Representational Image | Photo:freepik
തിരുവനന്തപുരം: വേനലവധിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി കേരള സംസ്ഥാന ശാസ്ത്രസാങ്കേതിക മ്യൂസിയത്തില്‍ ക്രിയേറ്റീവ് സമ്മര്‍ സയന്‍സ് വര്‍ക്ക്-ഷോപ്പ് 2023 ഒരുക്കുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ.ആര്‍ ബിന്ദു. വിദ്യാര്‍ഥികളില്‍ ശാസ്ത്രാവബോധവും ശാസ്ത്ര സംസ്‌കാരവും വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ഏപ്രില്‍, മെയ് മാസങ്ങളിലാണ് വര്‍ക്ക്-ഷോപ്പ്.
ഈ അധ്യയനവര്‍ഷം മൂന്ന്, നാല്, അഞ്ച് ക്‌ളാസ്സുകളിലെ പഠനം പൂര്‍ത്തീകരിച്ച കുട്ടികള്‍ക്ക് ജൂനിയര്‍ ബാച്ചിലും, ആറ്, ഏഴ്, എട്ട് ക്ലാസ്സുകളിലെ പഠനം പൂര്‍ത്തീകരിച്ചവര്‍ക്ക് സീനിയര്‍ ബാച്ചിലുമായി പ്രവേശനം നല്‍കും. മാര്‍ച്ച് 30 വൈകിട്ട് നാലു വരെ ഓണ്‍ലൈനായി അപേക്ഷ നല്‍കാം.
അപേക്ഷ സമര്‍പ്പിക്കല്‍, പ്രവേശന പരീക്ഷ, ക്ലാസ്സുകളുടെ ക്രമീകരണം തുടങ്ങിയവ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് മ്യൂസിയത്തിന്റെ വെബ് സൈറ്റായ kstmuseum.com സന്ദര്‍ശിക്കാം.
Content Highlights: vacation course
വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..