Representational Image
വിദ്യാര്‍ഥികളിലെ നൂതനാശയങ്ങളെ നാടിന്റെ വികസനത്തിന് ഉപയോഗിക്കുകയെന്ന ലക്ഷ്യത്തോടെ കേരള ഡെവലപ്‌മെന്റ് ആന്‍ഡ് ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ നടത്തുന്ന യങ് ഇന്നൊവേറ്റേഴ്‌സ് പ്രോഗ്രാമില്‍ ആശയങ്ങള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 10 വരെ നീട്ടി.
എട്ടാം ക്ലാസ് മുതലുള്ള സ്‌കൂള്‍വിദ്യാര്‍ഥികള്‍ക്കും 35 വയസ്സില്‍ താഴെയുള്ള ഗവേഷണവിദ്യാര്‍ഥികള്‍ വരെയുള്ള കോളേജ് വിദ്യാര്‍ഥികള്‍ക്കും ആശയങ്ങള്‍ സമര്‍പ്പിക്കാം. സ്ഥാപനമേധാവികളുടെ സാക്ഷ്യപത്രം സഹിതം രണ്ടുമുതല്‍ അഞ്ചുവരെ അംഗങ്ങളുള്ള സംഘമായി വേണം പങ്കെടുക്കാന്‍. 20 മേഖലകളിലെ പ്രശ്‌നപരിഹാരങ്ങള്‍ക്കുള്ള ആശയങ്ങളാണ് നല്‍കേണ്ടത്.
ആശയത്തെ വികസിപ്പിച്ച് ഫലപ്രാപ്തിയിലെത്തിക്കുന്നതിനുള്ള മെന്ററിങ്ങും സാമ്പത്തികസഹായവും നല്‍കും. വിവരങ്ങള്‍ക്ക്: yip.kerala.gov.in
Content Highlights: Young Innovators Program
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..