സൈബർ സെക്യൂരിറ്റിയില്‍ ഡിഗ്രി പി.ജി കോഴ്സ്: യു.ജി.സി. പാഠ്യപദ്ധതി പുറത്തിറക്കി


പ്രതീകാത്മക ചിത്രം | Photo:Pixabay

സൈബർ സെക്യുരിറ്റിയുമായി ബന്ധപ്പെട്ട ബിരുദ, ബിരുദാനന്തര കോഴ്‌സുകളുടെ പാഠ്യപദ്ധതി യു.ജി.സി. പുറത്തിറക്കി. സൈബർ സുരക്ഷയും സൈബർ ഭീഷണികളുമായി ബന്ധപ്പെട്ട അടിസ്ഥാന സാങ്കേതിക പരിജ്ഞാനവും വൈദഗ്ധ്യവും നൽകുക, സാമൂഹിക മാധ്യമങ്ങളുടെ ഉത്തരവാദിത്വപരമായ ഉപയോഗത്തിന് കുട്ടികളെ പ്രാപ്തരാക്കുക, സൈബർ കുറ്റകൃത്യങ്ങളുടെ ആഘാതം മനസ്സിലാക്കാൻ സഹായിക്കുക തുടങ്ങിയവയാണ് പ്രധാനലക്ഷ്യങ്ങൾ.

ബിരുദ കോഴ്‌സിനു കീഴിൽ അഞ്ച് മൊഡ്യൂളുകളാണുണ്ടാവുക- സൈബർ സുരക്ഷയുടെ ആമുഖം, സൈബർ കുറ്റകൃത്യവും സൈബർ നിയമവും, സാമൂഹിക മാധ്യമങ്ങളുടെ അവലോകനവും സുരക്ഷിത ഉപയോഗവും, ഓൺലൈൻ വ്യാപാരവും ഡിജിറ്റൽ പണമിടപാടുകളും, ഡിജിറ്റൽ ഉപകരണങ്ങളുടെ സുരക്ഷിത ഉപയോഗവും സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട സാങ്കേതിക വിദ്യകളും എന്നിവ.

സൈബർ സുരക്ഷ അവലോകനം, സൈബർ കുറ്റകൃത്യങ്ങൾ, സൈബർ നിയമം, ഡേറ്റ സ്വകാര്യതയും ഡേറ്റ സുരക്ഷയും, സൈബർ സുരക്ഷ മാനേജ്‌മെന്റ് എന്നിവയാണ് ബിരുദാനന്തര കോഴ്‌സിന്റെ ഭാഗമായുണ്ടാവുക. പ്രാക്ടിക്കൽ പരിശീലനങ്ങളും കോഴ്‌സുകളുടെ ഭാഗമാണ്. വിശദവിവരങ്ങൾക്ക് https://www.ugc.ac.in/ കാണുക.

Content Highlights: ugc published Cyber Security syllabus for ug and pg courses


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


35:54

പാട്ടുകള്‍ ഹിറ്റാണ് പാട്ടുകാരിയോ?; മാറ്റിനിര്‍ത്തിയാല്‍ ഒരു 'ചുക്കുമില്ലെ'ന്ന് പുഷ്പവതി

Dec 6, 2022

Most Commented