ഇന്ത്യൻവിദ്യാര്‍ഥികൾക്ക്‌ 75 സ്‌കോളര്‍ഷിപ്പ്; സ്വാതന്ത്യത്തിന്റെ 75-ാം വാർഷികത്തിന് ബ്രിട്ടന്റെ ആദരം


Representational Image | Photo: canva

ന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടുള്ള ആദരസൂചകമായി ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് 75 സ്‌കോളര്‍ഷിപ്പ് പദ്ധതികള്‍ പ്രഖ്യാപിച്ച് ബ്രിട്ടന്‍. സെപ്റ്റംബര്‍ മുതല്‍ യു.കെയില്‍ പഠിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് പൂര്‍ണധനസഹായമാണ് സ്‌കോളര്‍ഷിപ്പിലൂടെ നല്‍കുക.

ഒരു വര്‍ഷത്തെ മാസ്റ്റേഴ്‌സ് പ്രോഗ്രാമിനായി യു.കെ. ഇതുവരെ നല്‍കിയിട്ടുള്ളതില്‍വെച്ച് ഏറ്റവും വലിയ സ്‌കോളര്‍ഷിപ്പാണിത്. എച്ച്.എസ്.ബി.സി., പിയേഴ്‌സണ്‍ ഇന്ത്യ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടാറ്റ സണ്‍സ്, ഡ്യുവോലിംഗോ തുടങ്ങിയ ബിസിനസ് സ്ഥാപനങ്ങളുടെ പിന്തുണയും പദ്ധതിക്കുണ്ട്.

ഏതെങ്കിലും അംഗീകൃത ബ്രിട്ടീഷ് സര്‍വ്വകലാശാലയില്‍നിന്ന് ഇഷ്ടവിഷയത്തില്‍ ഒരു വര്‍ഷത്തെ മാസ്റ്റേഴ്‌സ് പ്രോഗ്രാം പഠിക്കുന്നതിനായി നല്‍കുന്ന ചീവനിങ് സ്‌കോളര്‍ഷിപ്പും ഇതില്‍ ഉള്‍പ്പെടുന്നു. 75 സ്‌കോളര്‍ഷിപ്പുകളില്‍ എച്ച്.എസ്.ബി.സി.ഇന്ത്യ 15 സ്‌കോളര്‍ഷിപ്പുകളും പിയേഴ്‌സണ്‍ ഇന്ത്യ രണ്ടെണ്ണവും ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടാറ്റ സണ്‍സ്, ഡ്യുവോലിംഗോ എന്നിവ ഓരോന്നും സ്‌പോണ്‍സര്‍ ചെയ്യും.

ഇതുകൂടാതെ, വനിതകള്‍ക്കായി സയന്‍സ്, ടെക്‌നോളജി, എന്‍ജിനീയറിങ്, മാത്തമാറ്റിക്‌സ് (STEM Scholarship) എന്നിവയില്‍ 18 സ്‌കോളര്‍ഷിപ്പുകള്‍ ബ്രിട്ടീഷ് കൗണ്‍സില്‍ വാഗ്ദാനം ചെയ്യുന്നു. 150-ലധികം യു.കെ. സര്‍വകലാശാലകളിലായി 12,000-ലധികം കോഴ്‌സുകളാണ് പദ്ധതിയില്‍ ഉള്‍ക്കൊള്ളുന്നു. ആറ് ഇംഗ്ലീഷ് സ്‌കോളര്‍ഷിപ്പുകളും ബ്രിട്ടീഷ് കൗണ്‍സില്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.


Content Highlights: UK unveils 75 scholarships to mark India's independence anniversary

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
amazon

2 min

4799 രൂപയുടെ ഹാന്‍ഡ്ബാഗ് 1047 രൂപയ്ക്ക് വാങ്ങാം; ഹാന്‍ഡ്ബാഗുകള്‍ക്ക് ഗംഭീര ഓഫറുകള്‍

Aug 9, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


swapna suresh

2 min

നിരോധിത സാറ്റലൈറ്റ് ഫോണുമായി കേരളത്തിലെത്തിയ യുഎഇ പൗരനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടു- സ്വപ്‌ന 

Aug 8, 2022

Most Commented