പരമ്പരാഗത വിഷയങ്ങൾക്കൊപ്പം തൊഴിലധിഷ്ഠിത വിഷയവും; വൊക്കേഷണൽ ഹയർസെക്കൻഡറിയെക്കുറിച്ച് അറിയാം


ഡോ. എസ്. രാജൂകൃഷ്ണൻ

സ്കിൽ സർട്ടിഫിക്കറ്റ് നേടാം

പ്രതീകാത്മക ചിത്രം | Photo: ANI

പരമ്പരാഗത വിഷയങ്ങൾക്കൊപ്പം തൊഴിലധിഷ്ഠിത വിഷയവും പഠിക്കാൻ അവസരമൊരുക്കുന്ന വൊക്കേഷണൽ ഹയർസെക്കൻഡറി കോഴ്സുകളിലേക്ക് അപേക്ഷിക്കാം. പ്ലസ്ടു പൂർത്തിയാക്കുന്ന മുറയ്ക്ക് ഒരു സ്കിൽ സർട്ടിഫിക്കറ്റ് നേടാൻ കോഴ്സ് സഹായിക്കും.

ഓൺ ദ ജോബ് ട്രെയിനിങ്

സ്വന്തമായി തൊഴിൽമേഖല കണ്ടെത്താൻ സഹായിക്കുന്ന വൊക്കേഷണൽ വിഷയങ്ങൾ പഠിക്കാം. സ്വയംസംരംഭകത്വം എന്ന ആശയവും വിദ്യാർഥികളിലേക്കെത്തിക്കാൻ കോഴ്സ് ലക്ഷ്യമിടുന്നു. ദേശീയ നൈപുണ്യവികസന ചട്ടക്കൂട് (നാഷണൽ സ്കിൽ ക്വാളിഫിക്കേഷൻ ഫ്രെയിംവർക്ക്-എൻ.എസ്.ക്യു.എഫ്.) പദ്ധതിപ്രകാരമുള്ള ജോബ് റോളുകളാണ് തൊഴിലധിഷ്ഠിത വിഷയമായി പഠിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി നൽകുന്ന ഓൺ ദ ജോബ് ട്രെയിനിങ് പ്രായോഗിക പരിശീലനത്തിന് വഴിയൊരുക്കുന്നു.

വിഷയങ്ങൾ

ആറ് വിഷയങ്ങളാണ് പഠിക്കേണ്ടത്. ഇംഗ്ലീഷ്, ഓൺട്രപ്രണർഷിപ്പ് െഡവലപ്മെൻറ് എന്നീ കോഴ്സുകൾ എല്ലാവരും പഠിക്കണം. ഏതൊരു തൊഴിലിലും പ്രയോജനപ്രദമായ ആശയവിനിമയശേഷി മെച്ചപ്പെടുത്താൻ ഇംഗ്ലീഷ് സഹായകരമാകും. സ്വയംസംരംഭകരാകാൻ വേണ്ട നൈപുണികൾ രൂപപ്പെടുത്താനാണ് ഓൺട്രപ്രണർഷിപ്പ്. ഇവകൂടാതെ മൂന്നു പരമ്പരാഗത വിഷയങ്ങളും ഒരു തൊഴിലധിഷ്ഠിത വിഷയവും ഉൾപ്പെടെ നാല് ഓപ്ഷണൽ വിഷയങ്ങളും പഠിക്കണം.

വിഷയം കോമ്പിനേഷനുകൾ

നാലു വിഷയ കോമ്പിനേഷനുകളെ വിഷയങ്ങളനുസരിച്ച് നാലു ഗ്രൂപ്പായി തിരിച്ചിട്ടുണ്ട്.

ഗ്രൂപ്പ് എ- ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവയ്ക്കൊപ്പം: *പവർ ടില്ലർ ഓപ്പറേറ്റർ *അസിസ്റ്റൻറ് ഓഫ്സെറ്റ് പ്രിൻറിങ് ഓപ്പറേറ്റർ, *ഫോർവീലർ സർവീസ് ടെക്നീഷ്യൻ, *ഡിസ്ട്രിബ്യൂഷൻ നെറ്റ്‌വർക്ക് ഹെൽപ്പർ, *ഡൊമസ്റ്റിക് ബയോമെട്രിക് ഡേറ്റാ ഓപ്പറേറ്റർ *ഡ്രാഫ്റ്റ്‌സ്‌ പേഴ്സൺ സിവിൽ വർക്സ്‌ *ഇലക്‌ട്രീഷ്യൻ ഡൊമസ്റ്റിക് സൊലൂഷൻസ് *ഫാബ്രിക് ചെക്കർ *ഫീൽഡ് ടെക്നീഷൻ എയർ കണ്ടീഷണർ *ഫീൽഡ് ടെക്നീഷ്യൻ കംപ്യൂട്ടിങ് ആൻഡ് പെരിഫറൽസ് *ഗ്രാഫിക് ഡിസൈനർ *ചെക്കർ ഇൻലൈൻ ആൻഡ് മെഷർമെൻറ് *ജൂനിയർ സോഫ്റ്റ്‌വേർ െഡവലപ്പർ *മെഷീൻ ഓപ്പറേറ്റർ അസിസ്റ്റൻറ്-പ്ലാസ്റ്റിക്സ് പ്രോസസിങ് *ഒപ്റ്റിക്കൽ ഫൈബർ ടെക്നീഷ്യൻ *പ്ലംബർ ജനറൽ *സോളാർ എൽ.ഇ.ഡി. ടെക്നീഷ്യൻ *ഡൊമസ്റ്റിക് ഡേറ്റാ എൻട്രി ഓപ്പറേറ്റർ (പി.ഡബ്ല്യു.ഡി.)

ഗ്രൂപ്പ് ബി- ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവയ്ക്കൊപ്പം: *അസിസ്റ്റൻറ് ഫാഷൻ ഡിസൈനർ-ഫാഷൻ ഹോം ആൻഡ് മെയ്ഡപ്‌സ് * വെജിറ്റബിൾ ഗ്രോവർ * ബേബി കെയർഗിവർ *ബ്യൂട്ടി തെറാപ്പിസ്റ്റ് *​െഡയറി പ്രോസസിങ് എക്വിപ്മെൻറ് ഓപ്പറേറ്റർ *അഗ്രിക്കൾച്ചർ എക്സ്റ്റൻഷൻ സർവീസ് പ്രൊവൈഡർ *​െഡയറി ഫാം ഓൺട്രപ്രണർ *ഡയറ്ററ്റിക് എയ്ഡ് *ഫിഷ് ആൻഡ് സീഫുഡ് പ്രോസസിങ് ടെക്നീഷ്യൻ *ഫിഷിങ് ബോട്ട് മെക്കാനിക് *ഫിറ്റ്നസ് ട്രെയിനർ *ഫ്ലോറികൾച്ചറിസ്റ്റ് *ലാബ് ടെക്നീഷ്യൻ-റിസർച്ച് ആൻഡ് ക്വാളിറ്റി കൺട്രോൾ *ഗാർഡനർ *ജനറൽ ഡ്യൂട്ടി അസിസ്റ്റൻറ് (ട്രെയിനി) *ഹാൻഡ് ഹെൽഡ് ഡിവൈസ് (ഹാൻഡ്സെറ്റ് ആൻഡ് ടാബ്‌ലെറ്റ്‌) ടെക്നീഷ്യൻ *മൈക്രോ ഇറിഗേഷൻ ടെക്നീഷ്യൻ *ഓർഗാനിക് ഗ്രോവർ *ഓർണമെൻറൽ ഫിഷ് ടെക്നീഷ്യൻ *ഷ്റിംപ് ഫാർമർ *സ്മോൾ പൗൾട്രി ഫാർമർ *ഇൻറീരിയർ ലാൻഡ്സ്കാപ്പർ *സെൽഫ് എംപ്ലോയ്ഡ് ടെയ്‌ലർ (പി.ഡബ്ല്യു.ഡി.).

ഗ്രൂപ് സി.യിൽ ഇക്കണോമിക്സ്, ഹിസ്റ്ററി, ജ്യോഗ്രഫി: കസ്റ്റമർ സർവീസ് എക്സിക്യുട്ടീവ് (മീറ്റ് ആൻഡ് ഗ്രീറ്റ്) പ്രോഗ്രാം പഠിക്കാം.

ഗ്രൂപ് ഡി.യിൽ അക്കൗണ്ടൻസി, ബിസിനസ് സ്റ്റഡീസ്, മാനേജ്മെന്റ്: ബിസിനസ് കറസ്പോണ്ടൻറ്/ഫെസിലിറ്റേറ്റർ, അക്കൗണ്ട്സ് എക്സിക്യുട്ടീവ്, ക്രാഫ്റ്റ് ബേക്കർ, ഓഫീസ് ഓപ്പറേഷൻസ് എക്സിക്യുട്ടീവ്, റീട്ടെയിൽ സെയിൽസ് അസോസിയേറ്റ്സ് എന്നീ വൊക്കേഷണൽ വിഷയങ്ങൾ ഉണ്ട്.

യോഗ്യത

എസ്.എസ്.എൽ.സി. ഓരോ പേപ്പറിനും കുറഞ്ഞത് ഡി-പ്ലസ്/തുല്യ യോഗ്യത. പ്രായവ്യവസ്ഥയുണ്ട്. അപേക്ഷ ഓൺലൈനായി https://www.admission.dge.kerala.gov.in വഴി ജൂലായ് 18 വരെ നൽകാം [ഹയർ സെക്കൻഡറി (വൊക്കേഷണൽ) ലിങ്ക് വഴി]. പ്രോ​െസ്പക്ടസും ഇതേ ലിങ്കിൽ ലഭിക്കും.

Content Highlights: vocational higher secondary courses

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
K Surendran

2 min

'ദിലീപിന് സിനിമയിലഭിനയിക്കാം; ശ്രീറാമിന് കളക്ടറാകാന്‍ പാടില്ലേ?'; അതെന്ത് ന്യായമെന്ന് സുരേന്ദ്രന്‍

Aug 7, 2022


Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022


Eldhose Paul

2 min

അന്ന് സ്‌കോളര്‍ഷിപ്പ് നിഷേധിച്ചു; ഇന്ന് സ്വര്‍ണം കൊണ്ട് പിഴ തീര്‍ത്ത് എല്‍ദോസ് 

Aug 7, 2022

Most Commented