പ്രതീകാത്മക ചിത്രം | Photo: gettyimages.in
അമേഠിയിലെ രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം ടെക്‌നോളജി (ആര്‍.ജി.ഐ.പി.റ്റി.) എം.ബി.എ. പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എനര്‍ജി, മാര്‍ക്കറ്റിങ്, ഫിനാന്‍സ്, എച്ച്.ആര്‍., ഓപ്പറേഷന്‍സ് എന്നീ സ്‌പെഷ്യലൈസേഷനുകളോടെയുള്ള ജനറല്‍ എം.ബി.എ., ബിസിനസ് അനലറ്റിക്‌സ് എം.ബി.എ., എന്നീ പ്രോഗ്രാമുകളാണുള്ളത്.
ജനറല്‍ എം.ബി.എ.ക്ക് അംഗീകൃത സര്‍വകലാശാലയില്‍നിന്നും 50 ശതമാനം മാര്‍ക്കോടെ/സി.പി.ഐ.5 ബിരുദം വേണം. എം.ബി.എ. (ബിസിനസ് അനലറ്റിക്‌സ്) പ്രവേശനത്തിന് ഏതെങ്കിലും ബ്രാഞ്ചില്‍ എന്‍ജിനിയിങ്/ടെക്‌നോളജി ബാച്ചിലര്‍ബിരുദം അല്ലെങ്കില്‍ ഏതെങ്കിലുംവിഷയത്തില്‍ ബി.എസ്സി./ബി.കോം/ബി.സി.എ./ബി.എ. (മാത്തമാറ്റിക്‌സ്/സ്റ്റാറ്റിസ്റ്റിക്‌സ്) ബിരുദം വേണം. ബിരുദപ്രോഗ്രാമില്‍ 50 ശതമാനം മാര്‍ക്ക്/സി.പി.ഐ. 5.
രണ്ടു പ്രോഗ്രാമുകള്‍ക്കും അപേക്ഷകര്‍ക്ക് സാധുവായ കാറ്റ് 2021/XAT 2022/സിമാറ്റ് 2022/ജിമാറ്റ് 2021/2022/മാറ്റ് 2022 സ്‌കോര്‍ വേണം. ഈ സ്‌കോര്‍ ഇല്ലാത്തവര്‍ക്ക് 10, 12 ക്ലാസുകളില്‍ 65 ശതമാനം മാര്‍ക്ക്, ബിരുദ പ്രോഗ്രാമില്‍ 65 ശതമാനം മാര്‍ക്ക്/സി.പി.ഐ. 6.5 ഉണ്ടെങ്കില്‍ അപേക്ഷിക്കാം.
പ്രവേശനരീതി ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ https://rgipt.ac.in/en/page/MBA-admission എന്ന ലിങ്കില്‍. അപേക്ഷ ഇതേ ലിങ്ക് വഴി മേയ് 30 വരെ നല്‍കാം. യോഗ്യതാകോഴ്‌സിന്റെ അന്തിമ പരീക്ഷ അഭിമുഖീകരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.
Content Highlights: admissions open for MBA at Rajiv Gandhi Institute Of Petroleum Technology
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..