സ്ത്രീ സുരക്ഷ, ജെന്‍ഡര്‍ സെന്‍സിറ്റിവിറ്റി എന്നിവ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് യു.ജി.സി


1 min read
Read later
Print
Share

സ്ത്രീകളെപ്രതി നിലനില്‍ക്കുന്ന പ്രത്യേക സങ്കല്‍പ്പങ്ങളും മോശം കാഴ്ചപ്പാടുകളും മാറ്റുകയാണ് പുതിയ പാഠ്യപദ്ധതിയിലൂടെ യു.ജി.സി ഉന്നംവെയ്ക്കുന്നത്

പ്രതീകാത്മക ചിത്രം | Photo: Mathrubhumi Archives 

ന്യൂഡൽഹി: സ്ത്രീ സുരക്ഷ, ജെൻഡർ സെൻസിറ്റിവിറ്റി തുടങ്ങിയ വിഷയങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് സർവകലാശാലകളോടും കോളേജുകളോടും ആവശ്യപ്പെട്ട് യൂണിവേഴ്സിറ്റ് ഗ്രാന്റ്സ് കമ്മീഷൻ (യു.ജി.സി). സമൂഹത്തിൽ സ്ത്രീകൾ നൽകിയ സംഭാവനകളും വിദ്യാർഥികളെ പഠിപ്പിക്കണമെന്ന് യു.ജി.സി പറഞ്ഞു.

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങളും അതിക്രമങ്ങളുമെന്ന പേരിൽ ആഭ്യന്തരകാര്യ പാർലമെന്ററി സ്റ്റാന്റിങ് കമ്മിറ്റി തയ്യാറാക്കിയ റിപ്പോർട്ടിനെ സംബന്ധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം യു.ജി.സിക്ക് കത്തയച്ചിരുന്നു. പാഠ്യപദ്ധതിയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തണമെന്നാതായിരുന്നു കത്തിലെ ഉള്ളടക്കം. ഇതനുസരിച്ചാണ് നേതൃപാടവം, ത്യാഗം തുടങ്ങി വിവിധ മേഖലകളിൽ സ്ത്രീകൾ വഹിക്കുന്ന പങ്കിനെക്കുറിച്ച് പാഠഭാഗങ്ങളിൽ ഉൾപ്പെടുത്താൻ കോളേജുകളോട് യു.ജി.സി ആവശ്യപ്പെട്ടത്.

സ്ത്രീകളെപ്രതി നിലനിൽക്കുന്ന പ്രത്യേക സങ്കൽപ്പങ്ങളും മോശം കാഴ്ചപ്പാടുകളും മാറ്റുകയാണ് പുതിയ പാഠ്യപദ്ധതിയിലൂടെ യു.ജി.സി ഉന്നംവെയ്ക്കുന്നത്. സ്ത്രീ സുരക്ഷയെ സംബന്ധിക്കുന്ന സെമിനാറുകളും ലക്ചറുകളു സംഘടിപ്പിക്കണമെന്നും സർവകലാശാലകളോട് യു.ജി.സി നിർദേശിച്ചിട്ടുണ്ട്.

Content Highlights: UGC asks universities to add Women safety, Gender Sensitisation content in the curriculum

വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
school

1 min

ക്രെഡിറ്റ് രീതി സ്‌കൂളുകളിലേക്കും: പ്രവൃത്തിദിനങ്ങൾ വർധിക്കും

Jun 2, 2023


exam

1 min

പ്ലസ്ടു സേ പരീക്ഷ: വിദ്യാർഥികളെ വലച്ച് സൂപ്പർഫൈൻ

Jun 2, 2023


pinarayi vijayan

1 min

കാലൊടിഞ്ഞ ബെഞ്ചും, ചോര്‍ന്നൊലിക്കുന്ന സ്‌കൂളുമല്ല, ഇത് സ്മാര്‍ട്ട് സ്‌കൂളുകള്‍ - മുഖ്യമന്ത്രി

Jun 1, 2023

Most Commented