മൂന്ന് വർഷത്തിനകം ഇരുപതിനായിരം ഇന്ത്യൻ വിദ്യാർത്ഥികൾക്ക് സ്വാഗതമരുളി ഫ്രാൻസ്‌


മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനിടെ ഡൽഹി ലേഡി ശ്രീറാം കോളേജിലെത്തിയ ഫ്രാൻസ് വിദേശകാര്യ മന്ത്രി കാതറിൻ കൊളോണ | Photo: PTI

മൂന്നു വർഷത്തിനകം ഫ്രാന്‍സിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം 20,000 ആയി ഉയരണമെന്നാണ് ഫ്രാന്‍സിന്റെ ആഗ്രഹമെന്ന് ഫ്രാൻസ് വിദേശകാര്യ മന്ത്രി കാതറിന്‍ കൊളോണ. മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദര്‍ശത്തിനിടെ ലേഡി ശ്രീറാം കോളേജിലെ വിദ്യാര്‍ത്ഥികളുമായി സംവദിക്കുന്നതിനിടെ ആണ് മന്ത്രിയുടെ പരാമർശം.

'2025-ഓടെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം 20,000 ആയി ഉയരണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. അതൊരു അതിമോഹമാണെന്ന് എനിക്കറിയാം, പക്ഷേ ഇന്ത്യയ്ക്കും ഫ്രാന്‍സിനും ഇടയില്‍ ആകാശമാണ് പരിധി.'-കാതറിന്‍ കൊളോണ പറഞ്ഞു.

പ്രതിവര്‍ഷം 7500 മുതല്‍ 8000 വിദ്യാര്‍ത്ഥികള്‍ക്ക് വരെ ഇതുപ്രകാരം അവസരം ലഭിക്കും. നിലവിലുള്ളതിന്റെ അമ്പത് ശതമാനത്തോളം അധികമാണ് ഈ സംഖ്യയെന്നും കാതറിന്‍ വ്യക്തമാക്കി.

കോവിഡ് മഹാമാരിക്ക് ശേഷം മന്ദഗതിയിലായ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ വരവ് മുന്‍പത്തേതിനേക്കാള്‍ ഇപ്പോള്‍ ശക്തമാണെന്നും കാതറിന്‍ കൊളോണ പറഞ്ഞു. 500 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കായി ഏകദേശം 1.6 ദശലക്ഷം യൂറോയുടെ സ്‌കോളര്‍ഷിപ്പ് പദ്ധതികള്‍ ഇതിനോടകം ഫ്രാന്‍സ് നല്‍കിയതായും കാതറിന്‍ അറിയിച്ചു

Content Highlights: Indian students, France, French Foreign Minister, Catherine Colonna


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


12:13

സിജുവിന് ഇനി കുടവയറുള്ള വേഷം കിട്ടട്ടെ- അജു വർഗീസ് | Saturday Night Team Talkies

Sep 29, 2022

Most Commented