ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിൽ യൂത്ത് ഫെലോഷിപ്പ്


ഡോ. എസ്. രാജൂകൃഷ്ണൻ

പ്രതീകാത്മകചിത്രം | Photo : Mathrubhumi

ന്റർനാഷണൽ മോണിറ്ററി ഫണ്ട് (ഐ.എം.എഫ്.) പ്രവർത്തനങ്ങൾ നേരിട്ട് മനസ്സിലാക്കാനും കാലാവസ്ഥാ വ്യതിയാനം, അസമത്വം, ഇൻക്ലൂസീവ് ഗ്രോത്ത്, ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ തുടങ്ങിയ ആഗോള പ്രാധാന്യമുള്ള വിഷയങ്ങളിൽ ബന്ധപ്പെട്ട മേഖലയിലെ വിദഗ്ധരുമായി ആശയവിനിമയം നടത്താനും യുവാക്കൾക്ക് അവസരം.

യോഗ്യത

ഇൻറർനാഷണൽ റിലേഷൻസ്, ഡെവലപ്മെന്റ്‌, കമ്യൂണിക്കേഷൻസ്, ജേണലിസം, ഇക്കണോമിക്സ് ബന്ധപ്പെട്ട മേഖലകളിലൊന്നിൽ ബിരുദമുള്ളവർ, ഇപ്പോൾ പഠിക്കുന്നവർ എന്നിവർക്ക് അപേക്ഷിക്കാം. സ്വയം സംരംഭക/ സ്റ്റാർട്ടപ്പ് പ്രവർത്തനങ്ങൾ, കണ്ടന്റ് ക്രിയേഷൻ (ബ്ലോഗേഴ്സ്/വ്ലോഗേഴ്സ്), സ്വതന്ത്ര മാധ്യമ സംഘങ്ങൾക്കുവേണ്ടിയുള്ള പ്രവർത്തനം, ജേണലിസം എന്നിവയിലൊന്നിൽ പ്രാവീണ്യം ഉണ്ടായിരിക്കണം. കാലാവസ്ഥാ വ്യതിയാനം, അസമത്വം, ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ ഉൾപ്പെടെ ഇൻറർനാഷണൽ സ്റ്റഡീസ്, ബേസിക് ഇക്കണോമിക്സ്,ഡെവലപ്മെൻറ്‌ മേഖലകളിൽ അറിവുണ്ടാകണം. ഇംഗ്ലീഷിലെ അടിസ്ഥാനജ്ഞാനം വേണം.

വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഐ.എം.എഫ്. യൂത്ത് ഫെലോഷിപ്പ് പ്രോഗ്രാം സർട്ടിഫിക്കറ്റ് ഓഫ് കംപ്ലീഷൻ ലഭിക്കും.

അവസരങ്ങൾ

ഐ.എം.എഫിന്റെ വാർഷിക വെർച്വൽ യോഗത്തിലും വിദഗ്ധർ നേതൃത്വം നൽകുന്ന വെർച്വൽ പരിശീലന പരിപാടികളിലും പങ്കെടുക്കാൻ അവസരം ലഭിക്കും. കൂടാതെ, ഐ.എം.എഫ്. മാനേജ്മെൻറ്‌, സീനിയർ ഉദ്യോഗസ്ഥർ എന്നിവരുമൊത്ത് രണ്ടുദിവസത്തെ വെർച്വൽ വർക്‌ഷോപ്പിൽ പങ്കെടുക്കാനും ആഗോളപ്രാധാന്യമുള്ള വിഷയങ്ങൾ ചർച്ചചെയ്യാനും അവസരമുണ്ടാകും. പ്രായം: 20-നും 32-നും ഇടയിൽ

അപേക്ഷ

ഫെലോഷിപ്പിന്റെ വിവരങ്ങൾ www.imf.org-യിൽ റിസോഴ്സ് ഫോർ യൂത്ത് എന്നതിലെ പ്രോഗ്രാം ലിങ്കിൽ ലഭിക്കും.

ഇതേ പേജ് വഴി സെപ്റ്റംബർ 24 വരെ നൽകാം. ഒക്ടോബർ നാലിന് ഷോർട്ട്‌ ലിസ്റ്റ് പ്രസിദ്ധീകരിക്കും. ഒക്ടോബർ 11- 17 കാലയളവിൽ വെർച്വൽ വർക്‌ഷോപ്പുകൾ നടത്തും. അതോടൊപ്പം ഒക്ടോബർ 12 മുതൽ ഗ്രൂപ്പ് പ്രസന്റേഷൻസും ഉണ്ടാകും.

Content Highlights: Youth Fellowship In International Monitory Fund


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Anil Antony

4 min

ഈ പോക്കിന്‌ കോണ്‍ഗ്രസിന് ഭാവി വിദൂരമാണ്, ഒപ്പമുള്ളവരെ കാണുമ്പോള്‍ രാഹുലിനോട് സഹതാപം- അനില്‍ ആന്റണി

Jan 25, 2023


temple

1 min

ഓസ്‌ട്രേലിയയില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കുനേരെ ആക്രമണം; പ്രതിഷേധമറിയിച്ച് ഇന്ത്യ

Jan 26, 2023


07:22

നിക്ഷേപകരെ വലയിലാക്കാൻ പ്രവീൺ റാണ പറഞ്ഞ കണക്കുകൾ...| Praveen Rana Investment Fraud Part 02

Jan 26, 2023

Most Commented