Representative image
ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ് (JRF) കാലാവധി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടാന്‍ യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ (UGC) തീരുമാനിച്ചു. കൊറോണ പ്രതിസന്ധിയെ തുടര്‍ന്ന് ഗവേഷണം മുന്നോട്ട് കൊണ്ടുപോവുന്നതില്‍ നേരിട്ട ബുദ്ധിമുട്ടുകള്‍ പരിഗണിച്ചാണ് ഈ തീരുമാനം.
യുജിസി ചെയര്‍മാന്‍ ജഗദീഷ് കുമാര്‍ തന്റെ ഔദ്യോഗിക ട്വിറ്ററിലൂടെ ഇക്കാര്യം ട്വിറ്റ് ചെയ്യുകയായിരുന്നു.ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനവും പുറത്ത് വിട്ടിട്ടുണ്ട്
കോവിഡ് പ്രതിസന്ധി കാരണം നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി 2020 ഡിസംബര്‍, 2021 ജൂണ്‍ മാസങ്ങളിലെ യുജിസി നെറ്റ് 2021 നവംബര്‍ 20 നും 2022 ജനുവരി 5 നും ഇടയില്‍ നടത്തുകയായിരുന്നു. യുജിസി നെറ്റ് പരീക്ഷയ്ക്ക് 12 ലക്ഷത്തിലധികം പേര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇന്ത്യയിലെ 239 നഗരങ്ങളിലായി 837 കേന്ദ്രങ്ങളിലായി 81 വിഷയങ്ങളിലാണ് യുജിസി നെറ്റ് പരീക്ഷ നടന്നത്
Content Highlights: UGC NET JRF validity extended for another yea
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..