Content Highlights: Amrita Vishwa Vidyapeetham invites application for ug and pg courses

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Rahul Gandhi
Premium

6 min

1977, 2004 ആവർത്തിച്ചാൽ 2024-ൽ ബി.ജെ.പി. പ്രതിപക്ഷത്ത് ഇരിക്കേണ്ടി വരും | പ്രതിഭാഷണം

Mar 29, 2023


innocent actor driver vishnu p unnikrishnan about actor loksabha election

1 min

ഡ്രെെവർ വിഷ്ണുവിനോട് ഇന്നസെന്റ് പറയും 'ഓവർടൈം നീയല്ല, ഞാൻ നിശ്ചയിക്കും'

Mar 28, 2023


food

1 min

ബ്രെഡ് ഫ്രിഡ്ജില്‍ സൂക്ഷിക്കല്ലേ ; അറിഞ്ഞിരിക്കാം ഇവ

Mar 29, 2023

Most Commented