പാലക്കാട് ഐ.ഐ.ടി | ഫയൽ ഫോട്ടോ: ഇ.എസ്. അഖിൽ| മാതൃഭൂമി
ന്യൂഡൽഹി: പാലക്കാട് ഐ.ഐ.ടി പ്രധാന കാമ്പസ്സിന് തറക്കല്ലിടൽ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി രമേഷ് പൊഖ്രിയാലും കേരള മുഖ്യമന്തി പിണറായി വിജയനും സംയുക്തമായി നിർവഹിച്ചു. ട്രാൻസിറ്റ് കാമ്പസ്സായ നിളയുടെ ഉദ്ഘാടനവും ഓൺലൈനായി നിർവഹിച്ചു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ, കേരള ഉന്നതവിദ്യാഭ്യാസ വകുപ്പുമന്ത്രി കെ.ടി. ജലീൽ തുടങ്ങിയവർ ചടങ്ങിൽ ആശംസകളറിയിച്ചു.
2015-ൽ ആരംഭിച്ച പാലക്കാട് ഐ.ഐ.ടി അഞ്ച് വർഷംകൊണ്ട് മികച്ച വളർച്ച കൈവരിച്ചുവെന്ന് രമേഷ് പൊഖ്രിയാൽ പറഞ്ഞു. 640 ബിരുദ വിദ്യാർഥികളും 225 ബിരുദാനന്തര വിദ്യാർഥികളും 132 ഗവേഷക വിദ്യാർഥികളും നിലവിൽ ഇവിടെ പഠിക്കുന്നുണ്ട്.
സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, കംപ്യൂട്ടർ സയൻസ് എന്നീ ബി.ടെക് പ്രോഗ്രാമുകളാണ് നിലവിൽ പാലക്കാട് ഐ.ഐ.ടിയിലുള്ളത്. ഇവയ്ക്ക് പുറമെ എം.ടെക്, എം.എസ്സി. പ്രോഗ്രാമുകളും ഗേവേഷണത്തിനുള്ള അവസരവും ഐ.ഐ.ടി നൽകിവരുന്നു. രണ്ടു ബാച്ചുകൾ ഇതിനോടകം പഠനം പൂർത്തിയാക്കി.
പുതിയ കാമ്പസ്സിന്റെ നിർമാണത്തിൽ ആദ്യഘട്ടത്തിൽ അഞ്ച് കെട്ടിടങ്ങൾ ഉൾപ്പെട്ട അക്കാദമിക് ബ്ലോക്കുകൾ, ലാബുകൾ, ഹോസ്റ്റലുകൾ, അധ്യാപകർക്കും ജീവനക്കാർക്കുമുളള ക്വോട്ടേഴ്സ് എന്നിവയുടെ നിർമാണം പൂർത്തിയാക്കും. 2021-ൽ 1200 വിദ്യാർഥികൾക്കും 2027-ൽ 2500 വിദ്യാർഥികൾക്കും ഐ.ഐ.ടിയിൽ പഠനം സാധ്യമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
Content Highlights:Union Education Minister and Kerala CM Jointly Lays Foundation Stone Of IIT Palakkad Main Campus
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..