ഗവേഷണഫലം ഉത്പന്നങ്ങളും സേവനങ്ങളുമാക്കാൻ കേന്ദ്രങ്ങൾ വരുന്നു; ഒരു സർവകലാശാലയ്ക്ക് 20 കോടി


പി.കെ. മണികണ്ഠൻ

ആദ്യഘട്ടത്തിൽ കേരള, എം.ജി., കാലിക്കറ്റ്, കണ്ണൂർ, കുസാറ്റ്, സാങ്കേതികം എന്നീ ആറു സർവകലാശാലകളിലാണ് കേന്ദ്രങ്ങൾ സ്ഥാപിക്കുന്നത്+

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ഗവേഷണത്തിലൂടെ ആർജിക്കുന്ന അറിവുകൾ ഉത്പന്നങ്ങളും സേവനങ്ങളുമാക്കി പരിവർത്തനംചെയ്യാൻ ലക്ഷ്യമിട്ട് സംസ്ഥാനത്തെ ആറു സർവകലാശാലകളിൽ ട്രാൻസ്ലേഷണൽ സെന്ററുകൾ വരുന്നു. ഈ വർഷംതന്നെ അവ യാഥാർഥ്യമാക്കാനായി ഓരോ സർവകലാശാലയ്ക്കും 20 കോടി രൂപവീതം അനുവദിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. ഇത്തവണ ബജറ്റിൽ പദ്ധതി വിഭാവനംചെയ്തിരുന്നു.

മദ്രാസ് ഐ.ഐ.ടി.യിൽ ട്രാൻസ്ലേഷൻ സെന്റർ വിജയകരമായി പ്രവർത്തിക്കുന്നുണ്ടെങ്കിലും രാജ്യത്ത് ആദ്യമായാണ് ഇത്രയും സർവകലാശാലകളിൽ ഒന്നിച്ചു നടപ്പാക്കുന്നത്. കിഫ്ബിക്കാണ് നിർവഹണച്ചുമതല.

പദ്ധതിക്കായി അതതു സർവകലാശാലകൾ പ്രത്യേക ഉദ്ദേശ്യ കമ്പനി (എസ്.പി.വി.) കൾ രൂപവത്കരിക്കും. ഒക്ടോബർ അഞ്ചിനുള്ളിൽ വിശദമായ പദ്ധതിരേഖ (ഡി.പി.ആർ.) തയ്യാറാക്കി കിഫ്ബിക്കു സമർപ്പിക്കാനാണ് നിർദേശം.

ആദ്യഘട്ടത്തിൽ കേരള, എം.ജി., കാലിക്കറ്റ്, കണ്ണൂർ, കുസാറ്റ്, സാങ്കേതികം എന്നീ ആറു സർവകലാശാലകളിലാണ് കേന്ദ്രങ്ങൾ സ്ഥാപിക്കുന്നത്. ഈ വർഷംതന്നെ കേന്ദ്രങ്ങൾ സജ്ജമാക്കാനായി ഓരോ സർവകലാശാലയിലും പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റു (പി.എം.യു) കൾ രൂപവത്കരിക്കും.

ഓരോ സർവകലാശാലയുടെയും തനതു പഠനവൈദഗ്ധ്യം പ്രയോജനപ്പെടുത്തി വിദ്യാർഥികളെ സംരംഭകരാക്കി മാറ്റും. സർവകലാശാലകളെ സാമ്പത്തികമായും സ്വയംപര്യാപ്തമാക്കുകയാണ് ലക്ഷ്യം. ഇതിനായി ധനസമാഹരണം നടത്താൻ സർവകലാശാലകളെ അനുവദിക്കും. അതിനു പാകത്തിൽ സർക്കാർ പ്രത്യേക നയമുണ്ടാക്കും. പശ്ചാത്തലസൗകര്യവും ഭൗതികസാഹചര്യവും കിഫ്ബി ഒരുക്കും. തസ്തികസൃഷ്ടിക്കലും നിയമനങ്ങളുമാണ് സർക്കാരിന്റെ ചുമതല. ഡി.പി.ആർ. ലഭിച്ചാൽ ഒക്ടോബർ ആദ്യവാരം നടക്കുന്ന കിഫ്ബി യോഗം തീരുമാനമെടുക്കും. ഇടവേളകളിൽ പുരോഗതി വിലയിരുത്താനാണ് മന്ത്രി ആർ. ബിന്ദുവിന്റെ നിർദേശം.

Content Highlights: universities gets ₹20 crore for setting up translational research centre


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


12:13

സിജുവിന് ഇനി കുടവയറുള്ള വേഷം കിട്ടട്ടെ- അജു വർഗീസ് | Saturday Night Team Talkies

Sep 29, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022

Most Commented