ആയുഷ് പി.ജി. എൻട്രൻസ്: അപേക്ഷ ഓഗസ്റ്റ് 18 വരെ


രാജ്യത്തെ ആയുഷ് കോളേജുകൾ, ഇൻസ്റ്റിറ്റ്യൂട്ടുകൾ, സർവകലാശാലകൾ, കല്പിത സർവകലാശാലകൾ എന്നിവയിലെ അഖിലേന്ത്യാ ക്വാട്ട, സ്റ്റേറ്റ് ക്വാട്ട സീറ്റുകളിലെ പ്രവേശനത്തിന് ടെസ്റ്റ് ബാധകമാണ്.

.

ആയുർവേദ, യുനാനി, സിദ്ധ, ഹോമിയോപ്പതി പഠന സമ്പ്രദായങ്ങളിലെ എം.ഡി., എം.എസ്., പി.ജി. ഡിപ്ലോമ പ്രോഗ്രാമുകളിലെ പ്രവേശനത്തിനായി നടത്തുന്ന ഓൾ ഇന്ത്യ ആയുഷ് പോസ്റ്റ് ഗ്രാജ്വേറ്റ് എൻട്രൻസ് ടെസ്റ്റി (എ.ഐ.എ.പി.ജി.ഇ.ടി.)-ന് നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ.) അപേക്ഷ ക്ഷണിച്ചു.

രാജ്യത്തെ ആയുഷ് കോളേജുകൾ, ഇൻസ്റ്റിറ്റ്യൂട്ടുകൾ, സർവകലാശാലകൾ, കല്പിത സർവകലാശാലകൾ എന്നിവയിലെ അഖിലേന്ത്യാ ക്വാട്ട, സ്റ്റേറ്റ് ക്വാട്ട സീറ്റുകളിലെ പ്രവേശനത്തിന് ടെസ്റ്റ് ബാധകമാണ്.

യോഗ്യത: ബി.എ.എം.എസ്./ബി.യു.എം.എസ്./ബി.എസ്.എം.എസ്./ബി.എച്ച്.എം.എസ്. ബിരുദം നേടണം. കൂടാതെ, ബന്ധപ്പെട്ട മേഖലയിലെ സ്ഥിരം/താത്‌കാലിക രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് വേണം. ഒരുവർഷത്തെ ഇന്റേൺഷിപ്പ് 2022 ഒക്ടോബർ31-നകം പൂർത്തിയാക്കണം.

പരീക്ഷ കംപ്യൂട്ടർ അധിഷ്ഠിതമായിരിക്കും. രണ്ടുമണിക്കൂർ ദൈർഘ്യമുള്ള പരീക്ഷയ്ക്ക് 120 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ ഉണ്ടാകും. ശരിയുത്തരത്തിന് നാലുമാർക്ക്. ഉത്തരം തെറ്റിയാൽ ഒരുമാർക്കുവീതം നഷ്ടപ്പെടും. പരീക്ഷയുടെ വിശദാംശങ്ങൾ aiapget.nta.nic.in ലെ ഇൻഫർമേഷൻ ബുള്ളറ്റിനിലുണ്ട്. പരീക്ഷാതീയതി പിന്നീട് പ്രഖ്യാപിക്കും. കേരളത്തിൽ എറണാകുളം/കൊച്ചി, കണ്ണൂർ, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം, തൃശ്ശൂർ എന്നിവ പരീക്ഷാകേന്ദ്രങ്ങളായിരിക്കും.

അപേക്ഷ aiapget.nta.nic.in വഴി ഓഗസ്റ്റ് 18 വരെ നൽകാം. ഫീസ് 19 വരെ അടയ്ക്കാം. അപേക്ഷയിലെ പിശകുകൾ ഓഗസ്റ്റ് 20-നും 22-നും ഇടയ്ക്ക് തിരുത്താം.

Content Highlights: AIAPGET 2022, National Testing Agency, Ayush Post Graduate Entrance Test, education, latest news

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022


K Surendran

2 min

'ദിലീപിന് സിനിമയിലഭിനയിക്കാം; ശ്രീറാമിന് കളക്ടറാകാന്‍ പാടില്ലേ?'; അതെന്ത് ന്യായമെന്ന് സുരേന്ദ്രന്‍

Aug 7, 2022


spin trio shines India decimate West Indies to win series 4-1

1 min

10 വിക്കറ്റും വീഴ്ത്തി സ്പിന്നര്‍മാര്‍ തിളങ്ങി; അഞ്ചാം ട്വന്റി 20-യിലും വിന്‍ഡീസിനെ തകര്‍ത്ത് ഇന്ത്യ

Aug 8, 2022

Most Commented