'സര്‍ക്കാരിന് അനുകൂല നിലപാട്, എന്നാൽ ഒറ്റദിവസം കൊണ്ട് എല്ലാ സ്‌കൂളുകളും മിക്‌സഡാക്കാന്‍ കഴിയില്ല'


വി. ശിവൻകുട്ടി | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ| മാതൃഭൂമി

തിരുവനന്തപുരം: അടുത്ത അധ്യയനവര്‍ഷംമുതല്‍ കേരളത്തിലെ ഗേള്‍സ്, ബോയ്സ് സ്‌കൂളുകള്‍ നിര്‍ത്തലാക്കണമെന്ന സംസ്ഥാന ബാലാവകാശ കമ്മിഷന്‍ ഉത്തരവില്‍ പ്രതികരണവുമായി മന്ത്രി വി.ശിവന്‍കുട്ടി. സംസ്ഥാനത്തെ ഗേള്‍സ് സ്‌കൂളുകളും ബോയ്‌സ് സ്‌കൂളുകളും മിക്‌സഡ് സ്‌കൂളുകളാക്കുന്നതില്‍ സര്‍ക്കാരിന് അനുകൂല നിലപാടാണെന്നും എന്നാല്‍ അത് ഒറ്റ ദിവസം കൊണ്ട് നടപ്പാക്കാവുന്ന കാര്യമല്ലെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തിനിടെ വ്യക്തമാക്കി.

ബാലാവകാശകമ്മീഷന്‍ ഉത്തരവ് ഹൈക്കോടതി ഉത്തരവൊന്നുമല്ലല്ലോ എന്നും അടുത്ത വര്‍ഷം മുതല്‍ എല്ലാ സ്‌കൂളുകളും മിക്‌സഡ് സ്‌കൂളുകളാക്കുന്നതിലെ പ്രായോഗികതയെക്കുറിച്ച് വിദ്യാഭ്യാസ വകുപ്പ് ചര്‍ച്ചകളാരംഭിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. സമൂഹത്തിലുയരുന്ന വ്യത്യസ്താഭിപ്രായം കൂടി കണക്കിലെടുത്തേ അന്തിമതീരുമാനമെടുക്കൂ എന്നും തനിക്ക് ബാലവകാശകമ്മീഷന്‍ ഉത്തരവ് ലഭിച്ചിട്ടില്ലെന്നും മന്ത്രി അറിയിച്ചു

പതിനെട്ട് സ്‌കൂളുകള്‍ക്കാണ് മിക്‌സഡ് ആക്കാന്‍ ഇടത് സര്‍ക്കാര്‍ അനുവാദം നല്‍കിയത്. എല്ലാ സ്‌കൂളുകളും ഒറ്റ ദിവസം കൊണ്ട് മികസ്ഡ് സ്‌കൂളാക്കാന്‍ കഴിയില്ല. അതിന് ചില നടപടിക്രമങ്ങളുണ്ട്. ഇതിനായി സര്‍ക്കാര്‍ നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ ഇവയാണ്. ഒന്ന്, അവിടുത്തെ പി.ടി.എയുടെ അനുവാദം. രണ്ട്, സ്ഥാപനം സ്ഥിതിചെയ്യുന്ന സ്ഥലത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ തീരുമാനം. തീരുമാനമെടുക്കുമ്പോള്‍ വ്യത്യസ്താഭിപ്രായം ഉണ്ടെങ്കില്‍ അതുകൂടി പരിഗണിച്ചേ തീരുമാനമെടുക്കാവൂ. മികസ്ഡ് സ്‌കൂളുകളാക്കാനുള്ള അപേക്ഷ ലഭിച്ചാല്‍ വിദ്യാഭ്യാസവകുപ്പിന്റെ ഭാഗത്ത് നിന്ന് പരിശോധനയുണ്ടാകും. തൊട്ടടുത്തുള്ള മറ്റ് സ്‌കൂളുകളുടെ വിവരങ്ങള്‍, തീരുമാനം ആ സ്‌കൂളില്‍ കുട്ടികള്‍ കുറയുന്നതിന് കാരണമാകുമോ എന്നീ കാര്യങ്ങളില്‍ പഠനം നടത്തേണ്ടതുണ്ട്. പ്രാഥമിക നടപടിക്രമങ്ങളായ ഇവ പൂര്‍ത്തീകരിച്ച ശേഷം അപേക്ഷയില്‍ സര്‍ക്കാര്‍ ഉചിതമായ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു

അടുത്ത അധ്യയനവര്‍ഷംമുതല്‍ കേരളത്തിലെ ഗേള്‍സ്, ബോയ്സ് സ്‌കൂളുകള്‍ നിര്‍ത്തലാക്കുന്നതിനൊപ്പം എല്ലാ വിദ്യാലയങ്ങളിലും സഹവിദ്യാഭ്യാസം നടപ്പാക്കാന്‍ കര്‍മപദ്ധതി തയ്യാറാക്കണമെന്നും കമ്മിഷന്‍ ഉത്തരവില്‍ പറയുന്നു. ഈ വിഷയത്തിലുള്ള പൊതുതാത്പര്യഹര്‍ജി പരിഗണിച്ച് കമ്മിഷന്‍ അംഗം റെനി ആന്റണി പുറപ്പെടുവിച്ച ഉത്തരവില്‍ 90 ദിവസത്തിനുള്ളില്‍ നടപടി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.


Content Highlights: Child Rights Commission order, Mixed schools in Kerala,V. Sivankutty

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022


rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


Eknath Shinde

1 min

കോടിപതികള്‍, ശ്രീലങ്കയില്‍നിന്ന് ഡോക്ടറേറ്റ്; ഷിന്ദേ മന്ത്രിസഭയില്‍ 75%പേരും ക്രിമിനല്‍ കേസുള്ളവര്‍

Aug 11, 2022

Most Commented