പ്രതീകാത്മക ചിത്രം | Photo: www.pics4news.com
പരിസ്ഥിതി പാഠ്യവിഷയമാക്കിയുള്ള മാനദണ്ഡങ്ങള്‍ പുറത്തിറക്കി യു.ജി.സി. യൂണിവേഴ്‌സിറ്റി ഗ്രാന്‍ഡ്‌സ് കമ്മീഷന്‍ പുറത്തിറക്കിയ പുതിയ മാനദണ്ഡങ്ങള്‍ ഡിഗ്രി നിലവാരത്തിലുള്ളതാണ്. നാല് ക്രെഡിറ്റുകളാകും മൊത്തത്തിലുണ്ടാവുക. യുജിസി നിലവാരത്തില്‍ തയ്യാറാക്കിയ യുജിസി കരിക്കുലം ആന്‍ഡ് ഫ്രെിയംവര്‍ക്കിന് വിവിധ കോണുകളില്‍ നിന്നുള്ള അഭിപ്രായം ക്ഷണിച്ചിട്ടുണ്ട്.
വിദ്യാര്‍ഥികളിൽ പരിസ്ഥിതി സംബന്ധിച്ച് അവബോധം സൃഷ്ടിക്കുന്നതിനാണ് ബിരുദ പാഠ്യപദ്ധതിയിൽ പരിസ്ഥിതി ഒരു പാഠ്യവിഷയമാക്കാന്‍ യു.ജി.സി ഒരുങ്ങുന്നത്. സുസ്ഥിര വികസനത്തിനും പ്രകൃതി സംരക്ഷണത്തിനും വേണ്ടിയുളള കരിക്കുലം പരിഷ്‌കരണങ്ങള്‍ യു.ജി.സി പുറത്തിറക്കിയ ദി നാഷണല്‍ എഡ്യുക്കേഷന്‍ പോളിസിയില്‍ (2020) പറയുന്നുണ്ട്.
ഇതിന്റെ ഗൈഡ്‌ലൈന്‍സ് ആന്‍ഡ് കരിക്കുലം ഫ്രെയിംവര്‍ക്ക് ഫോര്‍ എന്‍വയോണ്‍മെന്റ് ഡ്രാഫ്റ്റ് യു.ജി.സി തയ്യാറാക്കിയിട്ടുണ്ട്. ഡ്രാഫ്റ്റിന്മേലുള്ള അഭിപ്രായങ്ങള്‍ ക്ഷണിച്ചിട്ടുണ്ടെന്ന് യു.ജി.സി പുറത്തിറക്കിയ ഔദ്യോഗിക കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.
Content Highlights: ugc introduces draft guidelines curriculum framework for environment education
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..