വിദേശ സര്‍വകലാശാലയ്ക്ക് ഇന്ത്യയില്‍ കാമ്പസ്; സമിതിക്ക് രൂപം നല്‍കി യു.ജി.സി.


By സ്വന്തം ലേഖിക

1 min read
Read later
Print
Share

ഏപ്രില്‍ അവസാനത്തോടെ മാര്‍ഗരേഖ പൂര്‍ത്തിയാകും. ഗവേഷണാധിഷ്ഠിത കോഴ്‌സുകള്‍ നടത്തുന്ന വിദേശസര്‍വകലാശാലകള്‍ക്കായിരിക്കും മുന്‍ഗണന.

പ്രതീകാത്മക ചിത്രം | Photo: Mathrubhumi Archivse

ന്യൂഡല്‍ഹി: ശാസ്ത്ര-സാങ്കേതിക വിഷയങ്ങളില്‍ വിദേശ സര്‍വകലാശാലകള്‍ ഇന്ത്യയില്‍ കാമ്പസ് സജ്ജമാക്കുന്നതുസംബന്ധിച്ച് മാര്‍ഗരേഖ തയ്യാറാക്കാന്‍ യു.ജി.സി. അഞ്ചംഗ വിദഗ്ധസമിതിക്ക് രൂപംനല്‍കി. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി ഉന്നതപഠനരംഗത്തെ ആഗോളവത്കരിക്കുന്നതിന്റെ ഭാഗമായാണ് അഞ്ഞൂറോളം വിദേശ സര്‍വകലാശാലകള്‍ക്ക് ഇന്ത്യയില്‍ കാമ്പസ് ഒരുക്കുന്നത്. ഇതിലൂടെ വിദേശത്തുപോകാതെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് വിദേശ സര്‍വകലാശാലകളില്‍ ഉപരിപഠനം നടത്താം. ഒപ്പം വിദേശികള്‍ക്ക് ഉന്നതപഠനത്തിനായി ഇന്ത്യയിലെത്തുകയും ചെയ്യും.

ഏപ്രില്‍ അവസാനത്തോടെ മാര്‍ഗരേഖ പൂര്‍ത്തിയാകും. ഗവേഷണാധിഷ്ഠിത കോഴ്‌സുകള്‍ നടത്തുന്ന വിദേശസര്‍വകലാശാലകള്‍ക്കായിരിക്കും മുന്‍ഗണന. അഞ്ചംഗ സമിതിയില്‍ ഐ.ഐ.ടി. പ്രൊഫസര്‍മാരും അക്കാദമിക് വിദഗ്ധരുമാണുള്ളത്. വിദേശ സര്‍വകലാശാലാ ബില്ലിന്റെ (ഫോറിന്‍ എജ്യുക്കേഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ബില്‍ 2010) ചുവടുപിടിച്ചാണ് സര്‍ക്കാരിന്റെ നീക്കം.

ഇന്ത്യയിലെ സര്‍വകലാശാലകള്‍ക്ക് വിദേശത്ത് കാമ്പസ് ഒരുക്കുന്നതുമായി ബന്ധപ്പെട്ട് മാര്‍ഗരേഖ തയ്യാറാക്കാന്‍ കഴിഞ്ഞ ഡിസംബറില്‍ പതിനേഴംഗ സമിതിക്ക് രൂപംനല്‍കിയിരുന്നു. സമിതി ഇതുവരെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല. ഈജിപ്തിലും സൗദി അറേബ്യയിലും കാമ്പസൊരുക്കാന്‍ ഡല്‍ഹി സര്‍വകലാശാല ഉള്‍പ്പെടെ സന്നദ്ധത അറിയിച്ചിരുന്നു.

കൂടുതല്‍ കരിയര്‍/ വിദ്യാഭ്യാസ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp group

വിദേശ ഉപരിപഠനം ജാഗ്രതയോടെ വേണം -യു.ജി.സി. ചെയര്‍മാന്‍

ന്യൂഡല്‍ഹി: ഉപരിപഠനത്തിനായി വിദേശരാജ്യങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ വിദ്യാര്‍ഥികള്‍ ജാഗ്രത പാലിക്കണമെന്ന് യുണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മിഷന്‍ (യു.ജി.സി.)അധ്യക്ഷന്‍ എം. ജഗദീഷ് കുമാര്‍ പറഞ്ഞു. വിദേശരാജ്യങ്ങളിലേക്ക് പഠനത്തിനായി പോയതിനുശേഷം ദുരിതത്തിലായത് സംബന്ധിച്ച് വിദ്യാര്‍ഥികളുടെ പരാതികള്‍ ലഭിച്ചതിനാലാണ് ജാഗ്രതാ നിര്‍ദേശമെന്ന് അദ്ദേഹം പറഞ്ഞു.

കോവിഡ് നിയന്ത്രണങ്ങള്‍, യുദ്ധം തുടങ്ങിയ പ്രതിസന്ധികളുള്ള രാജ്യങ്ങള്‍ ഉപരിപഠനത്തിന് തിരഞ്ഞെടുക്കുമ്പോള്‍ കരുതല്‍ ആവശ്യമാണ്. ചൈനയില്‍ ഉപരിപഠനത്തിന് പോയവരെ കോവിഡ് നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ വളരെ പണിപ്പെട്ടാണ് തിരികെ ഇന്ത്യയിലെത്തിച്ചത്. യുക്രൈനിലെ ഇന്ത്യന്‍ രക്ഷാപ്രവര്‍ത്തനവും ലോകം കണ്ടതാണ്. വിദേശ സര്‍വകശാലകളെക്കുറിച്ചും സ്ഥാപനങ്ങളെക്കുറിച്ചും കൃത്യമായ വിവരശേഖരണവും വിദ്യാര്‍ഥികളുടെ ഭാഗത്തുനിന്നുണ്ടാകണം. ഇന്ത്യയില്‍ അംഗീകാരമില്ലാത്ത കോഴ്‌സ് ചെയ്താല്‍ തുടര്‍പഠനവും തൊഴില്‍ സാധ്യതയും ബുദ്ധിമുട്ടിലാകുമെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: UGC forms panel to set rules for India campuses of foreign universities

വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
dk shivakumar

1 min

ഇവിടെ നാഗ്പൂര്‍ നയം വേണ്ട, സ്വന്തമായി വിദ്യാഭ്യാസ നയം രൂപീകരിക്കും- ഡി. കെ.ശിവകുമാര്‍. 

Jun 1, 2023


exam

1 min

പ്ലസ്ടു സേ പരീക്ഷ: വിദ്യാർഥികളെ വലച്ച് സൂപ്പർഫൈൻ

Jun 2, 2023


students

1 min

സിവില്‍ സര്‍വീസ് പ്രിലിമിനറി: കടുപ്പമെന്ന് ഉദ്യോഗാര്‍ഥികള്‍, 40 ശതമാനത്തോളം പേര്‍ ഹാജരായില്ല 

May 29, 2023

Most Commented