
Representative image
അംഗീകൃത വെറ്ററിനറി കോളേജുകളിലെ ബാച്ചിലര്‍ ഓഫ് വെറ്ററിനറി സയന്‍സ് ആന്‍ഡ് ആനിമല്‍ ഹസ്ബന്‍ഡ്രി (ബി.വി.എസ്സി. ആന്‍ഡ് എ.എച്ച്.) പ്രോഗ്രാമിലെ 15 ശതമാനം അഖിലേന്ത്യാക്വാട്ട സീറ്റ് കൗണ്‍സലിങ്ങിന്റെ ആദ്യറൗണ്ട് ചോയ്സ് ഫില്ലിങ് മാര്‍ച്ച് 24ന് രാവിലെ ഒമ്പതുവരെ vci.admissions.nic.in വഴി നടത്താം. ഈ സമയപരിധിക്കകം ചോയ്സ് ലോക്കിങ്ങും നടത്താം.
പ്രക്രിയയില്‍ രണ്ട് റെഗുലര്‍ റൗണ്ടുകളും തുടര്‍ന്ന് മോപ് അപ് റൗണ്ടും ഉണ്ടാകും.
ചോയ്സ് ഫില്ലിങ്
ആദ്യറൗണ്ട് ചോയ്സ് ഫില്ലിങ്ങിനായി രജിസ്റ്റര്‍ചെയ്ത് ഫീസടയ്ക്കണം. മാര്‍ച്ച് 23ന് വൈകീട്ട് ആറുവരെ ഇതിന് സമയമുണ്ട്. രജിസ്ട്രേഷന് ഫീസ് 1000 രൂപ. ഇ.ഡബ്ല്യു.എസ്./ഒ.ബി.സി. വിഭാഗങ്ങള്‍ക്ക് 900 രൂപയും പട്ടിക/ഭിന്നശേഷി/ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്ക് 500 രൂപയും.
അലോട്ട്മെന്റ്
ആദ്യ അലോട്ട്മെന്റ് മാര്‍ച്ച് 25ന് രാവിലെ 10ന് പ്രഖ്യാപിക്കും. കോളേജില്‍ പ്രവേശനം നേടാന്‍ മാര്‍ച്ച് 29 വരെ സമയമുണ്ട്. ആദ്യ റൗണ്ടില്‍ സീറ്റുലഭിച്ച് പ്രവേശനം നേടാത്തവര്‍ക്ക് തുടര്റൗണ്ടില് പങ്കെടുക്കാന്‍ കഴിയില്ല. രണ്ടാംറൗണ്ടിനുള്ള പുതിയ രജിസ്ട്രേഷനും (ആദ്യറൗണ്ടിനു രജിസ്റ്റര്ചെയ്യാത്തവര്/ആദ്യറൗണ്ടില്‍ രജിസ്റ്റര്‍ചെയ്ത് ഫീസടയ്ക്കാത്തവര്‍) ഫീസ് അടയ്ക്കലും മാര്‍ച്ച് 31മുതല്‍ ഏപ്രില്‍ രണ്ടിന് വൈകീട്ട് ആറുവരെ.
ചോയ്സ് ഫില്ലിങ് ആന്‍ഡ് ലോക്കിങ്
ഏപ്രില്‍ നാലിന് രാവിലെ ഒമ്പതുവരെ. ആദ്യറൗണ്ട് സീറ്റില്‍ പ്രവേശനം നേടിയവര്‍ക്ക് റീചോയ്സ് ഫില്ലിങ് നടത്തി രണ്ടാംറൗണ്ടില്‍ അപ്ഗ്രഡേഷന് അവസരമുണ്ടാകും. രണ്ടാംറൗണ്ട് ഫലം ഏപ്രില്‍ അഞ്ചിന് രാവിലെ 10ന്. പ്രവേശനം എട്ടിനകം നേടണം.
മോപ് അപ് റൗണ്ട്
മോപ് അപ് റൗണ്ട് നടപടികള്‍ മാര്‍ച്ച് 11ന് രാവിലെ 10ന് ആരംഭിക്കും. ഈ റൗണ്ടില്‍ പങ്കെടുക്കുന്നവര്‍ എല്ലാം മോപ് അപ് റൗണ്ട് ഫീസായി (സെക്യൂരിറ്റിത്തുക) 10,000 രൂപ (പട്ടിക/ഭിന്നശേഷി/ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗക്കാര്‍ക്ക് 5000 രൂപ) അടയ്ക്കണം. ആദ്യ രണ്ടുറൗണ്ടുകളില്‍ സീറ്റ് അലോട്ടുചെയ്യപ്പെട്ടവര്ക്ക് മോപ് അപ് റൗണ്ടില്‍ പങ്കെടുക്കാന്‍ അര്‍ഹതയില്ല.
മോപ് അപ് റൗണ്ട് രജിസ്ട്രേഷന് (ആദ്യ രണ്ടുറൗണ്ടിലും രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക്), ഫീസടയ്ക്കല്‍, ചോയ്സ് ഫില്ലിങ്, ലോക്കിങ് ഏപ്രില്‍ 11മുതല്‍ 13ന് രാവിലെ ഒമ്പതുവരെ. സീറ്റ് അലോട്ട്മെന്റ് 14ന് രാവിലെ 10ന് പ്രഖ്യാപിക്കും. ഏപ്രില്‍ 18നും ഏപ്രില്‍ 20നും ഇടയ്ക്ക് പ്രവേശനം നേടണം. മോപ് അപ് റൗണ്ടില്‍ സീറ്റ് അലോട്ടുചെയ്യപ്പെട്ടവര് പ്രവേശനം നേടാതിരുന്നാല്‍ സെക്യൂരിറ്റിത്തുക നഷ്ടപ്പെടും.
സീറ്റുകള്‍
54 സ്ഥാപനങ്ങളിലായി മൊത്തം 761 സീറ്റുകളാണ് നികത്തുന്നത്. ഇതില്‍ 294 എണ്ണം യു.ആര്. (അണ് റിസര്വ്ഡ്ഓപ്പണ് സീറ്റുകള്‍) വിഭാഗത്തിലാണ്. ജനറല്‍ ഇ.ഡബ്ല്യു.എസ്. 73, ഒ.ബി.സി. 195, എസ്.സി. 109, എസ്.ടി. 55. ഭിന്നശേഷി വിഭാഗം യഥാക്രമം 15, 3, 10, 5, 2.
കേരളത്തില്‍, മണ്ണുത്തിയില്‍ 19 ഉം (യു.ആര്. 7, ഇ.ഡബ്ല്യു.എസ്. 2, ഒ.ബി.സി. 6, എസ്.സി. 2, എസ്.ടി. 1, ഭിന്നശേഷി യു.ആര്. 1), പൂക്കോട് 15ഉം (യു.ആര്. 6, ഇ.ഡബ്ല്യു.എസ്. 1, ഒ.ബി.സി. 2, എസ്.സി. 3, എസ്.ടി. 2, ഒ.ബി.സി. ഭിന്നശേഷി 1) സീറ്റുകളാണ് ഈപ്രക്രിയവഴി നികത്തുന്നത്.
നീറ്റ് യു.ജി. 2021 യോഗ്യത നേടിയവര്‍ക്ക് അപേക്ഷിക്കാം. പ്ലസ്ടുതല യോഗ്യതാപരീക്ഷ, ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ബയോടെക്നോളജി എന്നീ വിഷയങ്ങള്‍ പഠിച്ച്, ഓരോന്നും ജയിച്ച്, മൊത്തം 50 ശതമാനം മാര്‍ക്ക് (എസ്.സി./എസ്.ടി./സ്പെഷ്യല്‍ വിഭാഗം 47.5 ശതമാനം) വാങ്ങി ജയിച്ചിരിക്കണം.
വിവരങ്ങള്‍ക്ക്: vci.admissions.nic.in
പരീക്ഷാ രജിസ്ട്രേഷന്
ആരോഗ്യ സര്‍വകലാശാല മേയ് ആറിനു തുടങ്ങുന്ന രണ്ടാംവര്‍ഷ ബി.എസ്സി. മെഡിക്കല്‍ ബയോകെമിസ്ട്രി ഡിഗ്രി റെഗുലര്‍/സപ്ലിമെന്ററി പരീക്ഷയ്ക്ക് മാര്‍ച്ച് 30 വരെ ഓണ്‍ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്യാം. ഫൈനോടുകൂടി ഏപ്രില്‍ ഒന്നുവരെയും സൂപ്പര്‍ഫൈനോടുകൂടി ഏപ്രില്‍ രണ്ടുവരെയും രജിസ്ട്രേഷന് നടത്താം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..