.
സുല്‍ത്താന്‍ ബത്തേരി: വടുവൻചാൽ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഒരുമാസത്തോളമായി കുട്ടികളുടെ ഹാജർനില വളരെക്കൂടുതലാണ്. പലകാരണങ്ങളാൽ സ്കൂൾ മുടക്കിയിരുന്ന ഗോത്രവിഭാഗത്തിലേതുൾപ്പടെ കുട്ടികൾ ഇപ്പോൾ സ്കൂളിൽവരാൻ മത്സരിക്കുകയാണ്. എല്ലാവരെയും സ്കൂളിൽ വരാൻ പ്രേരിപ്പിക്കുന്ന സംഗതി ഫുട്‌ബോളാണ്.ലഹരിക്കെതിരേ ഫുട്‌ബോള്‍ കൊണ്ട് പ്രതിരോധം തീര്‍ക്കുകയാണ് വയനാട് ജില്ലയിലെ വടുവന്‍ചാല്‍ ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍. വൈകുന്നേരമായാല്‍ സ്‌കൂള്‍ മുറ്റം കുട്ടികളെക്കൊണ്ട് നിറയും. പിന്നെ കാല്‍പന്തിന് പിന്നാലെയാണ് ആണ്‍കുട്ടികളും പെണ്‍കുട്ടികളും.
ഹാജര്‍ നില മെച്ചപ്പെടുത്താനും ലഹരിയുള്‍പ്പടെയുള്ള സാമൂഹിക വിപത്തില്‍ നിന്ന് കുട്ടികള്‍ക്ക് കരുതല്‍ നല്‍കാനുമാണ് ഫുട്‌ബോള്‍ അക്കാദമിയെന്ന ആശയത്തിലേക്ക് സ്‌കൂള്‍ അധികൃതര്‍ എത്തിച്ചേര്‍ന്നത്. വിദ്യാര്‍ഥികളെ പലടീമുകളാക്കി തിരിച്ച് നടത്തിയ വടുവന്‍ചാല്‍ സ്‌കൂള്‍ പ്രീമിയര്‍ ലീഗിന്റെ വിജയം കൂടിയായതോടെ ആത്മവിശ്വാസം ഇരട്ടിയായി. 90 ശതമാനം ഹാജരും മികച്ച അച്ചടക്കവും പഠന നിലവാരവും പുലര്‍ത്തുന്നവര്‍ക്കുമാണ് അക്കാദമിയില്‍ പ്രവേശനം. എത്രനല്ല കളിക്കാരനാണെങ്കിലും 90 ശതമാനം ഹാജരുണ്ടെങ്കിൽ മാത്രമേ ടീമിലിടമുളളൂ. സ്‌കൂള്‍തലം മുതല്‍ ഹയര്‍സെക്കണ്ടറി വിദ്യാര്‍ഥികള്‍ ഗ്രൗണ്ടില്‍ സജീവമാണ്.
വയനാട് ബത്തേരിയിലെ അല്‍ ഇദിഹാദ് അക്കാദമിയുടെ സാങ്കേതിക സഹായത്തോടെയാണ് ക്യാമ്പ് പ്രവര്‍ത്തിക്കുന്നത്. കേരളാപോലീസിന്റെ മുന്‍ പരിശീലകന്‍ പി.കുഞ്ഞികൃഷ്ണന്റെ നേതൃത്വത്തിലുള്ള വിദഗ്ധ കോച്ചുമാരാണ് കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നത്. ഏപ്രില്‍-മെയ് മാസങ്ങളില്‍ മറ്റ് സ്‌കൂളുകളിലെ കുട്ടികളെക്കൂടി ഉള്‍പ്പെടുത്തി സമ്മര്‍ കോച്ചിങ് ക്യാമ്പും സ്‌കൂളില്‍ നടത്തും.
Content Highlights: Wayanad Vaduvanchal higher secondary school starts football academy
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..