ആ പാഠങ്ങള്‍ ഒഴിവാക്കിയോ? ഹയര്‍സെക്കന്‍ഡറി സിലബസ് വെട്ടിക്കുറയ്ക്കലില്‍ വ്യക്തത വരുത്താതെ സര്‍ക്കാര്‍


ജി. രാജേഷ് കുമാർ

പ്രതീകാത്മക ചിത്രം | ഫോട്ടോ:മധുരാജ്‌

പത്തനംതിട്ട: കുറേ അധ്യാപകര്‍ ഒന്നും ഒഴിവാക്കാതെ പഠിപ്പിക്കുന്നു. മറ്റു ചിലര്‍ ചില പാഠഭാഗങ്ങള്‍ ഒഴിവാക്കി പഠിപ്പിക്കുന്നു. എന്താണ് സംഭവിക്കുന്നതെന്നറിയാതെ കുട്ടികളും രക്ഷിതാക്കളും. ഇതൊന്നും അറിയുന്നില്ലെന്ന മട്ടില്‍ സര്‍ക്കാര്‍. സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറിയിലെ അവസ്ഥയാണിത്. സിലബസ് വെട്ടിക്കുറയ്ക്കുന്നതില്‍ വ്യക്തത വരുത്താത്തതിന്റെ ആശയക്കുഴപ്പത്തില്‍ കുരുങ്ങിയാണ് ഇപ്പോള്‍ അധ്യയനം. ഒരുപക്ഷേ, സംസ്ഥാനത്ത് ഒരേ രീതിയിലല്ലാതെ ഹയര്‍സെക്കന്‍ഡറി അധ്യയനം നടക്കുന്നതും ആദ്യം. തിയറിക്ക് പുറമേ പ്രാക്ടിക്കലിലും രണ്ടുശൈലിയിലാണ് കാര്യങ്ങള്‍. തീരുമാനം വന്നില്ലെങ്കില്‍ ഹയര്‍സെക്കന്‍ഡറി അധ്യയനം താളം തെറ്റും.

എന്‍.സി.ഇ.ആര്‍.ടി. ജൂണില്‍ ഹയര്‍സെക്കന്‍ഡറിയുടെ 30 ശതമാനം സിലബസ് കുറച്ചിരുന്നു. കോവിഡ് കഴിഞ്ഞശേഷം വന്ന കുട്ടികളുടെ പഠനം കുറച്ചുകൂടി എളുപ്പമാക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് ചെയ്തതെങ്കിലും ചരിത്രം, സോഷ്യോളജി തുടങ്ങിയ വിഷയങ്ങളിലെ ഒഴിവാക്കല്‍ രാഷ്ട്രീയവിവാദമുണ്ടാക്കിയിരുന്നു.



സംസ്ഥാനത്ത് ഹയര്‍സെക്കന്‍ഡറിയില്‍ പിന്തുടരുന്നത് എന്‍.സി.ഇ.ആര്‍.ടി. സിലബസാണ്. അതിനാല്‍കേന്ദ്രം കുറച്ചതിന് അനുസൃതമായി ഇവിടേയും കുറയ്‌ക്കേണ്ടിവരും. അങ്ങനെ ചെയ്യാന്‍, സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സ്ഥാപനത്തെ (എസ്.സി.ഇ.ആര്‍.ടി.) ചുമതലപ്പെടുത്തി. ഓരോ വിഷയത്തിലും കുറയ്ക്കേണ്ട ഭാഗങ്ങള്‍ എസ്.സി.ഇ.ആര്‍.ടി. യിലെ വിദഗ്ധര്‍ തയ്യാറാക്കി സര്‍ക്കാരിന് നല്‍കിയിട്ട് മൂന്നുമാസമായി. എന്നാല്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല.

ചോര്‍ന്നു കിട്ടിയവര്‍ ഒഴിവാക്കുന്നു

ഏതൊക്കെ പാഠഭാഗങ്ങള്‍ ഒഴിവാക്കുന്നെന്ന് ഭരണാനുകൂല അധ്യാപക സംഘടനയില്‍പ്പെട്ട ചില അധ്യാപകര്‍ക്ക് വിവരം കിട്ടിയിട്ടുണ്ട്. ഒഴിവാക്കിയുള്ള പഠിപ്പിക്കല്‍ നടത്തുന്നത് അക്കൂട്ടരാണ്. എന്തുധൈര്യത്തില്‍ ഇങ്ങനെ പഠിപ്പിക്കാതെ വിടുന്നു എന്നതിന് ആരും ഉത്തരം നല്‍കുന്നുമില്ല. ഭൂരിഭാഗം അധ്യാപകരും മുഴുവന്‍ പാഠങ്ങളും പഠിപ്പിച്ചുതന്നെയാണ് മുന്നോട്ടുപോകുന്നത്. അധ്യയനവര്‍ഷം പകുതി പിന്നിട്ടുകഴിഞ്ഞു.

എന്തേ സര്‍ക്കാര്‍ മിണ്ടാത്തേ?

ദേശീയതലത്തില്‍ ചരിത്രം, സോഷ്യോളജി, പൊളിറ്റിക്കല്‍ സയന്‍സ് എന്നീ വിഷയങ്ങളില്‍ ഒഴിവാക്കിയ പാഠങ്ങള്‍ കേരളത്തില്‍ ഒഴിവാക്കുമ്പോള്‍ ഉണ്ടാകുന്ന രാഷ്ട്രീയപ്രതിസന്ധി ഏങ്ങനെ നേരിടുമെന്നതാണ് സര്‍ക്കാരിനെ കുഴക്കുന്നത്. സെക്കുലറിസം, ഫെഡറിലിസം, തദ്ദേശഭരണ സംവിധാനം, ജനകീയ പ്രസ്ഥാനം തുടങ്ങിയ വിഷയങ്ങളിലെ ചില ഭാഗങ്ങളാണ് കേന്ദ്രം ഒഴിവാക്കിയത്.

Content Highlights: uncertainty in Kerala higher secondary syllabus


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022

Most Commented