സര്‍വകലാശാലാ വാര്‍ത്തകള്‍ അറിയാം


Representational Image | photo: canva

കണ്ണൂര്‍ സര്‍വകലാശാലാ വാര്‍ത്തകള്‍ :
അസിസ്റ്റന്റ് പ്രൊഫസര്‍: മാങ്ങാട്ടുപറമ്പ് കാമ്പസിലെ ഹിസ്റ്ററി പഠനവകുപ്പില്‍ ദിവസവേതനാടിസ്ഥാനത്തില്‍ അസി. പ്രൊഫസറുടെ ഒഴിവുണ്ട്. യു.ജി.സി. നെറ്റ് യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി 18-ന് രാവിലെ 10.30-ന് മാങ്ങാട്ടുപറമ്പ് കാമ്പസിലെ പഠനവകുപ്പിലെത്തണം. ഫോണ്‍: 8157083710

മാങ്ങാട്ടുപറമ്പ് കാമ്പസിലെ സ്റ്റാറ്റിസ്റ്റിക്കല്‍ സയന്‍സസ് പഠന വകുപ്പില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഒരു അസി. പ്രൊഫസറുടെ ഒഴിവുണ്ട്. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 20-ന് രാവിലെ 10.30-ന് മാങ്ങാട്ടുപറമ്പ് കാമ്പസിലെ സ്റ്റാറ്റിസ്റ്റിക്കല്‍ സയന്‍സസ് പഠന വകുപ്പില്‍ ഹാജരാകണം. നെറ്റ് യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തില്‍ മറ്റുള്ളവരെയും പരിഗണിക്കും.

ഹ്യൂമന്‍ റൈറ്റ്‌സ് ആന്‍ഡ് ആര്‍.ടി.ഐ. കോഴ്‌സ് : യു.ജി.സി.-എച്ച്.ആര്‍.ഡി.സി.ക്ക് 2022-23 വര്‍ഷത്തില്‍ യു.ജി.സി. അനുവദിച്ച ഹ്യൂമന്‍ റൈറ്റ്‌സ് ആന്‍ഡ് ആര്‍.ടി.ഐ. എന്ന വിഷയത്തില്‍ 28 മുതല്‍ നവംബര്‍ മൂന്നുവരെ നടക്കുന്ന ഹ്രസ്വകാല പരിശീലന കോഴ്‌സിലേക്ക്, സര്‍വകലാശാല-കോളേജ് അധ്യാപകര്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ വെബ്സൈറ്റില്‍.

തത്സമയ പ്രവേശനം: ഐ.സി.എം. പറശ്ശിനിക്കടവ്, സി.എം.എസ്. നീലേശ്വരം എന്നീ സെന്ററുകളില്‍ എം.ബി.എ. പ്രോഗ്രാമിന് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. 18-ന് രാവിലെ 10-ന് പാലയാട് കാമ്പസിലെ പഠനവകുപ്പില്‍ എത്തണം. സി മാറ്റ്, കാറ്റ് ഇല്ലാത്തവര്‍ക്കും തത്സമയ പ്രവേശനത്തില്‍ പങ്കെടുക്കാം.

ഹാള്‍ടിക്കറ്റ്: ഒക്ടോബര്‍ 19, 20 തീയതികളില്‍ തുടങ്ങുന്ന നാലാം സെമസ്റ്റര്‍ ബി.ടെക്. സപ്ലിമെന്ററി (പാര്‍ട്ട് ടൈം ഉള്‍പ്പെടെ) മേയ് 2021, ആറാം സെമസ്റ്റര്‍ ബി.ടെക്. സപ്ലിമെന്ററി (പാര്‍ട്ട് ടൈം ഉള്‍പ്പെടെ) മേയ് 2021 പരീക്ഷകളുടെ ഹാള്‍ടിക്കറ്റ് വെബ്സൈറ്റില്‍.

തീയതി നീട്ടി: അഫിലിയേറ്റഡ് കോളേജുകളിലെ അഞ്ചാം സെമസ്റ്റര്‍ ബിരുദ നവംബര്‍ 2022 പരീക്ഷകളുടെ എ.പി.സി. സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഒക്ടോബര്‍ 21-ലേക്ക് നീട്ടി.

പരീക്ഷാ ടൈംടേബിള്‍: നവംബര്‍ രണ്ടിന് തുടങ്ങുന്ന സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലേയും പഠന സെന്ററുകളിലെയും രണ്ടാം സെമസ്റ്റര്‍ എം.സി.എ. പരീക്ഷകളുടെ (മേയ് 2022) ടൈംടേബിള്‍ വെബ്‌സൈറ്റില്‍.

നവംബര്‍ ഒന്നിന് തുടങ്ങുന്ന രണ്ടാംവര്‍ഷ വിദൂരവിദ്യാഭ്യാസ ബിരുദ (സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്ററ്), ഏപ്രില്‍ 2022 പരീക്ഷകളുടെ പരീക്ഷാ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.

അസി. പ്രൊഫസര്‍ നിയമനം: പയ്യന്നൂര്‍ സ്വാമി ആനന്ദതീര്‍ഥ കാമ്പസിലെ സ്‌കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സസ് പഠനവകുപ്പില്‍ അസി. പ്രൊഫസര്‍ തസ്തികയിലുള്ള രണ്ട് ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തും. കെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദം, നെറ്റ്/പിഎച്ച്.ഡി.യാണ് യോഗ്യത. അഭിമുഖം 17-ന് രാവിലെ 10.30-ന് പഠനവകുപ്പില്‍. ഫോണ്‍: 9847421467.

കാമ്പസിലെ ഫിസിക്‌സ് പഠനവകുപ്പില്‍ അസി. പ്രൊഫസര്‍ തസ്തികയിലുള്ള രണ്ട് ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തും. ഫിസിക്‌സില്‍ ബിരുദാനന്തര ബിരുദം, നെറ്റ്/ പിഎച്ച്.ഡി.യാണ് യോഗ്യത. അഭിമുഖം ഒക്ടോബര്‍ 17-ന് രാവിലെ 10-ന് പഠനവകുപ്പില്‍. ഫോണ്‍: 9447458499.

പരീക്ഷാ വിജ്ഞാപനം: മൂന്നാം സെമസ്റ്റര്‍ ബിരുദ (റഗുലര്‍ സപ്ലിമെന്ററി-ഇംപ്രൂവ്‌മെന്റ് -2016 അഡ്മിഷന്‍ മുതല്‍) നവംബര്‍ 2021 പരീക്ഷകള്‍ക്ക് ഒക്ടോബര്‍ 14 മുതല്‍ 20 വരെ അപേക്ഷിക്കാം. വിശദമായ പരീക്ഷാ വിജ്ഞാപനങ്ങള്‍ വെബ്‌സൈറ്റില്‍.

കാലിക്കറ്റ് സര്‍വകലാശാലാ വാര്‍ത്തകള്‍

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി: ആറാം സെമസ്റ്റര്‍ ബി.ടെക്., പാര്‍ട്ട് ടൈം ബി.ടെക്. സെപ്റ്റംബര്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. 31-ന് മുന്‍പായി ഓണ്‍ ലൈന്‍ അപേക്ഷ സമര്‍പ്പിച്ച് നവംബര്‍ 3-ന് മുന്‍പായി അപേക്ഷയുടെ പകര്‍പ്പും രേഖകളും പരീക്ഷാ കണ്‍ട്രോളര്‍ക്ക് സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാ അപേക്ഷ: ഒന്നാം സെമസ്റ്റര്‍ എം.ആര്‍ക്ക്. ജനുവരി 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴകൂടാതെ 26 വരെയും 170 രൂപ പിഴയോടെ 28 വരെയും ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.നാലാം സെമസ്റ്റര്‍ എം.വോക്. സോഫ്റ്റ്വേര്‍ ഡവലപ്‌മെന്റ് ഏപ്രില്‍ 2022 റഗുലര്‍ പരീക്ഷയ്ക്ക് പിഴകൂടാതെ 26 വരെയും 170 രൂപ പിഴയോടെ 28 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.

പരീക്ഷ: പഠനവിഭാഗത്തിലെ ഒന്നാം സെമസ്റ്റര്‍ എം.എ. സോഷ്യോളജി നവംബര്‍ 2021 െറഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ റിസര്‍ച്ച് മെത്തഡോളജി ഓഫ് സോഷ്യോളജി പേപ്പര്‍ പുനഃപരീക്ഷ 26-ന് നടക്കും.

എം.എ. മലയാളം വൈവ: എസ്.ഡി.ഇ. അവസാനവര്‍ഷ എം.എ. മലയാളം കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജ് പരീക്ഷാകേന്ദ്രമായി രജിസ്റ്റര്‍ചെയ്തവര്‍ക്കുള്ള ഏപ്രില്‍ 2021 പരീക്ഷയുടെ വൈവ 18-ന് നടക്കും.

പരീക്ഷാ ഫലം: മൂന്നാം സെമസ്റ്റര്‍ എം.ടി.എ. നവംബര്‍ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. നാലാം സെമസ്റ്റര്‍ എം.എഡ്. ജൂലായ് 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 27 വരെ അപേക്ഷിക്കാം.

നാനോ സയന്‍സ് പിഎച്ച്.ഡി. പ്രവേശനം: നാനോസയന്‍സ് ആന്‍ഡ് ടെക്‌നോളജി പിഎച്ച്.ഡി. പ്രവേശനത്തിന്റെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവരില്‍ സര്‍വകലാശാലാ പഠനവിഭാഗത്തില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ അപേക്ഷയുടെ പകര്‍പ്പും സര്‍ട്ടിഫിക്കറ്റുകളും സഹിതം 19-ന് മുന്‍പായി പഠനവിഭാഗത്തില്‍ റിപ്പോര്‍ട്ട് ചെയ്യണം. 20-ന് ശേഷം നടത്തുന്ന അഭിമുഖത്തില്‍നിന്ന് തയ്യാറാക്കുന്ന റാങ്ക് പട്ടികയില്‍നിന്നായിരിക്കും പ്രവേശനം.

ബി.സി.എ. സീറ്റൊഴിവ്: തൃശ്ശൂര്‍ അരണാട്ടുകര ജോണ്‍മത്തായി സെന്ററിലെ സി.സി.എസ്.ഐ.ടി.യില്‍ ബി.സി.എ. കോഴ്‌സിന് സംവരണവിഭാഗങ്ങളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. ക്യാപ് രജിസ്‌ട്രേഷന്‍ ഉള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും 17-ന് രാവിലെ 11 മണിക്ക് സി.സി.എസ്.ഐ.ടി. ഓഫീസില്‍ ഹാജരാകണം. ഫോണ്‍ 9745644425, 9946623509, 9744221152.

കാത്തിരിപ്പുപട്ടിക: 2022-23 അദ്ധ്യയന വര്‍ഷത്തെ കൊമേഴ്‌സ് ബി.എഡ്. ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിച്ചവരുടെ കാത്തിരിപ്പുപട്ടിക പ്രസിദ്ധീകരിച്ചു. വിദ്യാര്‍ഥികള്‍ക്ക് സ്റ്റുഡന്റ്‌സ് ലോഗിന്‍ വഴി റാങ്ക്‌നില പരിശോധിക്കാം. 15 മുതല്‍ കോളേജുകള്‍ മുന്‍ഗണനാക്രമത്തില്‍ പ്രവേശനം നടത്തും. ബി.എഡ്., സ്‌പെഷ്യല്‍ ബി.എഡ്. പ്രവേശനത്തിന് ലേറ്റ് രജിസ്‌ട്രേഷന്‍ സൗകര്യം 17 മുതല്‍ പ്രവേശന വിഭാഗം വെബ്‌സൈറ്റില്‍ ലഭ്യമാകും.

എം.ജി സര്‍വകലാശാലാ വാര്‍ത്തകള്‍

ബി.എഡ്., ബിരുദാനന്തര ബിരുദ ഏകജാലകം പ്രവേശനത്തിന് അന്തിമ റാങ്ക് ലിസ്റ്റ് (1) പ്രകാരം കോഴ്‌സിന്റെയും കോളേജിന്റെയും അടിസ്ഥാനത്തിലുള്ള റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. 15-ന് നാലിനുമുന്‍പ് പ്രവേശനം ഉറപ്പാക്കണം.

അഭിമുഖം: ഇന്റര്‍നാഷണല്‍ ആന്‍ഡ് ഇന്‍ര്‍യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ നാനോ സയന്‍സ് ആന്‍ഡ് നാനോ ടെക്നോളജി (ഐ.ഐ.യു.സി.എന്‍.എന്‍.)യുടെ ഗവേഷണ പ്രോജക്ടുകളില്‍ ജൂനിയര്‍ റിസര്‍ച്ച് (1), പോസ്റ്റ് ഡോക്ടറല്‍ (4) ഫെലോഷിപ്പുകള്‍ക്കുള്ള അഭിമുഖം 17-ന് 10മുതല്‍ നടക്കും.9.45-ന് കണ്‍വര്‍ജന്‍സ് അക്കാദമിയ കോംപ്ലക്സിലെ ഐ.ഐ.യു.സി.എന്‍.എന്‍. ഓഫീസില്‍ റിപ്പോര്‍ട്ടുചെയ്യണം. വിവരങ്ങള്‍ വെബ് സൈറ്റില്‍(www.iiucnn.mgu.ac.in) ഇ-മെയില്‍: cnnmgu@mgu.ac.in.

സ്‌പോട്ട് അഡ്മിഷന്‍: ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മള്‍ട്ടിഡിസിപ്ലിനറി പ്രോഗ്രാംസ് ഇന്‍ സോഷ്യല്‍ സയന്‍സസിലെ (ഐ.എം.പി.എസ്.എസ്.) പഞ്ചവത്സര സോഷ്യല്‍ സയന്‍സസ് ഇന്റഗ്രേറ്റഡ് മാസ്റ്റേര്‍സ് പ്രോഗ്രാം കോഴ്സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. 21വരെ വകുപ്പ് ഓഫീസില്‍ ഹാജരായി അഡ്മിഷന്‍ നേടാം. ഫോണ്‍: 0481-2731445, ഇ-മെയില്‍: impss@mgu.ac.in.

പരീക്ഷയ്ക്ക് അപേക്ഷിക്കാം: ഒന്നാംസെമസ്റ്റര്‍ എം.എസ്സി. ഡാറ്റാ അനലിറ്റിക്‌സ് പരീക്ഷയ്ക്ക് ഫൈനില്ലാതെ 26വരെ അപേക്ഷ നല്‍കാം.

ടൈംടേബിള്‍: പ്രൈവറ്റ് രജിസ്ട്രേഷന്‍ അഞ്ച്, ആറ് സെമസ്റ്റര്‍ ബി.എ./ബി.കോം. പരീക്ഷയില്‍ (സെപ്റ്റംബര്‍ 2022) കൂടിയാട്ടം എന്ന പേപ്പര്‍കൂടി ഉള്‍പ്പെടുത്തി. 14-നാണ് പരീക്ഷ.

ഏഴാംസെമസ്റ്റര്‍ ബി.ടെക്. ബിരുദ പരീക്ഷയില്‍ മൊബൈല്‍ കംപ്യൂട്ടിങ് എന്ന പേപ്പര്‍കൂടി ഉള്‍പ്പെടുത്തി. 14-നാണ് പരീക്ഷ.

പ്രാക്ടിക്കല്‍: നാലാം സെമസ്റ്റര്‍ ബി.എഡ്. സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍ പരീക്ഷയുടെ പ്രായോഗിക പരീക്ഷ 18മുതല്‍ 25വരെ നടക്കും.

പരീക്ഷാ ഫലം: മാര്‍ച്ചില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.സി.എ.(റെഗുലര്‍, സപ്ലിമെന്ററി), രണ്ടാം സെമസ്റ്റര്‍ എം.എ.മൃദംഗം, എം.എ.ഭരതനാട്യം, എം.എ.മ്യൂസിക് വോക്കല്‍ (റഗുലര്‍), ജനുവരിയില്‍ നടന്ന രണ്ടാം സെമസ്റ്റര്‍ എം.എ.ഇംഗ്ലീഷ് പി.ജി.സി.എസ്.എസ്. (2020 അഡ്മിഷന്‍ റഗുലര്‍/2019 അഡ്മിഷന്‍ സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

സാങ്കേതിക സര്‍വകലാശാലാ വാര്‍ത്തകള്‍

എ.പി.ജെ.അബ്ദുല്‍ കലാം സാങ്കേതിക ശാസ്ത്ര സര്‍വകലാശാലയുടെ 2022 അധ്യയനവര്‍ഷത്തെ ബി.ടെക്. ക്ലാസുകള്‍ 25-ന് ആരംഭിക്കും. ബി.­ആര്‍ക്, എം.ആര്‍ക്, എം.­ടെക്, എം.പ്ലാന്‍, ബി.എച്ച്.എം.സി.ടി., ബി.ഡെസ് കോഴ്സുകളുടെ ആദ്യ സെമസ്റ്റര്‍ ക്ലാസുകളും ഇതേ ദിവസം ആരംഭിക്കുമെന്ന് സര്‍വകലാശാല അറിയിച്ചു.

ആദ്യ സെമസ്റ്റര്‍ ബി.ടെക് വിദ്യാര്‍ഥികള്‍ക്കുള്ള ഇന്‍ഡക്ഷന്‍ പ്രോഗ്രാം അതത് കോളേജുകളിലായി 25 മുതല്‍ 29 വരെ നടക്കും. കഴിഞ്ഞ വര്‍ഷങ്ങളില്‍ ആദ്യ സെമസ്റ്റര്‍ വിദ്യാര്‍ഥികള്‍ക്കുള്ള ഇന്‍ഡക്ഷന്‍ പ്രോഗ്രാം സര്‍വകലാശാല നേരിട്ടാണ് നല്‍കിയിരുന്നത്. ഒക്ടോബറില്‍ ആരംഭിച്ച് അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ അവസാനിക്കുന്ന 'ഓഡ്' സെമസ്റ്റര്‍ പ്രോഗ്രാമുകളുടെ വിശദമായ അക്കാദമിക് കലണ്ടര്‍ സര്‍വകലാശാല വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Content Highlights: university news


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022

Most Commented