പിഎച്ച്.ഡി.: പുതുക്കിയ വ്യവസ്ഥകൾ ഉടൻ പ്രാബല്യത്തിലാക്കണം -യു.ജി.സി.


-

ന്യൂഡൽഹി: നാലുവർഷത്തെ സംയോജിത ബിരുദകോഴ്സ് 75 ശതമാനം മാർക്കോടെ വിജയിച്ചവർക്ക്‌ പിഎച്ച്.ഡി. പ്രവേശനം നൽകുന്നതുൾപ്പെടെയുള്ള പുതുക്കിയ ഗവേഷണ മാനദണ്ഡങ്ങൾ ഉടൻ പ്രാബല്യത്തിലാക്കാൻ വൈസ് ചാൻസലർമാർക്കും പ്രിൻസിപ്പൽമാർക്കും യു.ജി.സി. നിർദേശം നൽകി.

2016-ലെ മാനദണ്ഡങ്ങൾക്കു പകരമായി പുതിയ വ്യവസ്ഥകൾ ഈമാസം ഏഴിനാണ് യു.ജി.സി. വിജ്ഞാപനം ചെയ്തത്. ഇതനുസരിച്ച് നാലുവർഷത്തെ ബിരുദ കോഴ്സിൽ 75 ശതമാനം മാർക്കോടെ വിജയിച്ചവർക്ക് ബിരുദാനന്തര ബിരുദം ഇല്ലാതെ പിഎച്ച്.ഡി.ക്ക് അപേക്ഷിക്കാം.

മൂന്നുവർഷ ബിരുദത്തിനുശേഷം 55 ശതമാനം മാർക്കോടെ പി.ജി. പൂർത്തിയാക്കിയവർക്കും അപേക്ഷിക്കാം. പട്ടികവിഭാഗ, ഒ.ബി.സി., ഭിന്നശേഷി, സാമ്പത്തികപിന്നാക്ക വിഭാഗങ്ങൾക്ക് ഇളവുണ്ട്. പ്രൊഫഷണലുകൾക്കു പാർട്ട് ടൈം ഗവേഷണത്തിനും അനുമതിയുണ്ട്. ജോലിചെയ്യുന്ന സ്ഥാപനത്തിൽനിന്നു സമ്മതപത്രം സമർപ്പിക്കണം.

കോഴ്സ് വർക്കുൾപ്പെടെ പൂർത്തിയാക്കാൻ അവധി ലഭ്യമാക്കുമെന്നതുൾപ്പെടെയുള്ള നടപടികൾ ഇതിൽ വ്യക്തമാക്കണം. നിലവിൽ രജിസ്റ്റർ ചെയ്ത വിദ്യാർഥികളുടെ പിഎച്ച്.ഡി. ബിരുദകാര്യത്തിൽ 2016-ലെ വ്യവസ്ഥകളോ പുതിയ മാനദണ്ഡങ്ങളോ പാലിക്കാം. എം. ഫിൽ പഠനം നടത്തുന്നവർക്കു പുതിയ വ്യവസ്ഥകൾ ബാധകമാകില്ലെന്നും നിർദേശമുണ്ട്. വിവരങ്ങൾക്ക്: www.ugc.ac.in

  • പിഎച്ച്.ഡി. ലഭിക്കാൻ വിവിധ ജേണലുകളിൽ കണ്ടെത്തലുകൾ പ്രസിദ്ധീകരിക്കേണ്ടതില്ല.
  • എം.ഫിൽ ബിരുദം പൂർണമായി ഒഴിവാക്കി.
  • കോഴ്സ് വർക്കുൾപ്പെടെ കുറഞ്ഞത്‌ മൂന്നുവർഷവും പരമാവധി ആറ് വർഷവുമായി കോഴ്സ് കാലാവധി ചുരുക്കി.
  • പെൺകുട്ടികൾക്കും ഭിന്നശേഷിയുള്ളവർക്കും രണ്ടു വർഷംകൂടി ഇളവുണ്ട്. പെൺകുട്ടികൾക്കു പ്രസവ, ശിശുപരിചരണ അവധിയായി പരമാവധി എട്ടുമാസം അനുവദിക്കും.
  • വിരമിക്കുന്നതിനു മൂന്നുവർഷത്തിൽതാഴെ മാത്രം സർവീസുള്ള അധ്യാപകർക്കു പുതിയ വിദ്യാർഥികളുടെ ഗൈഡാകാൻ അനുമതിയില്ല.
  • പ്രൊഫസർമാർക്ക്‌ പരമാവധി എട്ട്‌ വിദ്യാർഥികളെയും അസോസിയേറ്റ് പ്രൊഫസർമാർക്ക്‌ ആറ് പേരെയും അസി. പ്രൊഫസർമാർക്കു നാലുപേരെയും ചേർക്കാം.

Content Highlights: UGC proposes new regulations for PhD admission


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022

Most Commented