-
ന്യൂഡൽഹി: സർവകലാശാലകളിൽ ഒഴിവുള്ള അധ്യാപകതസ്തികകൾ യുദ്ധകാലാടിസ്ഥാനത്തിൽ നികത്തണമെന്ന് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷൻ (യു.ജി.സി.) അധ്യക്ഷൻ എം. ജഗദീഷ് കുമാർ. കേന്ദ്രസർവകലാശാലകളിൽ ആകെ 18,956 സ്ഥിരം അധ്യാപകതസ്തികകളാണുള്ളത്. ഇതിൽ 6180 എണ്ണം ഒഴിഞ്ഞുകിടക്കുകയാണ്. താത്കാലിക അധ്യാപകരെ ഉപയോഗിച്ചാണ് പലയിടത്തും അധ്യാപനം നടത്തുന്നത്. ഇതൊഴിവാക്കണം. കേന്ദ്ര-സംസ്ഥാന സർവകലാശാലകൾ സ്ഥിരം അധ്യാപക തസ്തികകളിൽ നിയമനങ്ങൾ വേഗത്തിലാക്കണമെന്നും ജഗദീഷ് കുമാർ അറിയിച്ചു.
Content Highlights: Universities to Fill Up Vacant Faculty Posts asap says UGC
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..