പിഎച്ച്.ഡി., എം.ഫില്‍. പ്രബന്ധ സമര്‍പ്പണത്തിന് ആറുമാസം കൂടി നല്‍കി യു.ജി.സി


ഗവേഷണ പഠനത്തിന്റെ ഭാഗമായി സെമിനാറുകളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചതിന്റെ തെളിവുകള്‍ നിശ്ചിതകാലയളവിനുള്ളില്‍ സമര്‍പ്പിക്കേണ്ടതുണ്ട്

പ്രതീകാത്മക ചിത്രം | Photo: Mathrubhumi Archivse

തൃശ്ശൂർ: കോവിഡിന്റെ സാഹചര്യത്തിൽ ഗവേഷണ വിദ്യാർത്ഥികൾക്ക് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് യു.ജി.സി. പി.എച്ച്.ഡി., എം.ഫിൽ കോഴ്സുകളിലെ പ്രബന്ധങ്ങൾ സമർപ്പിക്കാനുള്ള കാലാവധിയിൽ ആറുമാസംകൂടി അനുവദിക്കാമെന്നാണ് കമ്മിഷന്റെ നിർദ്ദേശം. രാജ്യത്തെ സർവകലാശാലകളും മറ്റും മാസങ്ങളോളം അടച്ചിട്ടിരുന്നതിനാൽ പല പ്രവർത്തനങ്ങളും നടത്താനായില്ലെന്ന് പരാതിയുയർന്നിരുന്നു.

ഇത്തരത്തിൽ ഗവേഷണ പഠനത്തിന്റെ ഭാഗമായി സെമിനാറുകളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചതിന്റെ തെളിവുകൾ നിശ്ചിതകാലയളവിനുള്ളിൽ സമർപ്പിക്കേണ്ടതുണ്ട്. അംഗീകരിക്കപ്പെട്ട ജേണലുകളിലും മറ്റും പ്രസിദ്ധീകരിച്ച ലേഖനങ്ങളുടെ തെളിവുകളും ഹാജരാക്കേണ്ടതുണ്ട്. ഇതിനും കാലാവധി നീട്ടിക്കൊടുത്തിട്ടുണ്ട്.

എന്നാൽ, ഗവേഷകർക്ക് നൽകുന്ന ഫെലോഷിപ്പുകളുടെ കാലാവധി നീട്ടില്ലെന്നും കമ്മിഷൻ വ്യക്തമാക്കുന്നു. ഇത് അഞ്ചുവർഷമായിത്തന്നെ തുടരും. എല്ലാസർവകലാശാലകളും ഇതനുസരിച്ചുള്ള നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

Content Highlights: UGC extended six months for PhD, M.Phil Dissertation submission


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
jenna gestetner

1 min

ആകെ കഴിയ്ക്കാവുന്നത് 9 ഭക്ഷണം; അത്യപൂര്‍വ രോഗത്തെക്കുറിച്ച് തുറന്നുപറഞ്ഞ് യുവതി

Feb 1, 2023


Pinarayi Vijayan

3 min

എയിംസ് ഇല്ല, റെയില്‍വേ വികസനമില്ല; ബജറ്റ് കേരളത്തിന് നിരാശാജനകമെന്ന് മുഖ്യമന്ത്രി

Feb 1, 2023


shashi tharoor, droupadi murmu

1 min

രാഷ്ട്രപതിയിലൂടെ BJP അടുത്ത തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നു; ദ്രൗപദി മുര്‍മുവിനെതിരെ ശശി തരൂര്‍

Jan 31, 2023

Most Commented