യുവ എഴുത്തുകാരെ വാർത്തെടുക്കാൻ ‘യുവ 2.0’; നവംബര്‍ 30 വരെ അപേക്ഷിക്കാം


പ്രതീകാത്മകചിത്രം (Photo: canva)

യുവ എഴുത്തുകാരെ വാർത്തെടുക്കാനും അവരെ ഭാരതീയസാഹിത്യത്തിന്റെ അംബാസഡർമാരാക്കി മാറ്റാനും ലക്ഷ്യമിടുന്ന ‘യുവ 2.0: പ്രൈംമിനിസ്റ്റേഴ്സ് സ്കീം ഫോർ മെൻററിങ് യങ് ഓഥേഴ്സ്’ പദ്ധതിയിലേക്ക് അപേക്ഷിക്കാം. അഭിപ്രായപ്രകടനം നടത്താൻ പ്രാപ്തിയുള്ള, അന്താരാഷ്ട്രവേദികളിൽ രാജ്യത്തെയും സംസ്കാരത്തെയും സാഹിത്യത്തെയും അവതരിപ്പിക്കാൻ കഴിവുള്ള ഒരുകൂട്ടം ഗ്രന്ഥകാരൻമാരെ സൃഷ്ടിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

മത്സരപ്രമേയംദേശീയതലത്തിൽ mygov.in വഴി നടത്തുന്ന മത്സരത്തിൽ മൊത്തം 75 എഴുത്തുകാരെ തിരഞ്ഞെടുക്കും. മെൻറർഷിപ്പ് പദ്ധതിയിലൂടെ ഒരു പുസ്തകമാക്കി രൂപപ്പെടുത്താവുന്ന 10,000 വാക്കുകളിൽ തയ്യാറാക്കിയ ഒരു കൈയെഴുത്തുപ്രതി സമർപ്പിക്കണം. ‘ജനാധിപത്യം’ (സ്ഥാപനങ്ങൾ, സംഭവങ്ങൾ, ആളുകൾ, ഭരണഘടനാ മൂല്യങ്ങൾ) എന്നതാണ് മത്സരപ്രമേയം. നോൺ-ഫിക്ഷൻ സാഹിത്യരൂപത്തിലാകണം. ഇംഗ്ലീഷിലോ, മലയാളമുൾപ്പെടെയുള്ള 22 ഭാഷകളിലൊന്നിലൊ ആകാം രചന. അപേക്ഷകരുടെ പ്രായം ഒക്ടോബർ രണ്ടിന് 30 വയസ്സ് കവിയരുത്.

സ്‌കോളർഷിപ്പ്

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് നാഷണൽ ബുക്ക് ട്രസ്റ്റ് (എൻ.ബി.ടി.), രണ്ടാഴ്ച നീളുന്ന റൈറ്റേഴ്സ് ഓൺലൈൻ പ്രോഗ്രാം നടത്തും. വിവിധ ഭാഷകളിൽനിന്നുള്ള പ്രഗല്‌ഭരായ എഴുത്തുകാരുടെയും മെൻറർമാരുടെയും നേതൃത്വത്തിലായിരിക്കും പരിശീലനം.

സാഹിത്യോത്സവങ്ങൾ, ബുക്ക് ഫെയറുകൾ, വെർച്വൽ ബുക്ക് ഫെയറുകൾ, കൾച്ചറൽ എക്സ്ചേഞ്ച് പ്രോഗ്രാമുകൾ തുടങ്ങിയ അന്താരാഷ്ട്ര പ്രോഗ്രാമുകളിൽ പങ്കെടുക്കാനും ആശയവിനിമയം നടത്താനുമുള്ള അവസരങ്ങളും യുവഗ്രന്ഥകാരന്മാർക്ക് ലഭിക്കും.

മെൻററിങ് പദ്ധതി പൂർത്തീകരിക്കുമ്പോൾ പ്രതിമാസം 50,000 രൂപ നിരക്കിൽ ആറ് മാസത്തേക്ക് മൂന്നുലക്ഷംരൂപ സ്കോളർഷിപ്പായി അനുവദിക്കും.

ഇവരുടെ ഗ്രന്ഥങ്ങൾ എൻ.ബി.ടി. പ്രസിദ്ധീകരിക്കും. പുസ്തകത്തിന്റെ വിൽപ്പനയുടെ വരവിൽ 10 ശതമാനം റോയൽറ്റിയായി ഗ്രന്ഥകാരന് നൽകും. പുസ്തകങ്ങൾ മറ്റുഭാഷകളിലേക്കും തർജമ ചെയ്യപ്പെടാം. innovateindia.mygov.in/yuva വഴി നവംബർ 30 വരെ മത്സര എൻട്രികൾ നൽകാം.

Content Highlights: yuva 2.0, literature, writers scholarship, government grants, prime ministers scholarship


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented