പ്രതീകാത്മക ചിത്രം | Photo-Gettyimage
കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ കീഴിലെ നാഷണല്‍ ഫൊറന്‍സിക് സയന്‍സസ് യൂണിവേഴ്സിറ്റി (എന്‍.എഫ്.എസ്.യു.), ഗാന്ധിനഗര്‍, ഡല്‍ഹി, ഗോവ, ത്രിപുര, ഭോപാല്‍, പുണെ, ഗുവാഹാട്ടി കാമ്പസുകളിലായി നടത്തുന്ന വിവിധ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം.
ഇന്റഗ്രേറ്റഡ് കോഴ്സുകള്‍
ബി.എസ്സി.-എം.എസ്സി. ഫൊറന്‍സിക് സയന്‍സ്: സയന്‍സ് - ഫിസിക്സ്/ കെമിസ്ട്രി/ബയോളജി/മാത്തമാറ്റിക്സ് പഠിച്ചുള്ള പ്ലസ് ടു/തത്തുല്യ യോഗ്യത.
ബി.ടെക്-എം.ടെക്. കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ് (സൈബര്‍ സെക്യൂരിറ്റി): ഫിസിക്സ്, മാത്തമാറ്റിക്സ് എന്നിവയും കെമിസ്ടി/ബയോളജി/ഇന്‍ഫര്‍മേഷന്‍ പ്രാക്ടീസസ്/ബയോടെക്നോളജി/ടെക്നിക്കല്‍ വൊക്കേഷണല്‍ വിഷയം/ബിസിനസ് സ്റ്റഡീസ്/ഓണ്‍ട്രപ്രണര്‍ഷിപ്പ്/തത്തുല്യ വിഷയം എന്നിവയിലൊന്നും പഠിച്ചുള്ള പ്ലസ് ടു/തത്തുല്യ യോഗ്യത.
ബി.ബി.എ.-എം.ബി.എ. (ഫൊറന്‍സിക് അക്കൗണ്ടിങ് ആന്‍ഡ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍/ഫിനാന്‍ഷ്യല്‍ മാനേജ്മെന്റ്/ബിസിനസ് ഇന്റലിജന്‍സ് സ്പെഷ്യലൈസേഷനുകള്‍): പ്ലസ്ടു/തത്തുല്യ യോഗ്യത
ഇന്റഗ്രേറ്റഡ് ബി.എസ്സി.-എല്‍എല്‍.ബി. (ഓണേഴ്സ്): മാത്തമാറ്റിക്സ്/ സ്റ്റാറ്റിസ്റ്റിക്സ് വിഷയമായി പഠിച്ചുള്ള പ്ലസ് ടു/തത്തുല്യ യോഗ്യത
ഇന്റഗ്രേറ്റഡ് ബി.ബി.എ. - എല്‍എല്‍.ബി. (ഓണേഴ്സ്) (അംഗീകാരത്തിന് വിധേയം): പ്ലസ് ടു/തത്തുല്യ യോഗ്യത. യോഗ്യതാപരീക്ഷയിലെ മാര്‍ക്ക് സംബന്ധിച്ച വ്യവസ്ഥയുണ്ട്.
നിയമപ്രോഗ്രാമുകളിലെ പ്രവേശനം ക്ലാറ്റ് യു.ജി. റാങ്ക് അടിസ്ഥാനമാക്കിയും മറ്റുള്ളവയിലേത് എന്‍.എഫ്.എസ്.യു. പ്രവേശനപരീക്ഷ വഴിയോ/പ്ലസ് ടു മാര്‍ക്ക് അടിസ്ഥാനമാക്കിയോ ആയിരിക്കും.
മറ്റു പ്രോഗ്രാമുകള്‍
എം.എസ്സി. - ഫൊറന്‍സിക് സയന്‍സ്, ഫൊറന്‍സിക് ബയോടെക്നോളജി, മള്‍ട്ടിമീഡിയ ഫൊറന്‍സിക്, ഫൊറന്‍സിക് ഡെന്റിസ്ട്രി, ടോക്സിക്കോളജി, സൈബര്‍ സെക്യൂരിറ്റി, ഡിജിറ്റല്‍ ഫൊറന്‍സിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി, ഹോം ലാന്‍ഡ് സെക്യൂരിറ്റി, ഫൊറന്‍സിക് നാനോടെക്നോളജി, ഫുഡ് ടെക്നോളജി (ഫൊറന്‍സിക് ഫുഡ് അനാലിസിസ്), ക്ലിനിക്കല്‍ സൈക്കോളജി, ന്യൂറോ സൈക്കോളജി, ഫൊറന്‍സിക് സൈക്കോളജി, ജിയോഇന്‍ഫര്‍മാറ്റിക്സ്, കെമിസ്ട്രി (ഫൊറന്‍സിക് അനലറ്റിക്കല്‍ കെമിസ്ട്രി), എന്‍വണ്‍മെന്റല്‍ സയന്‍സ് (എന്‍വണ്‍മെന്റല്‍ ഫൊറന്‍സിക്) ഫാര്‍മസ്യൂട്ടിക്കല്‍ കെമിസ്ട്രി, ഫൊറന്‍സിക് നഴ്സിങ് (അംഗീകാരത്തിനു വിധേയം) തുടങ്ങിയവ.
കൂടാതെ എം.എ., എം.ബി.എ., എം.ഫാം., എല്‍എല്‍.ബി., എല്‍എല്‍.എം., എം.ടെക്., പി.ജി. ഡിപ്ലോമ, എം.ഫില്‍ എന്നീ പ്രോഗ്രാമുകളിലേക്കും അപേക്ഷിക്കാം.
വിദ്യാഭ്യാസയോഗ്യത, പ്രവേശനരീതി, ഓണ്‍ലൈന്‍ അപേക്ഷ എന്നിവ www.nfsu.ac.in/ ല്‍ ലഭ്യമാണ്. അപേക്ഷ ജൂണ്‍ 20 വരെ. യോഗ്യതാകോഴ്സ് അന്തിമ പരീക്ഷാഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..